എആര്‍ റഹ്മാന്‍: ആഡംബരം സംഗീതത്തില്‍ മാത്രം!
പാശ്ചാത്യ നാടന്‍-ക്ലാസിക് സംഗീതശൈലികളെ തമിഴ് നാടന്‍ സംഗീതവുമായി യോജിപ്പിച്ച് ഇളയരാജ നടത്തിയ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ജനകീയ സംഗീതത്തില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഈ ശൈലിയെ മറ്റൊരു വിധത്തില്‍ പിന്തുടരുകയായിരുന്നു എആര്‍ റഹ്മാന്‍ ചെയ്തത്. കുറെക്കൂടി വിശാലമായ വിപണികളെ മുന്നില്‍കാണാന്‍ എആര്‍ റഹ്മാന് സാധിക്കുകയുണ്ടായി. പാശ്ചാത്യ സംഗീതത്തെയും പേര്‍ഷ്യന്‍ സൂഫി സംഗീതത്തെയുമെല്ലാം സ്വന്തം സംഗീതത്തിലേക്ക് അദ്ദേഹം വിദഗ്ധമായി ചേര്‍ത്തുവെച്ചു.
സംഗീതത്തില്‍ അത്യാഡംബരം തന്നെ കാണിക്കുന്ന എആര്‍ റഹ്മാന്‍ പക്ഷേ, വാഹനങ്ങളുടെ കാര്യത്തില്‍ അത് കാണിക്കാറില്ല. ഒരു ടൊയോട്ട ഫോര്‍ച്യൂണറാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളതെന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും?

എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം തുടക്കവില 24,26,700 രൂപയുള്ള ടൊയോട്ട ഫോര്‍ച്യൂണറാണ് എആര്‍ റഹ്മാന്റെ പക്കലുള്ളത്.

ഡീസല്‍ എന്‍ജിന്‍ മാത്രം ഘടിപ്പിച്ച് വിപണിയിലെത്തിക്കുന്ന ഫോര്‍ച്യൂണര്‍ ലിറ്ററിന് 13 കിലോമീറ്റര്‍ മൈലേജാണ് നല്‍കുക.

അഞ്ച് വേരിയന്റുകളില്‍ ലഭിക്കുന്നു ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി. ഇവയെല്ലാം നേരത്തെ പറഞ്ഞതുപോലെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചവയാണ്.

നാല് വേരിയന്റുകള്‍ ടൂ വീല്‍ ഡ്രൈവിലും ഒരു വേരിയന്റ് ഫോര്‍ വീല്‍ ഡ്രൈവിലും വിപണിയിലെത്തുന്നു.

ഒരു പതിപ്പ് മാത്രം ഓട്ടോമാറ്റിക്കില്‍ വരുന്നുണ്ട്. ഇത് ടൂ വീല്‍ ഡ്രൈവ് പതിപ്പാണ്.

2982സിസി ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണറിലുള്ളത്. 170 കുതിരശക്തിയും 343 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഈ എന്ജിന്.

ഏഴ് നിറങ്ങളില്‍ ലഭ്യമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി. ബ്രാക്ക് മൈക, ബ്ലൂ മെറ്റാലിക്, േ്രഗ മൈക മെറ്റാലിക്, സില്‍ക്കി ഗോള്‍ഡ് മൈക മെറ്റാലിക്, സില്‍വര്‍ മൈക മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, വൈറ്റ് പേള്‍ മൈക എന്നിവയാണ് നിറങ്ങള്‍.

കൊച്ചിയിലെ നിരക്കുകള്‍ പ്രകാരം 26,97,862 രൂപയാണ് ബേസ് പതിപ്പിന്റെ ഓണ്‍റോഡ് വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 28,52,432 രൂപ ഓണ്‍റോഡ് വില വരും.


Click it and Unblock the Notifications







