വീഡിയോ: ട്രാഫിക് പൊലീസുകാരനെ ബോണറ്റില്‍ കുടുക്കി യാത്ര
മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്തുവന്നയാള്‍ക്ക് സ്‌റ്റോപ് സിഗ്നല്‍ കാണിച്ച ട്രാഫിക് പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ തട്ടിക്കയറ്റി കാർ പാഞ്ഞുപോകുന്ന വീഡിയോ വൈറലാകുന്നു. ചണ്ഡിഗഢിലാണ് സംഭവം നടന്നിരിക്കുന്നതെന്ന് ലഭ്യമായ വിവരങ്ങള്‍ പറയുന്നു.
ചണ്ഡിഗഢിലെ മത്ക ചൗക്ക് റൗണ്ടെബൗട്ടില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നയാളോട് വണ്ടി നിര്‍ത്താനാവശ്യപ്പെട്ടു ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന്‍, ദേവിന്ദര്‍ സിങ്. അഫ്താബ് സിങ് ഗില്‍ എന്നയാളാണ് വണ്ടിയോടിച്ചിരുന്നത്. നിര്‍ത്താതെ പാഞ്ഞ കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയായിരുന്നു ദേവിന്ദര്‍.
ഒരു കിലോമീറ്ററിലധികം ദൂരം ദേവീന്ദറിനെയും വഹിച്ച് കാര്‍ നീങ്ങി. പിന്നാലെയെത്തിയ പൊലീസ് കണ്‍ട്രോള്‍ റൂ വാന്‍ അഫ്താബിനെ അറസ്റ്റ് ചെയ്തു.
അമിതേവഗത, ജീവാപായമുണ്ടാക്കാന്‍ മനപ്പൂര്‍വമായ ശ്രമം, സര്‍ക്കാരുദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അഫ്താബിന് പൊലീസ് പണി നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








