'നുണബോംബുമായി' ദമ്പതികൾ വിമാനത്താവളത്തിൽ; തമാശ കാര്യമായി, കിട്ടിയത് എട്ടിൻ്റെ പണി

വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ്ങിൽ നിൽക്കുമ്പോൾ കൂട്ടുകാരുമൊത്ത് തമാശ ഒപ്പിക്കാറുണ്ട്. സാറേ ഇവനെ പിടിച്ചോ ഇവൻ തീവ്രവാദിയാണ് എന്നൊക്കെ വിളിച്ചു പറയാറുണ്ട്. എന്നാൽ കളി കാര്യമായാൽ എന്തു ചെയ്യും. അത്തരമൊരു സംഭവമാണ് ഗോവയിലെ വിമാനത്താവളത്തിലും സംഭവിച്ചത്. ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് വ്യാജ ബോംബ് സന്ദേശം സൃഷ്ടിച്ചതിന് മധ്യപ്രദേശിൽ നിന്നുള്ള ദമ്പതികളെ കസ്റ്റഡിയിലെടുത്തത്.

ദമ്പതികൾ ക്യൂവിൽ നിൽക്കുമ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞത് കേട്ട് സഹയാത്രികരാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഇവരുടെ ബാഗുകൾ പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഗോവയിലേക്ക് അവധി ആഘോഷിക്കാൻ പോയതായിരുന്നു ദമ്പതികൾ. ഇതുകാരണം ഒന്നര മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

Indian Couple Give False Alarm In Goa Airport

രണ്ട് യാത്രക്കാർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505 പ്രകാരം കേസെടുത്ത് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കണ്ടില്ലേ ഇതുപോലെയുളള തമാശകൾ ഒപ്പിക്കുമ്പോൾ അതിൻ്റെ പിന്നിലുളള പ്രശ്നങ്ങൾ ആരും വിചാരിക്കുന്നില്ല. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന സ്ഥലമായ വിമാനത്താവളത്തിൽ ഇത്തരം തമാശകൾ ഒപ്പിക്കുന്നവർ ഒരു നിമിഷം ആലോചിക്കണം, അതിൻ്റെ പിറകേ വരുന്ന എട്ടിൻ്റെ പണിയെ ഓർത്ത്.

വിമാനയാത്രയിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് അനുവദനീയമായ തൂക്കത്തിൽ കൂടുതൽ ഭാരം ലഗേജിൽ വരിക എന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് എന്തായാലും ധാരാളം ലഗേജുകള്‍ ഉണ്ടാകും. ഇന്ന് നമുക്ക് വേണ്ട ഏത് കാര്യവും ലോകത്തിന്റെ ഏത് കോണിലും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും നമ്മുടെ നാട്ടില്‍ കിട്ടുന്നതിന്റെ ഒരു ക്വാളിറ്റി ഉണ്ടാവുമോ എന്ന ചിന്തയുടെ പുറത്താണ് പ്രവാസികള്‍ വിദേശത്ത് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമ്പോള്‍ ഒരു ലോഡ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്.

Indian Couple Give False Alarm In Goa Airport

ഇങ്ങനെയാകുമ്പോള്‍ ഒരാള്‍ക്ക് ഒരുപാട് ലഗേജ് വഹിക്കേണ്ടി വരും. അതില്‍ വസ്ത്രങ്ങള്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെയുണ്ടാകും. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ ലഗേജുകളെ പറ്റി വേവലാതിപ്പെടേണ്ടി വരാറില്ല. കാരണം ട്രെയിനില്‍ യാത്രാ ലഗേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, അത് ശക്തമായി പരിശോധിക്കപ്പെടാറില്ല.

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കാറുണ്ട്.

Indian Couple Give False Alarm In Goa Airport

നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം. സിംപിളായി കൈകൊണ്ട് ഭാരം പരിശോധിക്കാന്‍ സാധിക്കുന്ന തൂക്ക ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.

ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.

More from DriveSpark

Article Published On: Thursday, November 16, 2023, 18:34 [IST]
English summary
Indian couple give false alarm in goa airport mentions bomb in the bag details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X