അല്ലെങ്കിലും ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻമാരെല്ലാം പൊളിയാണ്, ആരാധകനെ കണ്ട് രോഹിത് ചെയ്തത് ഇങ്ങനെ

പല സെലിബ്രിറ്റികളും തങ്ങളുടെ ആരാധകരെ കാണുമ്പോൾ വാഹനം നിർത്തികൊടുക്കാറുണ്ട്. സിനിമ താരങ്ങൾ മാത്രമല്ല ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ ആരാധകരെ കാണുമ്പോൾ വാഹനം നിർത്തുവാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. അത്തരത്തിലുളള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും പതിവാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ രോഹിത് ശർമ്മ തൻ്റെ ആരാധകരെ വലിയ രീതിയിൽ തന്നെ പരിഗണിക്കുന്ന വ്യക്തിയാണ്. അടുത്തിടെ, ഒരു ആരാധകൻ തൻ്റെ പുറകിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്രിക്കറ്റ് താരം ടൊയോട്ട ഇന്നോവ ഹൈക്രോസ് നിർത്തുകയും. തുടർന്ന് അദ്ദേഹം തൻ്റെ ആരാധകനോടൊപ്പം ഒരു ചിത്രമെടുക്കുന്നതിൻ്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഒരു വെള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് റോഡിലൂടെ വളവ് തിരിയുന്നത് കാണാം. ഇന്ത്യൻ ക്രിക്കറ്റ് ജേഴ്‌സി ധരിച്ച കുറച്ച് ആളുകൾ അകത്ത് ഇരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ ശരീരം മുഴുവൻ വരച്ച ഒരു ആരാധകൻ കാറിന് പിന്നിൽ ഓടുകയും അയാൾ "രോഹിത് സർ" എന്ന് ആക്രോശിക്കുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. വാഹനം സൈഡിൽ നിർത്തുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പിൻ വലത് സീറ്റിൽ ഇരിക്കുന്നത് കാണാം. ഗ്ലാസ് താഴ്ത്തുകയും രോഹിത് ശർമ്മയുടെ ആരാധകൻ, ക്യാപറ്റൻ്റെ പേരും 45 എന്ന നമ്പറും അവൻ്റെ പുറകിൽ പെയിൻ്റ് ചെയ്തിരിക്കുന്നത് കാണാം, ഒപ്പിടാൻ ഒരു കടലാസ് കഷണം അദ്ദേഹത്തിന് നൽകുകയും തൻ്റെ ഓട്ടോഗ്രാഫും. രോഹിത് ശർമ്മ ആരാധകനൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.

ഇതാദ്യമായിട്ടല്ല രോഹിത് ശർമ്മ തൻ്റെ ആരാധകരെ കാണുമ്പോൾ നിർത്തുകയും അവരുമായി വർത്തമാനം പറയുന്നതും. കുറച്ച് ആഴ്ച്ചകൾക്ക് മുൻപാണ് രോഹിത് ശർമ്മയുടെ മറ്റൊരു വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നത്. മുംബൈയിൽ രോഹിത് തൻ്റെ ലംബോർഗിനി ഉറൂസിൽ യാത്ര ചെയ്യുന്നതിനിടെ ആരാധകർ കൂടുകയും അതിൽ ഒരു പെൺകുട്ടിയുടെ ജന്മദിനമാണെന്ന് അറിഞ്ഞ് പെൺകുട്ടിക്ക് ആശംസകൾ നേരുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) എ പ്ലസ് ഗ്രേഡ് കരാറുള്ള കളിക്കാരനാണ് രോഹിത്. അതായത് 7 കോടി രൂപയിലേറെയാണ് ബിസിസിഐ താരത്തിന് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. വാര്‍ഷിക ശമ്പളത്തിന് പുറമേ ഒരു ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിന് 3 ലക്ഷം രൂപയും ബിസിസിഐ നല്‍കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ലഭിക്കുന്നു.

ഐപിഎല്ലിലെ ഏറ്റവും വില കൂടിയ കളിക്കാരില്‍ ഒരാളായ രോഹിത്തിന് മുംബൈ ഇന്ത്യന്‍സ് നല്‍കുന്ന പ്രതിവര്‍ഷം 16 കോടി രൂപയാണ്. കൊല്ലത്തില്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന രോഹിത്തിന്റെ ഗരാജ് ഇന്ന് വിപണിയില്‍ കിട്ടാവുന്ന ചെലവേറിയ ചില കാറുകള്‍ നിറഞ്ഞതാണ്. ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു X5, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, മെര്‍സിഡീസ് GL350 CDI, മെര്‍സിഡീസ് GLS 400d എന്നിവയാണ് അതില്‍ ചിലത്.

രോഹിത് ശര്‍മ്മയുടെ ശേഖരത്തിലുള്ള ഏറ്റവും ചെലവേറിയ വാഹനം 4.18 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഉറൂസാണ്. BMW X3, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയവയും ഇന്ത്യന്‍ നായകന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്. സ്‌കോഡ ലാറയാണ് രോഹിത്ത് ആദ്യമായി സ്വന്തമാക്കിയ കാര്‍. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചയുടനെയായിരുന്നു ഇത് സ്വന്തമാക്കിയത്. പലപ്പോഴും തന്റെ പ്രിയപ്പെട്ട കാറുകളില്‍ മുംബൈ താരം പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 18, 2024, 16:00 [IST]
English summary
Indian cricket team captain rohit sharma stops car for his fan video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X