ഐപിഎല്‍ ശമ്പളം 14 കോടി, ചോക്ലേറ്റ് ലുക്കിനാല്‍ ഇനി ബ്രാന്‍ഡുകള്‍ തേടി വരും! അഭിഷേകിന്റെ കാറുകള്‍ കാണാം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയങ്ങളില്‍ ഒന്നാണ് വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മ. ആശാനായ യുവരാജ് സിങ്ങിന്റെ ശിഷ്യന്‍ തന്നെയാണ് താന്‍ എന്ന് അടിവരയിട്ട് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 37 ബോളില്‍ സെഞ്ച്വറി നേടിയ താരം വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ചിരിക്കുകയാണ്. 2016-ല്‍ ഇന്ത്യയെ അണ്ടര്‍ 19 ഏഷ്യാകപ്പ് ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അഭിഷേക് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് താരമാക്കി മാറ്റിയത്. ഐപിഎല്‍ സീസണില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോഡ് നേടിയ താരം സാക്ഷാല്‍ വിരാട് കോഹ്‌ലിയെയാണ് മറികടന്നത്.

എസ്ആര്‍എച്ചിന്റെ തുറുപ്പുചീട്ടുകളില്‍ ഒന്നായ അഭിഷേക് (Abhishek Sharma) പാര്‍ട്‌ടൈം സ്പിന്നര്‍ റോളിലും തിളങ്ങുന്നതിനാല്‍ ദേശീയ ടീമിലേക്കുള്ള പ്രവേശനം എളുപ്പമായി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ച ഒഴിവിലേക്ക് ഇന്ത്യന്‍ ട്വന്റി20 ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ നിരവധി യുവതാരങ്ങളാണ് പൊരുതുന്നത്. ഇടംകൈയ്യന്‍ ബാറ്റര്‍ എന്ന ആനുകൂല്യത്തിനൊപ്പം സ്ഥിരതയും ഒറ്റക്ക് മത്സരഗതി മാറ്റാനുള്ള കഴിവുമുള്ള അഭിഷേക് ഓപണര്‍ സ്ഥാനം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിക്കുന്ന സ്ഥിതിയാണിപ്പോള്‍.

abhishek sharma car collection

2025 ഐപിഎല്ലില്‍ 14 കോടി ശമ്പളം നല്‍കിയാണ് സണ്‍റൈസേഴ്‌സ് പഞ്ചാബ് താരത്തെ ടീമില്‍ നിലനിര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ അഭിഷേകിന്റെ ആസ്തി 12 കോടി രൂപയാണ്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും വരുമാനമാണിത്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്റെ ഗരാജിലുള്ള കാറുകള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

കാറുകളുടെ കാര്യത്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് ആഡംബരത്തോട് ഒരു പ്രത്യേക അഭിരുചിയുണ്ടെങ്കിലും ഒരുപാട് കാറുകള്‍ ഒന്നും അദ്ദേഹത്തിനില്ല. ഏകദേശം 60.74 ലക്ഷം വിലയുള്ള ഒരു ബിഎംഡബ്ല്യു 320d ആഡംബര കാറിനൊപ്പം 7.99 ലക്ഷം മുതല്‍ 14.76 ലക്ഷം രൂപ വരെ വിലയുള്ള ഒരു മഹീന്ദ്ര XUV300 എസ്‌യുവിയുമാണ് അഭിഷേകിന്റെ പക്കലുള്ളത്.

abhishek sharma

ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയവും സമ്പത്ത് വര്‍ധിച്ച് വരുന്നതുമാണ് ഈ വാഹനങ്ങള്‍ കാണിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് നല്ല ഹാന്‍ഡ്‌ലിംഗ് കാറുകളാണെന്ന് അറിയപ്പെടുന്നതിനാല്‍ ഓടിക്കാന്‍ നല്ല രസകരവുമാണ്. ഇതിന്റെ ഡീസല്‍ എഞ്ചിനും കാര്യക്ഷമമാണ്. 188 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന നിലവിലെ തലമുറ ബിഎംഡബ്ല്യു 3 സീരീസിന് 60.6 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വിലയുണ്ട്. 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ പതിപ്പായോ 369 bhp കരുത്തുള്ള 6-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന M340i ട്രിം ആയോ ഇത് ലഭിക്കും.

bmw 3 series

മഹീന്ദ്ര പുറത്തിറക്കിയ സ്‌പോര്‍ട്ടി മസ്‌കുലാര്‍ ലുക്കിലുള്ള 5 സീറ്റര്‍ സബ് കോംപാക്ട് എസ്യുവിയാണ് XUV 300. ആധുനിക എക്സ്റ്റീരിയര്‍ ഡിസൈന്‍ ഘടകങ്ങള്‍ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ്, കംഫര്‍ട്ട് സവിശേഷതകള്‍ നിറഞ്ഞ ഇന്റീരിയറുകളും ഇതിനുണ്ട്. എന്നാല്‍ ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടിമുടി മാറ്റങ്ങളോടെ XUV 3X0 എന്ന പേരിലാണ് നിലവില്‍ മഹീന്ദ്ര വില്‍ക്കുന്നത്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ മികച്ച വില്‍പ്പനയാണ് 3XO നേടുന്നത്.

XUV300-ലേക്ക് മടങ്ങി വന്നാല്‍ ഇതിന് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയുടെ ഒരു നിര തന്നെയുണ്ട്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 16.5 കിലോമീറ്റര്‍ മുതല്‍ 16.82 കിലോമീറ്റര്‍ വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മുതല്‍ 20.1 കിലോമീറ്റര്‍ വരെയും മൈലേജ് ലഭിക്കും.

ടീം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പേ തന്നെ കെളേജിയം.io, ടിസിഎല്‍, ടോണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കായി അഭിഷേക് പരസ്യം ചെയ്തിരുന്നു. മാത്രമല്ല ബാറ്റില്‍ പതിച്ച എസ്എസ് സ്റ്റിക്കറുകള്‍ക്കും അദ്ദേഹത്തിന് പണം ലഭിക്കുന്നു. ഒറ്റ മത്സരത്തിലൂടെ താരമായി മാറിയതോടെ ചോക്ലേറ്റ് ലുക്ക് കൂടിയുള്ള അഭിഷേകിന് പിന്നാലെ ഇനി വമ്പന്‍ ബ്രാന്‍ഡുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണ്‍ ഐപിഎല്‍ കൂടി കഴിയുന്നതോടെ താരത്തിന്റെ വരുമാനം കൂടും. അതോടെ യുവതാരം ഗരാജും വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, February 3, 2025, 11:57 [IST]
English summary
Indian cricketer abhishek sharma car collection includes bmw 320d and mahindra xuv300
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X