ആകാശ്ദീപിന്റെ ഡ്രീം കാര്‍ 'പൊല്ലാപ്പായി' മാറിയോ! ആര്‍ടിഒ നോട്ടീസ്, ഡീലര്‍ക്ക് സസ്‌പെന്‍ഷന്‍

ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി 2025 ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അടുത്തിടെയാണ് ഇംഗ്ലണ്ടില്‍ സമാപിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച് ആതിഥേയരും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞിരുന്നു. പരമ്പരയില്‍ ഇന്ത്യക്കായി ഒരുപിടി യുവതാരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. അതില്‍ ഒരാളായിരുന്നു ആകാശ്ദീപ്. പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ 28 കാരനായ പേസര്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തി താരമായി. ഓവലില്‍ നടന്ന നിര്‍ണയകമായ അഞ്ചാം ടെസ്റ്റില്‍ നൈറ്റ്‌വാച്ച്മാനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടി റെക്കോഡ് ബുക്കിലും ഇടംപിടിക്കാനും താരത്തിനായി.

ടെസ്റ്റ് പരമ്പര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ആകാശ് ദീപ് തന്റെ സ്വപ്ന കാറായ ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ കറുത്ത എസ്യുവിയുടെ ചിത്രങ്ങള്‍ അഭിമാനത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെങ്കിലും അത് പൊല്ലാപ്പാകാന്‍ അധികസമയം വേണ്ടിവന്നില്ല. ആകാശ്ദീപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് താരത്തിന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഇതിന്റെ കാരണം എന്താണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

akash deep fortuner

'സ്വപ്നം കൈവന്നു. താക്കോലുകള്‍ ലഭിച്ചു. ഏറ്റവും പ്രിപ്പെട്ടവരോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ആകാശ്ദീപ് പുത്തന്‍ ഫോര്‍ച്യൂണര്‍ വാങ്ങിയ ശേഷം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് വരെ ഫോര്‍ച്യൂണര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ആകാശ്ദീപിന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കാറില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (HSRP) ഇല്ലായിരുന്നു എന്നതാണ് ഇതിന് കാരണം. ലേസര്‍ കോഡ്, ഹോളോഗ്രാം, നീക്കം ചെയ്യാനാവാത്ത സ്‌ക്രൂകള്‍ എന്നിവയുള്ള ഒരു പ്രത്യേക തരം നമ്പര്‍ പ്ലേറ്റാണ് HSRP. നമ്പര്‍ പ്ലേറ്റുകളുടെ മോഷണവും കൃത്രിമത്വവും തടയുന്നതിനാണ് ഈ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത് നിര്‍ബന്ധമാണ്.

akash deep fortuner

ഔദ്യോഗിക രേഖകള്‍ പ്രകാരം ആകാശ്ദീപിന് ഫോര്‍ച്യൂണര്‍ 2025 ഓഗസ്റ്റ് ഏഴിനാണ് വിറ്റത്. ഓഗസ്റ്റ് എട്ടിന് ഇന്‍ഷൂര്‍ ചെയ്യുകയും ഓഗസ്റ്റ് ഒമ്പതിന് ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പര്‍ (UP32 QW 0041) അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, വാഹന്‍ പോര്‍ട്ടലില്‍ TR/RC പ്രക്രിയ അപൂര്‍ണമാണെന്നും ആവശ്യമായ HSRP, TRM എന്നിവ ഇതുവരെ ഘടിപ്പിച്ചിട്ടില്ലെന്നുമാണ് ആര്‍ടിഒ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 39, 41(6), 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളിലെ റൂള്‍ 50 എന്നിവയുടെ ലംഘനമാണ്. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, നികുതി എന്നിവയ്ക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം നേരിട്ടോ അംഗീകൃത പ്രതിനിധി മുഖേനയോ 72 മണിക്കൂറിനുള്ളില്‍ ഹാജരാകാനാണ് തരത്തിന് ആര്‍ടിഒ അധികാരികള്‍ നോട്ടീസ് നല്‍കിയത്.

ലഖ്നൗവിലെ സണ്ണി മോട്ടോഴ്സില്‍ നിന്നാണ് ആകാശ്ദീപ് ഫോര്‍ച്യൂണര്‍ വാങ്ങിയത്. കാറിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഡീലറെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും ഡീലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ 4x2 പെട്രോള്‍ വേരിയന്റിന് 35.37 ലക്ഷം രൂപ മുതലും 4x4 എടി വേരിയന്റിന് 42.72 ലക്ഷം രൂപ വരെയുമാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. എസ്യുവി നിരത്തിലെത്തിക്കാന്‍ കുറച്ച് പണം കൂടി അധികം പൊടിക്കേണ്ടി വരും.

അടുത്തിടെയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് എസ്യുവി വാങ്ങാന്‍ സാധിക്കുക. ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂണ്‍ രണ്ട് മുതല്‍ ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, August 12, 2025, 16:20 [IST]
English summary
Indian cricketer akash deep received up rto notice for using toyota fortuner without hsrp
കൂടുതല്‍... #celebrity car #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X