ട്വന്റി20-യില്‍ ബൂംറക്ക് പോലുമില്ലാത്ത റെക്കോഡ്, ഇപ്പോള്‍ കോഹ്‌ലിക്കില്ലാത്ത കാറും സ്വന്തമാക്കി പേസർ

ഇന്ത്യ ലിമിറ്റ് ഓവര്‍ ക്രിക്കറ്റിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് അര്‍ഷദീപ് സിംഗ് (Arshdeep Singh). ഡെഡ്‌ലി യോര്‍ക്കറുകള്‍ എറിയാനുള്ള ശേഷിയും സമ്മര്‍ദത്തെ കൂളായി കൈകാര്യം ചെയ്യാനുള്ള മിടുക്കും ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായി അര്‍ഷദീപ് സിംഗിനെ മാറ്റി. ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ അതില്‍ നിര്‍ണായക റോളില്‍ തിളങ്ങിയ താരം 100 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2025 ഐപിഎല്ലില്‍ 18 കോടി രൂപ മുടക്കിയാണ് അര്‍ഷദീപിനെ പഞ്ചാബ് കിംഗ്‌സ് ലേലത്തില്‍ പിടിച്ചത്.

ബിസിസിഐയുടെ ഗ്രേഡ് സി കോണ്‍ട്രാക്ട് ഉള്ള താരത്തിന് വര്‍ഷത്തില്‍ 1 കോടി രൂപയും ഒപ്പം മാച്ച് ഫീസും ലഭിക്കും. താരമൂല്യം ഉയര്‍ന്ന സാഹചര്യത്തില്‍ പരസ്യങ്ങളിലൂടെയും കോടികള്‍ വരുമാനം നേടുന്ന താരം തന്റെയും കുടംബത്തിന്റെയുീം ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മേയില്‍ അര്‍ഷദീപ് സിംഗ് തന്റെ അമ്മയ്ക്ക് പുതിയ ടാറ്റ കര്‍വ്വ് കൂപ്പെ എസ്‌യുവി സമ്മാനിച്ചിരുന്നു. താരം മാതാപിതാക്കള്‍ക്കൊപ്പം ടാറ്റ ഡീലര്‍ഷിപ്പിലെത്തി എസ്‌യുവി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

arshdeep singh buys mercedes g63

അമ്മയ്ക്കായി ഡ്യുവല്‍-ടോണ്‍ പ്യുവര്‍ ഗ്രേ നിറത്തിലുള്ള മോഡലാണ് അര്‍ഷദീപ് തിരഞ്ഞെടുത്തത്. ഇപ്പോള്‍ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫേവറിറ്റ് കാറുകളില്‍ ഒന്നായ മെര്‍സിഡീസ്-ബെന്‍സ് G63 AMG സ്വന്തമാക്കിയിരിക്കുകയാണ് അര്‍ഷദീപ്. ഏകദേശം 4.5 കോടി രൂപ വിലവരുന്ന ഈ വാഹനം അടുത്തിടെയാണ് അദ്ദേഹം വാങ്ങിയത്. അര്‍ഷദീപ് സിംഗ് പുതിയ മെര്‍സിഡസ്-ബെന്‍സ് ജി-വാഗണ്‍ സ്വന്തമാക്കിയ വിവരം സ്വന്തം ഇന്‍സ്റ്റാഗ്രാം പേജിലൂടെയണ് ആരാധകരെ അറിയിച്ചത്.

പുത്തന്‍ വാഹനവുമായി മാതാപിതാക്കള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്കൊപ്പം മുറ്റത്ത് നില്‍ക്കുന്ന ചിത്രങ്ങളും അര്‍ദീപ് പോസ്റ്റ് ചെയ്തു. അര്‍ഷദീപ് സിംഗ് സ്വന്തമാക്കിയ ജി-വാഗണ്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണിത്. ചണ്ഡീഗഡില്‍ ഏകദേശം 4.3 കോടി രൂപയാണ് ഇതിന്റെ ഓണ്‍-റോഡ് വില. 'ഒബ്‌സിഡിയന്‍ ബ്ലാക്ക്' കളര്‍ ഓപ്ഷന്‍ ആണ് ക്രിക്കറ്റര്‍ തിരഞ്ഞെടുത്തത്. റെഡ് ലെതര്‍ ഫിനിഷിലാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.

arshdeep singh buys mercedes g63

ഡിസൈന്‍ വശം നോക്കുമ്പോള്‍ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, ബോക്‌സി ബോഡി, 22 ഇഞ്ച് അലോയ് വീലുകള്‍, പിന്‍ഭാഗത്ത് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. സൈന്യത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്ത മിലിട്ടറി എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും നിരവധി സെലിബ്രിറ്റികള്‍ മെര്‍സിഡീസ്-ബെന്‍സ് ജി63 എഎംജി സ്വന്തമാക്കിയിട്ടുണ്ട്.

577 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ V8 എഞ്ചിനാണ് ഇതിന്റെ പ്രധാന സവിശേഷത. 2.6 ടണ്‍ ഭാരമുള്ള ഈ എസ്‌യുവി വെറും 4.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന്‌ള മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പുതിയ ജി-വാഗണ്‍ വാങ്ങുന്നതിന് മുമ്പ്, അര്‍ഷദീപ് സിംഗ് തന്റെ കുടുംബത്തിന്റെ പഴയ ടൊയോട്ട ഫോര്‍ച്യൂണര്‍ ടൈപ്പ് 1 ലെക്‌സസ് മോഡലിലേക്ക് പരിഷ്‌കരിച്ചിരുന്നു.

arshdeep singh buys mercedes g63

ഈ എസ്‌യുവിയുടെ പുറംഭാഗത്തും ഉള്‍ഭാഗത്തും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലെക്‌സസ് മാതൃകയിലുള്ള വലിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതിയ മുന്‍, പിന്‍ ബമ്പറുകള്‍ എന്നിവ പുറംഭാഗത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ ഉള്‍ഭാഗം ബീജ് ലെതര്‍ ഉപയോഗിച്ച് ഡയമണ്ട് ക്വില്‍റ്റിംഗില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീലും മാറ്റി സ്ഥാപിച്ചു. ഡാഷ്ബോര്‍ഡിന്റെ മുകള്‍ഭാഗം നേവി ബ്ലൂ ലെതര്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്നത് വാഹനത്തിന് സവിശേഷമായ രൂപം നല്‍കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 14:03 [IST]
English summary
Indian cricketer arshdeep singh gifts himself mercedes benz g63 amg worth rs 4 5 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X