സ്വന്തം ഭാര്യയെ മൂന്ന് തവണ കല്ല്യാണം കഴിച്ച ഓൾറൗണ്ടർ,കീശ നിറച്ച് കാശും വീട് നിറയെ കാറും
ക്രിക്കറ്റ് താരങ്ങൾക്കിടയിലെ ജനപ്രിയ കളിക്കാരനാണ് ഹാർദ്ദിക്ക് പാണ്ഡ്യ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിട്ടാണ് ഹാർദിക് ഹിമാൻഷു പാണ്ഡ്യ അറിയപ്പെടുന്നത് തന്നെ. വർഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരം, പലപ്പോഴും കാണികളുടെ കൈയ്യടിയും ആരാധനയും സ്വന്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് ആരാധകരുടെ കാര്യത്തിൽ ഒട്ടും പഞ്ഞമില്ല. മികച്ച ക്രിക്കറ്റർ എന്നതിന് പുറമേ അദ്ദേഹം ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ് എന്നതാണ് സത്യം. അദ്ദേഹത്തിൻ്റെ ഗാരേജിൽ കോടികൾ വിലയുള്ള ആഡംബര കാറുകളാണ് ഉളളത്. താരത്തിൻ്റെ പക്കലുള്ള വാഹനങ്ങളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.
ലിസ്റ്റിൽ ആദ്യം ബിഎംഡബ്ല്യു 6 സീരീസ് ജിടി ആണ്. ഹാർദ്ദിക്കിൻ്റെ മുൻഭാര്യ നടാഷയാണ് പലപ്പോഴും ഈ കാർ ഉപയോഗിച്ചിരുന്നത്. പല അവസരങ്ങളിലും പൊതുസ്ഥലത്ത് നടാഷ ഈ കാർ ഉപയോഗിക്കുന്നത് കാണാം. 2.0 ലിറ്റർ 4-സിലിണ്ടർ എഞ്ചിൻ ആണ് വാഹനത്തിന് കരുത്ത് പകരുന്നത്, 258 bhp പവറും 400 nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഒരു സ്പോർട്ടി 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ലഭിക്കുന്നത്. 6.5 സെക്കൻഡിനുളളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

അടുത്തതായി അദ്ദേഹത്തിൻ്റെ ബെൻസ് ബ്രാൻഡിലേക്ക് വന്നാൽ മെഴ്‌സിഡസ് എഎംജി ജി63 ആണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആഡംബര ഓഫ്-റോഡിംഗ് എസ്‌യുവികളിൽ ഒന്നാണിതെന്ന കാര്യം നിങ്ങൾക്ക് എല്ലാം അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ ലോകത്തിലെ മുൻനിര സെലിബ്രിറ്റികളുടെ ഗാരേജുകളിൽ സ്ഥിര സാന്നിധ്യമാണ് ജി വാഗൺ. 577 hp ഉം 850 Nm ഉം പീക്ക് പവറും ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു വലിയ 4.0 ലിറ്റർ ടർബോ V8 എഞ്ചിനാണ് ഉളളത്.
ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫിയും ഹർദ്ദിക്കിൻ്റെ ഗാരേജിലുണ്ട്. അഗ്രസീവ് സ്‌റ്റൈലിംഗ് ലഭിക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ പുതിയ തലമുറ പതിപ്പാണ് ഹര്‍ദിക്കിനുളളത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍ തുടങ്ങിയവയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. 22 ഇഞ്ച് അലോയ് വീലുകളിലാണ് ഈ കാര്‍ ഓടുന്നത്.

അഡാപ്റ്റീവ് ഹൈറ്റ് കണ്‍ട്രോളോടുകൂടിയ എയര്‍ സസ്‌പെന്‍ഷന്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), രണ്ട് ഓഫ്-റോഡ് മോഡുകളുള്ള ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിനായുള്ള ടെറൈന്‍ റെസ്പോണ്‍സ് എന്നിവയും റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 പെട്രോള്‍ എഞ്ചിനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് കരുത്ത് പകരുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഈ വർഷം തന്നെയാണ് ഹാർദ്ദിക്ക് ആഡംബര ലെക്സസ് LM350h വാങ്ങിയത്. ലെക്‌സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ന്യൂജെന്‍ LM 350h ലക്ഷ്വറി എംപിവിയുടെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം തന്നെ ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. 7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളില്‍ LM 350h വാങ്ങാന്‍ സാധിക്കും. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് ലെക്സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്. പരമാവധി ക്യാബിന്‍ സ്പെയ്സ് ലഭ്യമാക്കുന്നതിനായി ബോക്സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ 4 സീറ്റര്‍ പതിപ്പിന്റെ ക്യാബിനാണ് എടുത്ത് പറയേണ്ടത്. ഇതില്‍ ഫ്രണ്ട്, റിയര്‍ പാസഞ്ചര്‍മാര്‍ക്കിടയില്‍ പാര്‍ടീഷന്‍ വരുന്നു.
വിമാനത്തിന് സമാനമായ റിക്ലൈനര്‍ സീറ്റുകള്‍, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, പില്ലോ സ്റ്റൈലിലുള്ള ഹെഡ്റെസ്റ്റ്, 48 ഇഞ്ച് ടിവി, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. ലെക്സസ് LM350h എംപിവിയില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റമാണ് വരുന്നത്. 246 bhp പവറും 239 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








