26-ാം വയസ്സില്‍ 60 കോടിയുടെ സമ്പത്ത്, നടന്‍മാരെ പോലെ സുന്ദരനായ ക്രിക്കറ്ററുടെ യാത്രകള്‍ ഇനി ബെന്‍സിൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന താരമാണ് ഇഷാന്‍ കിഷന്‍. 2016-ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലേക്ക് നയിച്ചാണ് ഇഷാന്‍ കിഷാന്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 2021-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്‍ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി കുറിച്ച താരം കൂടിയാണ്. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുറച്ച് നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാനിന്റെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായുമാണ് പാഡുകെട്ടുന്ന ഇഷാനെ പോക്കറ്റ് ഡൈനാമോ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്‍ കരിയറിന് തുടക്കമിട്ട താരം 2018-ല്‍ 6.2 കോടി രൂപയ്ക്ക് മുംബൈയില്‍ എത്തിയതോടെ കരിയര്‍ മാറുകയായിരുന്നു. പിന്നീടുള്ള സീസണുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുകള്‍ തീര്‍ത്ത യുവതാരം 2022-ല്‍ നടന്ന മെഗാലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി. മുംബൈ ഇന്ത്യന്‍സ് 15.5 കോടി രൂപ മുടക്കിയാണ് ഇഷാനെ ലേലത്തില്‍ വിളിച്ചത്. ഇത്തവണത്തെ ലേലത്തില്‍ 11.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിലെത്തിച്ചത്.

ഏകദേശം 60 കോടി രൂപയോളമാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ കോണ്‍ട്രാക്ടും ബിസിസിഐയുടെ മാച്ച് ഫീസും കൂടാതെ പരസ്യത്തിലൂടെയും താരം പണം സമ്പാദിക്കുന്നു. സിയറ്റ്, ഓപ്പോ, നോയ്‌സ്, മാന്യവര്‍, ബ്ലിറ്റ്‌സ് പൂള്‍സ്, എലിസ്റ്റ എന്നീ ബ്രാന്‍ഡുകളുമായാണ് 26-കാരന്‍ സഹകരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കോടികളുടെ സമ്പാദ്യമുള്ള ഇഷാന്‍ കിഷന്‍ ഒരു കാര്‍ പ്രേമി കൂടിയാണ്.
മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, ഫോര്‍ഡ് മസ്താംഗ് GT എന്നിവയാണ് ഇഷാന്റെ ഗരാജിലുള്ള കാറുകള്‍. ഇപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവി കൂട്ടിച്ചേര്‍ത്ത് ഗരാജ് വലുതാക്കിയിരിക്കുകയാണ് താരം. ഇഷാന്‍ പുത്തന്‍ കാറിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ മെര്‍സിഡീസിന്റെ ജാംഷഡ്പൂരിലെ ഡീലര്‍ഷിപ്പായ ട്രൈസ്റ്റാര്‍ ജാംഷഡ്പൂര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വിപണനത്തിന് എത്തുന്ന മോഡലിന്റെ ഡീസല്‍ വേരിയന്റാണ് ഇഷാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. സെലനൈറ്റ് സില്‍വര്‍ ഷെയ്ഡിലാണ് ഇഷാന്റെ എസ്‌യുവി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1.37 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന മെര്‍സിഡീസ് ബെന്‍സിന്റെ ലക്ഷ്വറി സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് ടാക്സും ഇന്‍ഷുറന്‍സും മറ്റ് ചെലവുകളുമെല്ലാമായി ഏകദേശം 1.66 കോടി രൂപയോളം ഓണ്‍-റോഡ് വില വരുമെന്നാണ് കണക്കുകള്‍.
ബെന്‍സിന്റെ 3 വരി എസ്‌യുവിക്ക് ഭീമാകാരമായ ലുക്കാണുള്ളത്. സില്‍വര്‍ നിറത്തില്‍ തീര്‍ത്ത പുതിയ 4-സ്ലാറ്റ് റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ എയര്‍ ഇന്‍ലെറ്റ് ഗ്രില്ലുകള്‍, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകള്‍ എന്നിവയെല്ലാം കൂടിയാവുമ്പോള്‍ GLS വേറെ ലെവലാവുന്നു. എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ലക്ഷ്വറി എസ്‌യുവിയുടെ പിന്‍വശത്തെ ഹൈലൈറ്റ്. വശങ്ങളില്‍ കൂറ്റന്‍ അലോയ് വീലുകളും കൂടി ചേരുന്നുതോടെ വേറെ ലെവല്‍ ലുക്കാകുന്നു.

MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 590-വാട്ട് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളെല്ലാം എസ്യുവിയിലുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് വാഹനത്തിന്റെ പ്രധാന സുരക്ഷാ സവിശേഷത.
ഇതുകൂടാതെ യാത്രക്കാരുടെ സുരക്ഷക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നീ സുരക്ഷ ഫീച്ചറുകളും മെര്‍സിഡീസ് ബെന്‍സ് GLS ആഡംബര എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. മെര്‍സിഡീസിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നായ GLS പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും.
ഇഷാന്‍ വാങ്ങിയ ഡീസല്‍ വേരിയന്റില്‍ 48Vമൈല്‍ഡ് ഹൈബ്രിഡ് (EQ ബൂസ്റ്റ്) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഇന്‍ലൈന്‍-6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 330 bhp പവറും 700 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഭീമന്‍ എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് വെറും 6.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.


Click it and Unblock the Notifications








