11.25 കോടിക്ക് വാങ്ങിയതാ! കാര്‍ണിവലിലാണ് യാത്രയെങ്കിലും ബാറ്റിംഗ് ഉത്സവം കാണാത്ത സങ്കടത്തില്‍ കാവ്യ

ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരത്തിലുള്ള പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനമാണ് കിയ കാര്‍ണിവല്‍. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ കാര്‍ണിവലിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ (സിബിയു) ആയി ഇറക്കുമതി ചെയ്യുന്നതിനാല്‍ 63.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഉയര്‍ന്ന വിലയുണ്ടായിട്ടും ബുക്കിംഗ് തുടങ്ങിയ ആദ്യ ദിവസം തന്നെ പുതിയ കാര്‍ണിവലിന് 1822 ഓര്‍ഡറുകളാണ് ലഭിച്ചത്. ഇന്ത്യയിലെ ഒരു യുവ ക്രിക്കറ്റർ ഈ കാറില്‍ വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ആദ്യം നമുക്ക് കാര്‍ണിവലിനെ കുറച്ച് തന്നെ പറയാം. ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ കാര്‍ണിവല്‍ ഓഫര്‍ ചെയ്യുന്നത്. കാര്‍ണിവലിന് 5,155 mm നീളവും 1,995 mm വീതിയും 1,775 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് അളവ് 3,090 mm ആണ്. ഈ കാര്‍ 7 സീറ്റര്‍ (2+2+3) ലേഔട്ടില്‍ ലഭിക്കും.

cricket player ishan kishan spotted in kia carnival

പുതിയ കാര്‍ണിവലിന്റെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഇത് അല്‍പ്പം വലുതും ഷാര്‍പ്പുമായാണ് കാണപ്പെടുന്നത്. മുന്‍വശത്ത് കറുപ്പും ക്രോമും നിറങ്ങളിലുള്ള കിയ 'ടൈഗര്‍ നോസ്' ഗ്രില്‍, 'ഐസ് ക്യൂബ്' എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്റ്റാര്‍മാപ്പ് ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവ കാണാം. പിന്നില്‍ എല്‍ഇഡി കോമ്പിനേഷന്‍ ലാമ്പുകളും വൈപ്പറും നല്‍കിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് പുതിയ കാര്‍ണിവലില്‍ വരുന്നത്.

അകത്തേക്ക് കടന്നാല്‍ 4-വേ ലംബര്‍ സപ്പോര്‍ട്ടും മെമ്മറി ഫംഗ്ഷനും ഉള്ള 12-വേ പവര്‍ ഡ്രൈവര്‍ സീറ്റും 8-വേ പവര്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റും ഇതിനുണ്ട്. മുന്‍ സീറ്റുകളില്‍ വെന്റിലേഷന്‍, ഹീറ്റഡ് ഫംഗ്ഷനുകള്‍ ഉണ്ട്. വെന്റിലേഷന്‍, ഹീറ്റിംഗ്, ലെഗ് സപ്പോര്‍ട്ട് എന്നിവയുള്ള പവര്‍ഡ് റിലാക്‌സേഷന്‍ സീറ്റുകള്‍ രണ്ടാം നിരയില്‍ സജ്ജീകരിച്ചിരിക്കുന്നു.

2024 kia carnival interior

3-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഇന്‍ഫോടെയ്ന്‍മെന്റ്/ക്ലൈമേറ്റ് കണ്‍ട്രോള്‍ സ്വാപ്പ് സ്വിച്ച്, വണ്‍ ടച്ച് സ്മാര്‍ട്ട് പവര്‍ സ്ലൈഡിംഗ് ഡോറുകള്‍, ഡ്യുവല്‍ പനോരമിക് കര്‍വ്ഡ് ഡിസ്‌പ്ലേ - ഒരു 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, മറ്റൊരു 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12-സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, 64 കളര്‍ ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ഡ്യുവല്‍ സണ്‍റൂഫ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

യാത്രക്കാരുടെ സുരക്ഷക്കായി കാര്‍ണിവലില്‍ 8 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, എല്ലാ നിരകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈലൈന്‍ ടിപിഎംഎസ്, ട്രെയിലര്‍ സ്റ്റെബിലിറ്റി അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. 23 ഓട്ടോണമസ് സവിശേഷതകളുള്ള ലെവല്‍ 2 ADAS സ്യൂട്ടും എംപിവിയില്‍ സുരക്ഷയൊരുക്കുന്നു.

സ്മാര്‍ട്ട്‌സ്ട്രീം 2.2 ലിറ്റര്‍ ഇന്‍-ലൈന്‍ 4-സിലിണ്ടര്‍ E-VGT CRDi എഞ്ചിനാണ് പ്രീമിയം എംപിവിയുടെ ഹൃദയം. പരമാവധി 193PS പവറും 441Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്, സ്മാര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകള്‍ ഇതിലുണ്ട്.

പ്രീമിയം സവിശേഷതകളും യാത്രാസുഖവുമുള്ള ഈ എംപിവി നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ ദൈനംദിന യാത്രകള്‍ക്കായി ഉപയോഗിക്കുന്നു. ഇപ്പോള്‍ ഈ എംപിവിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇഷന്‍ കിഷനാണ്. ആരാധകരെയും ഗാര്‍ഡുകളെയും വരെ അഭിവാദ്യം ചെയ്യുന്ന ഇഷാന്‍ ഫോട്ടോക്ക് വരെ സിമ്പിളായി പോസ് ചെയ്ത ശേഷം കാറില്‍ കയറിപ്പോകുകയാണ് ചെയ്യുന്നത്. കരിയര്‍ വശം നോക്കുമ്പോള്‍ അത്ര നല്ല നിലയിലല്ല ഇഷന്‍ ഇപ്പോള്‍.

cricket player ishan kishan spotted in kia carnival

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ ശക്തമായ നടപടിക്ക് വിധേയരായ താരമാണ് ഇഷാന്‍. 2024ല്‍ താരം ബിസിസിഐ കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇഷാനൊപ്പം ബിസിസിഐ നടപടി നേരിട്ട ശ്രേയസ് അയ്യര്‍ ചാമ്പ്യന്‍സ് ട്രോഫിയിലെയും നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്ലിലെയും മിന്നും പ്രകടനം വഴി കരാര്‍ തിരികെ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ബിസിസിഐയുടെ നടപടി വന്ന ശേഷം ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയാറായിരുന്നു. കഴിഞ്ഞ സീസണില്‍ ഇഷാന്‍ ആഭ്യന്തര മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പാഡുകെട്ടുന്ന ഇഷാന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 45 പന്തില്‍ സെഞ്ച്വറി നേടി ഉജ്വല തുടക്കമിട്ടെങ്കിലും അത് തുടരാന്‍ താരത്തിന് സാധിച്ചില്ല.

cricket player ishan kishan spotted in kia carnival

11.25 കോടി രൂപ മുടക്കി വാങ്ങിയ താരം പണത്തിനൊത്ത മൂല്യം കാണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സീസണിന്റെ പാതിയോട് അടുക്കുമ്പോള്‍ അത് കാണാന്‍ സാധിക്കുന്നില്ല. ഇഷന്‍ 6 മത്സരങ്ങളില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിംഗ് തന്നെ കാഴ്ചവെക്കണം. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരോട് വേണം ഇഷാന്‍ പോരാടാന്‍.

More from DriveSpark

Article Published On: Thursday, April 17, 2025, 13:04 [IST]
English summary
Indian cricketer ishan kishan spotted in kia carnival premium mpv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X