ഓട്ടോ ഡ്രൈവറുടെ മകന്‍ ഇനി റേഞ്ച് റോവര്‍ ഉടമ! 3 കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍

ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ നിന്ന് ഉദിച്ചുയര്‍ന്ന് വന്ന ഒട്ടനവധി താരങ്ങള്‍ ഇന്ത്യയിലുണ്ട്. ഹൈദരാബാദില്‍ ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഖൗസിന്റെ മകനായ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കുന്തമുനകളില്‍ ഒന്നായി വളര്‍ന്ന കഥ പ്രചോദനമുളവക്കുന്നതാണ്. തന്റെ മകന്‍ വലിയ ക്രിക്കറ്ററായി മാറണമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനായി ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യത്തിലും തന്നാലാകുന്നതെല്ലാം ചെയ്ത മുഹമ്മദ് ഖൗസ് സിറാജ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരം കളിക്കാരനും ഐപിഎല്ലിലെ വിലപിടിപ്പുള്ള താരവുമായി താരം വളര്‍ന്നപ്പോള്‍ അത് കാണാന്‍ ഈ ലോകത്തില്ല. കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയാണ് സിറാജ്.

കളിക്കളത്തില്‍ നിറംമങ്ങുമ്പോള്‍ 'പോയി ഓട്ടോ ഓടിച്ചൂടെ' എന്നാണ് സിറാജിനെ പരിഹസിക്കാറുള്ളത്. പിതാവിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് അത്തരം കളിയാക്കലുകള്‍. എന്നാല്‍ ഇന്ന് അതേ ഓട്ടോക്കാരന്റെ മകന്‍ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറുകളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 3 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവിയാണ് സിറാജ് വാങ്ങിയത്.

mohammed siraj range rover

ഐപിഎല്ലിന്റെ കണ്ടെത്തലായ സിറാജ് ഇന്ന് മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ മുന്‍നിര ബൗളറാണെന്ന് മാത്രമല്ല ബിസിസിഐയുടെ 'എ ഗ്രേഡ്' കളിക്കാരന്‍ കൂടിയാണ്. ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സിറാജിന് പ്രതിവര്‍ഷം 3 കോടിക്ക് പകരം 5 കോടി രൂപ ലഭിക്കുന്നുണ്ട്. ബിസിസിഐ കേന്ദ്ര കരാര്‍, മാച്ച് ഫീസ്, ഐപിഎല്‍ ശമ്പളം, ബ്രാന്‍ഡ് പരസ്യങ്ങള്‍ ഇനങ്ങളിലൂടെ പണം സമ്പാദിക്കുന്ന സിറാജിന് ഇപ്പോള്‍ 57 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 7 കോടി രൂപ വാരിയെറിഞ്ഞാണ് സിറാജിനെ നിലനിര്‍ത്തിയത്. 2.5 കോടി രൂപ ശമ്പളത്തില്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ച സിറാജ് ഇതുവരെ ആകെ 27 കോടി രൂപ അതില്‍ നിന്ന് നേടിയിട്ടുണ്ട്. 30-കാരനായ താരം പ്രൈഡ് മോട്ടോര്‍സില്‍ നിന്നാണ് പുതിയ റേഞ്ച് റോവര്‍ വാങ്ങിയിരിക്കുന്നത്. സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിവരം സിറാജ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

mohammed siraj range rover

ഇന്ത്യയിലെ സമ്പന്നരുടെയും പ്രശസ്തരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും പ്രിയപ്പെട്ട ആഡംബര എസ്‌യുവിയാണ് റേഞ്ച് റോവര്‍. മുഹമ്മദ് സിറാജിന്റെ റേഞ്ച് റോവര്‍ ലക്ഷ്വറി എസ്‌യുവിയുടെ കൃത്യമായ സ്‌പെസിഫിക്കേഷന്‍ നമുക്ക് അറിവില്ല. ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇപ്പോള്‍ ഈ എസ്‌യുവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയാണ് ചെയ്യുന്നത്.

ബേസ് ട്രിമ്മിന് 2.98 കോടി രൂപയാണ് വില. ടോപ് എന്‍ഡ് SV ഓട്ടോബയോഗ്രഫിക്ക് 5.2 കോടി രൂപ മുടക്കണം. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. റേഞ്ച് റോവര്‍ എസ്‌യുവിക്ക് 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ട്.

3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp പവറും 700 Nm ടോര്‍ക്കും നല്‍കുന്നു. ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എസ്‌യുവി 5.3 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗതയില്‍ എത്തും.

നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞതാണ് ഇതിന്റെ ക്യാബിന്‍. 24-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഒരു മെറിഡിയന്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലുകള്‍ എന്നിവയാണ് റേഞ്ച് റോവറിലെ പ്രധാന സവിശേഷതകള്‍.

ഏറ്റവും പുതിയ റേഞ്ച് റോവറിന് പുറമേ, ഒരു മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ആനന്ദ് മഹീന്ദ്ര സമ്മാനിച്ച മഹീന്ദ്ര ഥാര്‍, ബിഎംഡബ്ല്യു 5-സീരീസ് സെഡാന്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയും സിറാജിന് സ്വന്തമായുണ്ടെന്നാണ് പറയപ്പെടുന്നത്. പണ്ട് ബജാജ് പ്ലാറ്റിനയില്‍ പരിശീലനത്തിന് പോയ നിലയില്‍ നിന്ന് കോടികള്‍ വില മതിക്കുന്ന ആഡംബര കാറുകളുടെ ഉടമയായി മാറിയ സിറാജ് വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്.

More from DriveSpark

Article Published On: Monday, August 12, 2024, 14:38 [IST]
English summary
Indian cricketer mohammed siraj buys brand new land rover range rover worth rs 3 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X