സച്ചിൻ്റെ പിൻഗാമിയാവേണ്ട ക്രിക്കറ്റർ! പിന്നെ എന്തൊക്കെയോ സംഭവിച്ചു, പുതിയ കാമുകിയുമായി ബിഎംഡബ്ല്യവിൽ കറക്കം

സെലിബ്രിറ്റികൾ എന്ന് പറയുമ്പോൾ അതിൽ ക്രിക്കറ്ററുമാരും ഉൾപ്പെടുമല്ലോ. ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ സിനിമ നടീനടൻമാരെ പോലെ തന്നെയാണ് ക്രിക്കറ്ററുമാരും. ധോണി, കോഹ്ലിയൊക്കെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണല്ലോ. ക്രിക്കറ്റ് എന്ന വലിയ ലോകത്ത് പ്രശസ്തി നേടിയവരുണ്ട് എന്നാണ് വിടരും മുൻപേ ഭാവി കൂമ്പടഞ്ഞ് പോയവരുണ്ട്. പ്രശസ്തിയിലെത്തുമ്പോൾ സ്വയം മറക്കുകയും മറ്റ് സുഖലോലുപതയിൽ ആശ്രയിക്കുകയും ചെയ്യുന്നതാണ് ഭാവി നശിക്കാൻ കാരണമാകുന്നത്. അത്തരത്തിലൊരു ക്രിക്കറ്റിനെ നിങ്ങൾ അറിയും. അദ്ദേഹത്തിൻ്റെ പക്കൽ ബിഎംഡബ്ല്യു 6 സീരിസ് GT ഉണ്ട്. തൻ്റെ പുതിയ പെൺസുഹൃത്തുമായി കറങ്ങാൻ ഇറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് ഗ്രാന്‍ ടൂറിസ്‌മോ വേരിയൻ്റാണ് താരത്തിൻ്റെ പക്കലുളളത്. ആപ്പിള്‍ കാര്‍പ്ലേ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, i ഡ്രൈവ് സിസ്റ്റമാണ് ബിഎംഡബ്ല്യു 6 GT-യിലെ മറ്റ് സാങ്കേതികത ഫീച്ചറുകൾ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് പാഡ് ഉപയോഗിച്ച് വയര്‍ലെസ് കണക്റ്റിവിറ്റിയും വാഹനത്തില്‍ കമ്പനി നല്‍കും.

Prithvi shaw spotted in bmw 6 gt

630i മോഡലില്‍ 2.0-ലൈറ്റ് ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 258 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്‍ഡേര്‍ഡ് 620d ഡീസല്‍ 2.0 ലിറ്റര്‍ ടര്‍ബോ 4-പോട്ട് വാഗ്ദാനം ചെയ്യും. അത് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. 630d ലൈനിന്റെ മുകളില്‍ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ടായിരിക്കും.

ഈ യൂണിറ്റ് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കും. എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്, 2-ആക്സില്‍ എയര്‍ സസ്പെന്‍ഷനുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. മോഡലിന് 66 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Prithvi shaw spotted in bmw 6 gt

പുതിയ പെൺസുഹൃത്തുമായി കറങ്ങാൻ ഇറങ്ങിയ സെലിബ്രിറ്റി ആരാണെന്ന് ചിലർക്കെങ്കിലും മനസിലായി കാണുമായിരിക്കും. 2018 ഒക്ടോബർ 4-ന് വെസ്റ്റ് ഇൻഡീസിന് എതിരെ രാജ്കോട്ടിൽ അരങ്ങേറ്റം കുറിച്ച ക്രിക്കറ്ററാണ് പൃഥ്വി പങ്കജ് ഷാ. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം 17 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനായി പൃഥ്വി മാറുമ്പോൾ അന്ന് അദ്ദേഹത്തിൻ്റെ പ്രായം 18.

ബിഎംഡബ്ല്യു എന്ന പേര് പോലെ തന്നെ അവരുടെ മോഡലുകളുടെ പേരുകളും വളരെ ചെറുതായിരിക്കും. ആകര്‍ഷകമായ പേരുകള്‍ നല്‍കി മോഡലുകള്‍ ജനപ്രിയമാക്കാന്‍ അവര്‍ ശ്രമിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് കാരണം. 3 സീരീസ്, 5 സീരീസ്, X1, X5, 7 സീരീസ് എന്നിങ്ങനെയാണ് ബിഎംഡബ്ല്യു കാറുകളുടെ പേരുകള്‍ വരുന്നത്. വാസ്തവം എന്തെന്നാല്‍ മോഡല്‍ നെയിമുകളേക്കാള്‍ ബിഎംഡബ്ല്യു എന്ന ബ്രാന്‍ഡ് നെയിം കണ്ടാല്‍ തന്നെ മതി ആളുകള്‍ ഇരച്ചെത്താന്‍.

Prithvi shaw spotted in bmw 6 gt

ഇത് ഒരു ജര്‍മന്‍ പേരാണ്. ഈ പേര് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ബവേറിയന്‍ എഞ്ചിന്‍ വര്‍ക്ക്‌സ് കമ്പനി എന്നാണ് അര്‍ത്ഥമാക്കുന്നത്. ജര്‍മനിയിലെ ബവേറിയയിലാണ് കമ്പനി ആദ്യമായി സ്ഥാപിതമായത്. അതിനാല്‍ പേരിന്റെ ആദ്യ വാക്ക് 'ബയറിഷെ' എന്ന് വന്നു. ഒരു എഞ്ചിന്‍ നിര്‍മാണ കമ്പനി ആയതിനാല്‍ രണ്ടാമത്തെ വാക്ക് 'മോട്ടോറന്‍' എന്നും കമ്പനിയുടെ പേരിനൊപ്പം വര്‍ക്ക്‌സ് എന്ന വാക്കും ചേര്‍ത്തു.

ഒരു ബ്രാന്‍ഡിന്റെ ആയാലും ഉല്‍പ്പന്നത്തിന്റെ ആയാലും പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബിഎംഡബ്ല്യു വര്‍ഷങ്ങളുടെ പാരമ്പര്യം കൊണ്ടാണ് ഈ ഒരു നിലയില്‍ എത്തിയത്. ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ പലതിനും ഇന്ന് വിദേശ മാര്‍ക്കറ്റുകളില്‍ വലിയ സ്വാധീനമുണ്ട്. ഇന്ന് പല ആഗോള ബ്രാന്‍ഡുകളും അവരുടെ സ്വദേശി ഭാഷയിലുള്ള പേരുകളില്‍ കാറുകള്‍ പുറത്തിറക്കുന്നു.

Prithvi shaw spotted in bmw 6 gt

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 24, 2025, 14:55 [IST]
English summary
Indian cricketer prithvi shaw spotted in bmw gt viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X