5.39 കോടി പൊടിച്ച് രണ്ടാമതും ഉറൂസ് വാങ്ങി രോഹിത്! '3015' നമ്പറിന് പിന്നിലെ കണക്ഷന്‍ അറിയണോ?

തന്റെ ലംബോര്‍ഗിനി ഉറൂസ് ഡ്രീം11 ഫാന്റസി മത്സരത്തിലെ വിജയിക്ക് സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മ്മ ഒരു പുതിയ ലംബോര്‍ഗിനി ഉറൂസ് SE ഹൈബ്രിഡ് എസ്യുവി സ്വന്തമാക്കി. 5.39 കോടി രൂപ വിലവരുന്ന ഈ ആഡംബര വാഹനം സ്റ്റാര്‍ ബാറ്ററുടെ വീട്ടിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ പഴയ ഉറൂസ് അപ്‌ഗ്രേഡ് ചെയ്യാന്‍ രോഹിത് നേരത്തെ പദ്ധതിയിട്ടിരുന്നതിനാലായിരിക്കണം പഴയ മോഡല്‍ ഡ്രീം 11 മത്സര വിജയിക്ക് സമ്മാനിച്ചത്. രോഹിത് ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും, വാഹനത്തിന്റെ നമ്പര്‍ പരിശോധിക്കുമ്പോള്‍ ഇത് താരത്തിന്‍േറത് തന്നെയാണെന്ന് മനസ്സിലാകും.

രോഹിത് ശര്‍മ്മയുടെ വീട്ടിലേക്ക് പുതിയ ലംബോര്‍ഗിനി ഉറൂസ് SE എത്തിക്കുന്നതിന്റെ വീഡിയോ CS12 Vlogs എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈയിലെ ലംബോര്‍ഗിനി ഡീലര്‍ഷിപ്പില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള ഉറൂസ് SE രോഹിത് ശര്‍മ്മയുടെ മുംബൈയിലെ അഹുജ ടവേഴ്‌സിലുള്ള വീട്ടിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. രോഹിത് ശര്‍മയുടെ പുത്തന്‍ ഉറൂസിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

rohit sharma buys lamborghini urus se

അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ച ഹിറ്റ്മാന്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ആദ്യ എസ്‌യുവിയുടെ വിലകൂടിയതും അടുത്തിടെ പുറത്തിറങ്ങിയതുമായ ഉറൂസ് SE വേരിയന്റാണ് വാങ്ങിയത്. ഹൈ-പെര്‍ഫോമന്‍സ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിന്റെ എക്‌സ്-ഷോറൂം വില 4.57 കോടി രൂപയാണ്. മുംബൈയിലെ ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 5.39 കോടി രൂപയാകും.

ലംബോര്‍ഗിനി ഉറൂസിന്റെ ഏറ്റവും പുതിയ മോഡലിന് മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ എന്നിവ ലഭിക്കുന്നു. പിന്‍ഭാഗം സമാനമാണെങ്കിലും പുതിയ റിയര്‍ ബമ്പര്‍ ഇതിലുണ്ട്. പുതിയ ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയുടെ 'അരാന്‍സിയോ ആര്‍ഗോസ്' (Arancio Argos) ഓറഞ്ച് ഷെയ്ഡ് ആണ് രോഹിത് തിരഞ്ഞെടുത്തിരിക്കുന്നത്.

rohit sharma buys lamborghini urus se

23 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ക്ക് ഗ്ലോസ് ബ്ലാക്ക് നിറം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഴയ ഉറൂസില്‍ ഇത് സില്‍വര്‍ നിറത്തിലായിരുന്നു. അകത്ത്, കറുപ്പും ഓറഞ്ചും ചേര്‍ന്ന ലെതര്‍ ഇന്റീരിയറും സില്‍വര്‍ നിറത്തിലുള്ള ഘടകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനും 800 CV ഹൈബ്രിഡ് സിസ്റ്റവും ചേര്‍ന്ന ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഉറൂസ് SE-യുടെ പ്രധാന സവിശേഷത.

എസ്‌യുവിയുടെ IC എഞ്ചിന്‍ മാത്രം 632 PS പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ അധികമായി 192 PS പവറും 483 Nm ടോര്‍ക്കും നല്‍കുന്നു. ഈ സിസ്റ്റത്തിന്റെ സംയോജിത ഔട്ട്പുട്ട് 800 PS പവറും 950 Nm ടോര്‍ക്കും ആണ്. ഉറൂസ് SE വെറും 3.4 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയും 11.2 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

rohit sharma buys lamborghini urus se

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഹിന്ദി സീരിയല്‍ നടന്‍ റാം കപൂര്‍ ലംബോര്‍ഗിനി ഉറൂസ് എസ്ഇ സ്വന്തമാക്കിയിരുന്നു. രോഹിത്തിന്റെ പഴയ ലംബോര്‍ഗിനിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ '264' ആയിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ചതിന്റെ ഓര്‍മയ്്ക്കായിരുന്നു ആ നമ്പര്‍ തെരഞ്ഞെടുത്തത്. താരത്തിന്റെ ഏറ്റവും പുതിയ കാറിന്റെ നമ്പറും കുറച്ച് സ്‌പെഷ്യലാണ്. MH 01 CO 3015 ആണ് പുതിയ ഉറൂസിന്റെ നമ്പര്‍.

ഇതില്‍ 30, 15 എന്നിവ രോഹിത്തിന്റെ മക്കളായ സമൈറയും അഹാനും ജനിച്ച തീയതികളാണ്. 2018 ഡിസംബര്‍ 30-നായിരുന്നു മകള്‍ സമ്മിയുടെ ജനനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 15-നായിരുന്നു മകന്‍ അഹാന്റെ പിറന്നാള്‍. 3015 എന്ന നമ്പറിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. 30, 15 തമ്മില്‍ കൂട്ടുമ്പോള്‍ കിട്ടുന്നത് 45 ആണ്. രോഹിത്തിന്റെ പ്രശസ്തമായ ജഴ്‌സി നമ്പറാണ് ഇത്. അതായത് പുതിയ കാറിന്റെ നമ്പറില്‍ പേഴ്‌സണല്‍, പ്രഫഷനല്‍ കണക്ഷന്‍ ഒരുമിച്ച് വരുന്നു.

More from DriveSpark

Article Published On: Saturday, August 9, 2025, 19:35 [IST]
English summary
Indian cricketer rohit sharma buys new lamborghini urus se hybrid suv worth rs 5 39 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X