മലയാളി വേരുകളുള്ള ക്രിക്കറ്റര്‍ വാങ്ങിയത് 2.9 കോടിയുടെ അപാര്‍ട്‌മെന്റ്! കറങ്ങുന്നത് കോടികളുടെ മെര്‍സിഡീസിൽ

സെലിബ്രിറ്റികള്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. അവരുടെ കാര്‍ ശേഖരങ്ങള്‍ പലപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ സിനിമ താരങ്ങളെ പോലെ തന്നെ ആഡംബര കാറുകളോട് കമ്പമുള്ളവരാണ് ക്രിക്കറ്റ് താരങ്ങള്‍. ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ ഗെയിം ക്രിക്കറ്റാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയില്‍ നിന്നുള്ള വാര്‍ഷിക ശമ്പളത്തിനൊപ്പം ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന കോടികളും പരസ്യവരുമാനവുമെല്ലാം ക്രിക്കറ്റ് താരങ്ങളെ കോടീശ്വരന്‍മാരാക്കുന്നു. ഇക്കഴിഞ്ഞ ദിവസം മുംബൈയിലെ വാര്‍ളിയില്‍ 2.9 കോടി രൂപ മുടക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ പുതുപുത്തന്‍ അപാര്‍ട്‌മെന്റ് വാങ്ങിയിരുന്നു.

പിന്നാലെ മുംബൈയിലൂടെ തന്റെ മെര്‍സിഡീസ് കാറില്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായി. മുംബൈയിലാണ് താമസമെങ്കിലും ശ്രേയസിന്റെ വേരുകള്‍ കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വികള്‍ തൃശൂരില്‍ നിന്നുള്ളവരാണ്. ക്രിക്കറ്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത് തുടരുമ്പോള്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള കാറുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം സമാന്തരമായി തുടരുകയാണ്. സെലിബ്രിറ്റികളെയും അവരുടെ കാറുകളെയും കുറിച്ചുള്ള വീഡിയോകള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍യൂ എന്ന യൂട്യൂബ് ചാനലിലാണ് ശ്രേയസ് അയ്യരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

shreyas iyer seen in mercedes amg g63

മുംബൈയിലെ ജുഹുവില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അയ്യര്‍ 2022-ല്‍ സ്വന്തമാക്കിയ മെര്‍സിഡീസ് AMG G63 ആഡംബര എസ്‌യുവിയുടെ പാസഞ്ചര്‍ സീറ്റില്‍ കയറുന്നതാണ് കാണാനാകുക. താരം ആരാധകരാല്‍ ചുറ്റപ്പെട്ടിരുന്നു. 2021 നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ കന്നി മത്സരത്തില്‍ തന്നെ സെഞ്ച്വറിയും ഫിഫ്റ്റിയും നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ശ്രേയസ് ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ കാരണം ഇപ്പോള്‍ ടീമില്‍ വന്നുംപോയും കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കി അദ്ദേഹം തന്നെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

shreyas iyer seen in mercedes amg g63

2022-ല്‍ 12.25 കോടി മുടക്കിയാണ് ശ്രേയസിനെ ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്ത റാഞ്ചിയത്. ബിസിസിഐയുടെ ഗ്രേഡ് ബി കോണ്‍ട്രാക്റ്റുള്ള ശ്രേയസിന് വര്‍ഷം 3 കോടി രൂപ കിട്ടും. ഏകദേശം 58 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബോട്ട്, മാന്യവര്‍, ഡ്രീം 11 എന്നിവയുടെ പരസ്യങ്ങളില്‍ അഭിനയിച്ചും ശ്രേയസ് പണം വാരുന്നുണ്ട്.

അയ്യറിന്റെ മെര്‍സിഡീസ് AMG G63 എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരത്തിന് മാത്രമല്ല, പ്രകടന ശേഷിയിലും വേറിട്ടുനില്‍ക്കുന്നു. ശക്തമായ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ ഉള്‍ക്കൊള്ളുന്ന ഈ എസ്‌യുവി 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്നു. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ഈ സജ്ജീകരണം എസ്‌യുവിയെ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അനുവദിക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററാണ്. ഓഫ്-റോഡിംഗ് മികവ് കൊണ്ട് വേറിട്ടുനില്‍ക്കുന്ന AMG G63 ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ടതാണ്. മെര്‍സിഡീസിന്റെ 4MATIC സാങ്കേതികവിദ്യ കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും നാല് വീലുകളിലേക്കും പവര്‍ അയക്കുകയും ചെയ്യുന്നത്.

അയ്യര്‍ 2.55 കോടി മുടക്കി വാങ്ങിയ മോഡല്‍ ബ്രാബസ് കിറ്റ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. മെര്‍സിഡീസ് മോഡല്‍ കൂടാതെ ഔഡി S5, ലംബോര്‍ഗിനി ഹുറകാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര വാഹനങ്ങളും ശ്രേയസിന്റെ ഗരാജിലുണ്ട്. തീവ്രമായ പ്രകടനശേഷിക്ക് പേരുകേട്ട ഹുറാകാന്‍ വേഗതയും ശക്തിയുമുള്ള കാറുകളോടുള്ള ശ്രേയസിന്റെ പ്രിയം എടുത്ത് കാണിക്കുന്നു. ഈ വാഹനങ്ങള്‍ ക്രിക്കറ്റര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയം മാത്രമല്ല വാഹനങ്ങളോടുള്ള അഭിനിവേശത്തെയും സൂചിപ്പിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 7, 2024, 10:30 [IST]
English summary
Indian cricketer shreyas iyer spotted with his mercedes amg g63 luxury suv in mumbai
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X