30-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്യാപ്റ്റന്‍ വരെയായി! 1.32 കോടിയുടെ എംപിവിയില്‍ 'മിസ്റ്റര്‍ 360°'

ഇന്ത്യയില്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ഏറ്റവും പ്രീമിയം എംപിവികളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫയര്‍. സാധാരണ പീപ്പിള്‍ മൂവേഴ്‌സില്‍ നിന്ന് വ്യത്യസ്തമായി ഇത് ആഡംബരവും ലോകോത്തര സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നു. ബിസിനസുകാര്‍, സിനിമാ താരങ്ങള്‍ എന്നിവരുടെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നാണിത്. പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്ന സ്‌ട്രോങ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് വെല്‍ഫെയറിന് ലഭിക്കുന്നത്. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട വെല്‍ഫയറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഏകദേശം 193 PS കരുത്തും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. e-CVT ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

ഈ സജ്ജീകരണം കൂടുതല്‍ സ്മൂത്ത്, സൈലന്റ് ഡ്രൈവിംഗിനൊപ്പം മികച്ച ഇന്ധനക്ഷമതയും നല്‍കുന്നു.
പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ പവര്‍ ഡെലിവറിയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ടൊയോട്ട വെല്‍ഫെയര്‍ രൂപപ്പെടുത്തിയെടുത്തത്. വെല്‍ഫയറിന്റെ ക്യാബിന്‍ യാത്രക്കാര്‍ക്ക് ലോഞ്ച് സമാനമായ അനുഭവം സമ്മാനിക്കുന്നു. പ്രീമിയം ലെതര്‍ സീറ്റുകള്‍, ഓട്ടോമന്‍ ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ക്യാപ്റ്റന്‍ സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമേറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍.

suryakumar yadav spotted in toyota vellfire

പ്രത്യേകിച്ച് പിന്നിലെ സീറ്റുകളുടെ കംഫര്‍ട്ടിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ടെക്‌നോളജിയുടെ കാര്യത്തിലും വെല്‍ഫയര്‍ പിന്നിലല്ല. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, പ്രീമിയം ഓഡിയോ സജ്ജീകരണം, അനേകം USB പോര്‍ട്ടുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവ ലഭ്യമാണ്. സുരക്ഷയ്ക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, സ്റ്റാബിലിറ്റി കണ്‍ട്രോള്‍, കൂടാതെ ടൊയോട്ട സേഫ്റ്റി സെന്‍സ് ടെക്‌നോളജി (ചില വകഭേദങ്ങളില്‍) എന്നിവ ഇതില്‍ ലഭ്യമാണ്.

ടൊയോട്ട വെല്‍ഫെയറിന്റെ റോഡ് പ്രസന്‍സ് എടുത്തുപറയേണ്ടതാണ്. ഏത് സ്ഥലത്ത് പോയാലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍.വലിയ ക്രോം ഗ്രില്‍, സ്ലീക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്ലൈഡിംഗ് ഡോര്‍സ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയില്‍ വെല്‍ഫെയര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്: 1.22 കോടി രൂപ (എക്‌സ്-ഷോറൂം) വിലയുള്ള Hi വേരിയന്റും, 1.32 കോടി രൂപ (എക്‌സ്-ഷോറൂം) വിലയുള്ള VIP വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജ് വേരിയന്റുമാണവ.

toyota vellfire

ഉയര്‍ന്ന വിലയുണ്ടെങ്കിലും അതുല്യമായ കംഫര്‍ട്ട്, ഹൈബ്രിഡ് പവര്‍ട്രെയിന്‍, ടൊയോട്ടയുടെ വിശ്വാസ്യത എന്നിവയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ലക്ഷറി സെഡാനും എസ്‌യുവിയുമല്ലാത്ത ഒരു പ്രീമിയം വാഹനം തേടുന്ന പണക്കാരെ വെല്‍ഫെയര്‍ ആകര്‍ഷിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരം ടൊയോട്ട വെല്‍ഫെയര്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അത് മറ്റാരുമല്ല ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവാണ്.

സൂര്യ ഭാര്യയുടെ കൂടെ പുത്തന്‍ എംപിവിയില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റന്റ് ബോളിവുഡ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയില്‍ ഒരു കടയ്ക്ക് പുറത്ത് നിര്‍ത്തിയ വെല്‍ഫെയറില്‍ നിന്ന് സൂര്യകുമാര്‍ ഇറങ്ങുന്നതാണ് വീഡിയോയില്‍ കാണാനാകുക. ചുറ്റും പാപ്പരാസികളെ കണ്ട് മുഖം ചുളിച്ചെങ്കിലും ശേഷം അവര്‍ക്ക് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്ത ശേഷം നടന്നകുന്നു. ഇവിടെ വീഡിയോയില്‍ കാണുന്നത് പുതിയ തലമുറ വെല്‍ഫെയറാണ്.

suryakumar yadav spotted in toyota vellfire

അതില്‍ കാണപ്പെട്ട ക്യാപ്റ്റന്‍ സീറ്റുകള്‍ നോക്കുമ്പോള്‍ എംപിവിയുടെ ഉയര്‍ന്ന വേരിയന്റാണ് താരം വാങ്ങിയതെന്ന് തോന്നുന്നു. സൂര്യകുമാറിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് 'ടKY' ആക്രമണാത്മകമായ ഷോട്ടുകളും 360-ഡിഗ്രി സ്‌കോറിംഗ് ശൈലിയും കൊണ്ട് പ്രശസ്തനാണ് ഈ മുംബൈക്കാരന്‍. 30-ാം വയസിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിവേഗം മാച്ച്‌വിന്നറായി മാറിയ സൂര്യ ഇന്ന് ടീം ഇന്ത്യയുടെ നായകന്‍ കൂടിയാണ്.

ഐപിഎല്ലില്‍ 16.35 കോടി രൂപ ശമ്പളം വാങ്ങുന്ന സൂര്യക്ക് ബിസിസിഐ ബി ഗ്രേഡ് കോണ്‍ട്രാക്റ്റ് വഴി 3 കോടി രൂപ കിട്ടുന്നു. വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യയുടെ മൊത്തം ആസ്തി 55 കോടി രൂപയാണ്. സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ലക്ഷ്വറി കാര്‍ വാങ്ങാന്‍ സൂര്യ ചെലവാക്കുന്നുണ്ട്.
വെല്‍ഫയറിന് പുറമെ മെര്‍സിഡീസ് ബെന്‍സ് GLS 400d, നിസാന്‍ 1-ടണ്‍ പിക്കപ്പ് ട്രക്ക്, മെര്‍സിഡീസ് G63 AMG ഗ്രാന്‍ഡ് എഡിഷന്‍ എന്നിവയടക്കം നിരവധി കാറുകള്‍ ക്രിക്കറ്ററുടെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Thursday, September 4, 2025, 19:15 [IST]
English summary
Indian cricketer suryakumar yadav spotted arriving in toyota vellfire luxury mpv with his wife
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X