ഇലക്ട്രീഷ്യന്റെ മകന്‍ ക്രിക്കറ്റ് കളിച്ച് കോടീശ്വരനായി! ഇനി യാത്രകള്‍ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി ഇവിയില്‍

സാധാരണക്കാരും ഇടത്തരക്കാരും യൂസ്ഡ് കാറുകള്‍ വാങ്ങുന്നതില്‍ ആര്‍ക്കും ഒരു അത്ഭുതവും തോന്നാറില്ല. എന്നാല്‍ ചില സെലിബ്രിറ്റികള്‍ യൂസ്ഡ് കാര്‍ വാങ്ങുന്നത് കണ്ടിട്ട് പെട്ടിയില്‍ ക്യാശുണ്ടായിട്ടും ഇവര്‍ എന്തിനാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടാകും പലരും. എന്നാല്‍ ഇതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. സെലിബ്രിറ്റികള്‍ യൂസ്ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് പിന്നിലെ പ്രധാന കാരണം മൂല്യത്തകര്‍ച്ചയാണ്. മിക്ക ആഡംബര കാറുകളുടെയും മൂല്യം ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുന്നു. ഈ സാഹചര്യത്തിലാണ് കുറച്ച് കിലോമീറ്ററുകള്‍ മാത്രം ഓടിയ സര്‍വീസ് ഹിസ്റ്ററിയുള്ള കാറുകള്‍ ചുളുവിലക്ക് വാങ്ങാന്‍ അവസരമൊരുങ്ങുന്നത്.

നല്ല സര്‍വീസ് ഹിസ്റ്ററിയുള്ള യൂസ്ഡ് കാറുകള്‍ വാങ്ങുന്നത് വളരെയധികം സാമ്പത്തിക ലാഭമാണ് നല്‍കുക. യൂസ്ഡ് ആഡംബര കാറുകള്‍ വാങ്ങുന്ന സെലിബ്രിറ്റികള്‍ പലപ്പോഴും ലക്ഷങ്ങളാണ് ലാഭിക്കുന്നത്. ശില്‍പ ഷെട്ടി, ബൊമന്‍ ഇറാനി, തൃപ്തി ദിമ്രി തുടങ്ങി നിരവധി പ്രമുഖര്‍ യൂസ്ഡ് ആഡംബര കാറുകള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഹീറോ തിലക് വര്‍മയും പുതിയൊരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ആ കാര്‍ ഏതാണെന്നത് അടക്കമുള്ള വിശേഷങ്ങള്‍ ചുവടെ വായിക്കാം.

tilak varma bmw ix

2002-ല്‍ ഇലക്ട്രീഷ്യനായ നമ്പൂരി നാഗരാജുവിന്റെ മകനായി ഹൈദരാബാദില്‍ ജനിച്ച തിലക് ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. 2022-ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തതോടെയാണ് തിലകിന്റെ തലവര തെളിഞ്ഞത്. മുംബൈ ഇന്ത്യന്‍സിലൂടെ ദേശീയ കുപ്പായത്തിലെത്തി 2025 ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ച താരമാണ് തിലക് വര്‍മ. കലാശപ്പോരില്‍ ബാറ്റുകൊണ്ട് തിളങ്ങിയ തിലക് ആയിരുന്നു കളിയിലെ താരം. ഇപ്പോള്‍ ഇന്ത്യയുടെ വിശ്വസ്ഥ T20 ബാറ്ററാണ് 23-കാരന്‍.

മുംബൈ 1.70 കോടി രൂപ മുടക്കിയാണ് തിലകിനെ ടീമിലെത്തിച്ചത്. തുടര്‍ന്ന് അതേ ശമ്പളത്തില്‍ മൂന്ന് സീസണ്‍ കളിച്ച താരത്തെ 8 കോടി രൂപയ്ക്കാണ് ഇക്കഴിഞ്ഞ സീസണില്‍ നിലനിര്‍ത്തിയത്. ഇതോടെ ഹൈദരാബാദുകാരന്റെ ബാങ്ക് ബാലന്‍സ് കുത്തനെ ഉയര്‍ന്നു. ബിസിസിഐയുടെ ഗ്രേഡ് സി കളിക്കാരനായ തിലകിന് 1 കോടി രൂപ വാര്‍ഷിക ഫീയായി ലഭിക്കും. പരസ്യങ്ങളില്‍ നിന്നും മികച്ച വരുമാനം വരുന്നതിനാല്‍ മറ്റ് ക്രിക്കറ്റര്‍മാരെ പോലെ തിലകും വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണിപ്പോള്‍.

അടുത്തിടെ മഹീന്ദ്രയുടെ XEV 9e ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയ തിലക് ഇപ്പോള്‍ ഒരു ബിഎംഡബ്ല്യു iX ഇവിയാണ് ഗരാജില്‍ ചേര്‍ത്തിരിക്കുന്നത്. തിലക് വര്‍മ തന്റെ ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ Ak Photography തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഈ ഹ്രസ്വ വീഡിയോയില്‍ ക്രിക്കറ്റര്‍ ബിഎംഡബ്ല്യു iX-ന്റെ ഡ്രൈവര്‍ സീറ്റിലേക്ക് കയറുകയും പിന്നീട് വാഹനം ഓടിച്ച് പോകുകയും ചെയ്യുന്നതാണ് കാണാം.

'0007' എന്ന വിഐപി രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച കാറില്‍ ഹൈദരാബാദിലെ ബിഗ് ബോയ് ടോയ്സ് ഡീലര്‍ഷിപ്പിന് മുന്നില്‍ വെച്ചാണ് ക്രിക്കറ്റ് താരത്തെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ യൂസ്ഡ് ആഡംബര കാര്‍ ഡീലര്‍മാരില്‍ ഒന്നാണ് ബിഗ് ബോയ് ടോയ്സ്. മിക്കവാറും താരം ഈ കാര്‍ ബിഗ് ബോയ് ടോയ്‌സില്‍ നിന്ന് വാങ്ങിയതാകും.

tilak varma bmw ix

പുതിയ ബിഎംഡബ്ല്യു iX-ന് 1.21 കോടി രൂപ മുതല്‍ 1.39 കോടി രൂപ വരെയാണ് വില. യൂസ്ഡ് കാര്‍ വിപണിയില്‍ ഇത് 78 ലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെ മുടക്കിയാല്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ കണ്ടീഷനും ഓടിയ ദൂരവും അനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്. നിലവില്‍ xDrive40, xDrive50 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബിഎംഡബ്ല്യു iX ലഭ്യമാകുന്നത്.

12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും ഉള്‍പ്പെടുന്ന വലിയ കര്‍വ്ഡ് ഡിസ്പ്ലേയാണ് ഇതിന്റെ ഇന്റീരിയറിന്റെ പ്രധാന ആകര്‍ഷണം. ഹെക്‌സാഗണല്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രോക്രോമിക് പനോരമിക് ഗ്ലാസ് റൂഫ്, മെമ്മറി, മസാജ് ഫംഗ്ഷനുകളുള്ള മള്‍ട്ടി-ഫങ്ഷന്‍ സീറ്റുകള്‍ എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകളും ഇവിയില്‍ വരുന്നുണ്ട്.

bmw ix

xDrive40 വേരിയന്റില്‍ മുന്നിലും പിന്നിലുമായി രണ്ട് പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുകള്‍ ലഭിക്കുന്നു. ഇവയ്ക്ക് മൊത്തം 322 bhp പവറും 630 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 76.6 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഈ വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 425 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിലകൂടിയ xDrive50 വേരിയന്റിലും ഇതേ ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണമാണെങ്കിലും അത് 516 bhp പവറും 765 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഇതിലെ 111.5 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 635 കിലോമീറ്റര്‍ ദൂരം ഓടാമെന്ന് ജര്‍മന്‍ ബ്രാന്‍ഡ് പറയുന്നു.

More from DriveSpark

Article Published On: Saturday, November 29, 2025, 8:00 [IST]
English summary
Indian cricketer tilak varma seen driving bmw ix electric suv in hyderabad
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X