വിവാഹം ഇറ്റലിയിൽ, താമസം ലണ്ടനിൽ; ടെസ്റ്റിനോട് വിട പറഞ്ഞ് ആത്മീയതയിൽ നിറയാൻ ക്രിസ്റ്റയിൽ എത്തി താരം

ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പുളകം കൊളളിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്നത്. 14 വർഷത്തെ ടെസ്റ്റ് കരിയറിന് താരം വിരാമമിട്ടിരിക്കുകയാണ്.ടീം മാനേജ്മെൻ്റിന് കീഴിൽ കോഹ്ലി അസ്വസ്ഥനായിരിന്നു എന്നുള്ള വാർത്തകളെല്ലാം പുറത്ത് വരുന്നുണ്ട് എങ്കിലും താരം ഇപ്പോൾ അതിൽ ഒന്നും ശ്രദ്ധിക്കാതെ അൽപ്പം ആത്മീയതയിൽ നിറയാൻ പ്രേമാനന്ദ്ജിയെ കാണാൻ പോയിരുന്നു. കോഹ്ലി മാത്രമല്ല ഭാര്യ അനുഷ്കയും ഒപ്പമുണ്ടായിരുന്നു. കോടികളുടെ ആസ്തിയുള്ള താരം സ്വാമിജിയെ കാണാൻ എത്തിയത് ഒരു ഇന്നോവ ക്രിസ്റ്റയിലാണ്. കോഹ്ലി വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ഇന്നോവ ക്രിസ്റ്റയെ കുറിച്ച് ഇപ്പോൾ ജനിച്ചു വീഴുന്ന കുട്ടികൾക്ക് മുതൽ അറിയാം എന്ന അവസ്ഥയാണ്. എന്നാലും പ്രിയപ്പെട്ട വാഹനത്തെ കുറിച്ച് വീണ്ടും വീണ്ടും വായിക്കുന്നത് ഒരു രസമുളള കാര്യമല്ലേ. അത് കൊണ്ട് ക്രിസ്റ്റയുടെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവാണ് ഇന്നോവ ക്രിസ്റ്റ. പുതുതലമുറ മോഡലായ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിയപ്പോള്‍ ജാപ്പനീസ് കമ്പനി ക്രിസ്റ്റ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെങ്കിലും വിപണിയില്‍ നിന്നുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം തിരികെയെത്തിച്ചിരുന്നു.

virat kohli spotted in innova crysta

എന്നാല്‍ ഇത് ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 7, 8 സീറ്റര്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്. 148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റയുടെ ഹൃദയം. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ടൊയോട്ട നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്.

virat kohli spotted in innova crysta

7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു. 19.99 ലക്ഷം രൂപ മുതല്‍ 26.82 ലക്ഷം രൂപ വരെയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്നോവ ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ടയുടെ വാഹനനിരയില്‍ ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവ നല്‍കുന്ന ഫാമിലി കാര്‍ നോക്കുന്നവരുടെ ആദ്യ ചോയ്‌സാണ് ഇന്നോവ ക്രിസ്റ്റ. പല സിനിമാ താരങ്ങളും അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഈ എംപിവി വാങ്ങുകയോ അല്ലെങ്കില്‍ ഇന്നോവ ക്രിസ്റ്റ ടാക്‌സി ഉപയോഗിക്കുകയോ ചെയ്യുന്നത് നാം കാണാറുണ്ട്. കോഹ്ലിയും ഉപയോഗിച്ചിരിക്കുന്നത് ഇന്നോവ ക്രിസ്റ്റയുടെ ടാക്സിയാണ്.

virat kohli spotted in innova crysta

അധികം താമസിയാതെ ഇന്നോവയുടെ ഇലക്ട്രിക് മോഡലും വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ മോട്ടേർാഷോയിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്നോവ ഇവി കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ടൊയോട്ട ഇന്നോവ ഇലക്ട്രിക് എംപിവിയുടെ കൺസെപ്റ്റ് പതിപ്പ് 59.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്. ഇത് എസി, ഡിസി ചാർജിംഗ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്.

ഏകദേശം 180 bhp പവറിൽ പരമാവധി 700 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധമാണ് ഇന്നോവ ഇലക്ട്രിക്കിനെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. വാഹനത്തിന്റെ പിൻവശത്താണ് ചാർജറും ഇൻവെർട്ടറും സ്ഥാപിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ നിലവിൽ വിൽക്കുന്ന ഇന്നോവ ക്രിസ്റ്റ എംപിവിയുടെ പുതുക്കിയ പതിപ്പിനെ പോലെയാണ് ഇന്നോവ ഇവിയുടെ മൊത്തത്തിലുള്ള രൂപം വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 14, 2025, 13:42 [IST]
English summary
Indian cricketer virat kohli spotted in toyota innova crysta video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X