ഡിവോഴ്‌സ്, ടീമില്‍ നിന്ന് പുറത്ത്... സങ്കടങ്ങള്‍ക്കിടയില്‍ BMW വാങ്ങി സ്വയം സന്തോഷിപ്പിച്ച് ചാഹൽ

അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീങ്കയിലുമായി നടക്കാന്‍ പോകുന്ന ട്വന്റി20 ലോകകപ്പിനുള്ള ദേശീയ പുരുഷ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി ബോര്‍ഡ് കണ്ടുവെച്ചിരുന്ന ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്ന ചില താരങ്ങള്‍ക്ക് ടീമില്‍ ഇടംനേടാന്‍ സാധിക്കാതെ പോയത് അധികം ചര്‍ച്ചയായില്ല. ഇതോടെ അവരില്‍ പലരുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവിനുള്ള സാധ്യതയും ഏറെക്കുറെ അവസാനിച്ച മട്ടാണ്. അത്തരത്തില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചാഹൽ (Yuzvendra Chahal).

ഒരുകാലത്ത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്‍ യൂണിറ്റിനെ നയിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ ബൗളിംഗിന് മുന്നില്‍ ലോകോത്തര ബാറ്റര്‍മാരുടെ വരെ വിറച്ചിരുന്നു. അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ യുവ താരങ്ങളുടെ വരവ് ചഹലിന്റെ സ്ഥാനം തെറുപ്പിച്ചു. അക്‌സറും സുന്ദറും നന്നായി ബാറ്റുവീശുക കൂടി ചെയ്യുന്നതിനാല്‍ ട്വന്റി20 ഫോര്‍മാറ്റില്‍ ചാഹലിന്റെ സ്ഥാനം പോയത്. 35 കാരനായ യുസ്‌വേന്ദ്ര ചാഹല്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത് 2023 ഓഗസ്റ്റിലാണ്.

yuzvendra chahal buys bmw z4

ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ബാധിച്ചതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചാഹല്‍ ഇപ്പോള്‍. വ്യക്തി ജീവിതത്തിലെയും കരിയറിലെയും ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്ന് പോകുന്നതിനിടെ ചാഹല്‍ ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷ നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചു. പുതിയ ബിഎംഡബ്ല്യു Z4 സ്വന്തമാക്കിയ വിവരമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മനോഹരമായ സ്‌റ്റൈലിംഗിനും ശക്തമായ പെര്‍ഫോമന്‍സിനും പേരുകേട്ട പ്രീമിയം സ്പോര്‍ട്സ് കാറാണ് ബിഎംഡബ്ല്യു Z4. ഇന്ത്യയില്‍ ഏകദേശം 88 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന സ്‌റ്റൈലിഷ് കണ്‍വെര്‍ട്ടിബിള്‍ കാര്‍ സ്വന്തമാക്കിയതിലൂടെ ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളോടുള്ള തന്റെ ഇഷ്ടം ഒരിക്കല്‍ കൂടി പരസ്യമാക്കിയിരിക്കുകയാണ് ചാഹല്‍. മാതാപിതാക്കള്‍ക്കൊപ്പം പുത്തന്‍ കാര്‍ ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ ഇന്ന് (2025 ഡിസംബര്‍ 22) ചാഹല്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ വഴി പങ്കുവെച്ചു.

yuzvendra chahal buys bmw z4

സ്റ്റാര്‍ ബൗളറുടെ ഏറ്റവും പുതിയ കാറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്തന്‍ ചോയ്‌സിനെ പ്രശംസിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. ആഡംബര വിഭാഗത്തിലെ ഏറ്റവും ആകര്‍ഷകമായ റോഡ്സ്റ്ററുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു Z4. സ്പോര്‍ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഇത് വരുന്നത്.

ലോ സ്ലംഗ് സ്റ്റാന്‍സ്, ഷാര്‍പ്പ് ലൈനുകള്‍, എയറോഡൈനാമിക് ബില്‍ഡ് എന്നിവ കൊണ്ട് ഈ കാര്‍ കണ്ണിന് കുളിര്‍മ നല്‍കുക മാത്രമല്ല ഓടിക്കുന്നവര്‍ക്ക് മറക്കാനാകാത്ത അനുഭവവും സമ്മാനിക്കുന്നു. വേഗതയേറിയ ആക്‌സിലറേഷനും സുഗമമായ ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്ന ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ബിഎംഡബ്ല്യു Z4-നെ സ്പോര്‍ട്സ് കാര്‍ പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.

yuzvendra chahal buys bmw z4

ബിഎംഡബ്ല്യു Z4 കൂടാതെ പോര്‍ഷ കയെന്‍ S, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, റോള്‍സ് റോയ്സ്, ലംബോര്‍ഗിനി സെന്റിനാരിയോ തുടങ്ങിയ ഹൈഎന്‍ഡ് കാറുകള്‍ ചാഹലിന്റെ ഗരാജിലുണ്ട്. ധനശ്രീ വര്‍മയുമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹമോചനം നേടിയ ശേഷം ചാഹല്‍ ലൈംലൈറ്റിലുണ്ട്. വിവാദങ്ങളിലൂടെയല്ലാതെ ക്രിക്കറ്റ് പിച്ചില്‍ വീണ്ടും മിന്നുന്ന പ്രകടനങ്ങളോടെ ചാഹലിന് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം. ഏതായാലും പുത്തന്‍ ബിഎംഡബ്ല്യുവിലെ ചഹലിന്റെ യാത്രകള്‍ മനോഹരമാകട്ടെയെന്ന് ആശംസിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 22, 2025, 15:22 [IST]
English summary
Indian cricketer yuzvendra chahal gifts himself new bmw z4 worth rs 88 lakh
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X