സെക്‌സ്‌ടോയ് വില്‍പ്പനക്കാരനെന്ന് പരിഹാസം! ഇന്ന് BMW സമ്മാനിക്കാന്‍ പോന്ന സുഹൃത്തുക്കളുള്ള തമിഴ് യുവാവ്

സോഷ്യല്‍ മീഡിയയില്‍ (Social Media) സൗഹൃദങ്ങളെ കുറിച്ചുള്ള ട്രോളുകളും മീമുകളും പലര്‍ക്കും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താന്‍ സാധിക്കാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഒരു ട്രോളില്‍ കണ്ട അത്തരത്തില്‍ ഒരു സംഗതി ഇത് എഴുതുന്ന എന്നിലും ചിരി പടര്‍ത്തി. നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത് വിക്രമാദിത്യനില്‍ ആദിക്ക് ലോകേഷിനെ കിട്ടിയത് പോലെ ഒരു ചങ്ങാതിയെ ആയിരിക്കും എന്നാല്‍ കിട്ടിയതോ വടക്കന്‍ സെല്‍ഫിയില്‍ ഉമേഷിന്റെ ചങ്കായ ഷാജിയെ പോലെ ഒരു കൂട്ടുകാരനെ ആണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം.

ഇതില്‍ ആദ്യത്തെ സിനിമയില്‍ ഗത്യന്തരമില്ലാതെ നാടുവിട്ട നായകനെ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രേചാദിപ്പിക്കുന്ന കൂട്ടുകാരനാണ് ലോകേഷ് എങ്കില്‍ ഉമേഷിനെ പല മണ്ടത്തരങ്ങളിലും ചെന്ന്ചാടിക്കുന്ന ഒരു കൂട്ടുകാരനാണ് ഷാജി. സിനിമയിലെന്ന പോലെ ചിലര്‍ തങ്ങളുടെ കൂട്ടുകാരെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ നമുക്കും ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്.

indian entrepreneur bmw gift from chinese women

ചൈനയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ ഇന്ത്യക്കാരനായ സുഹൃത്തിന് ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്‌യുവി സമ്മാനിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. തമിഴ്‌നാട്ടുകാരനായ സുഹൃത്തിന് തമിഴ് പുതുവത്സരത്തിനാണ് ചൈനീസ് സുഹൃത്ത് കാര്‍ സമ്മാനിച്ചത്. സെക്ഷ്വല്‍ വെല്‍നെസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ കാമാകാര്‍ട്ട്.കോമിന്റെ സ്ഥാപകനും സിഇഒയുമായ പ്രവീണ്‍ ഗണേശനാണ് വില കൂടിയ കാര്‍ സമ്മാനമായി ലഭിച്ചത്.

ചെനീസ് സുഹൃത്തില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രത്തോടൊപ്പം ലഘു കുറിപ്പും പ്രവീണ്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ചൈനയില്‍ വെച്ചായിരുന്നു പ്രവീസിന്റെ ജന്മദിനാഘോഷം. അന്ന് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇതേ ചൈനീസ് സുഹൃത്ത് വളരെ കാലമായുള്ള ഒരു സ്വപ്‌നം എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു ബിഎംഡബ്ല്യു വാങ്ങണമെന്നതായിരുന്നു പ്രവീണ്‍ പറഞ്ഞത്. അന്ന് അടുത്ത ജന്മദിനത്തിന് മുമ്പ് നിങ്ങള്‍ സ്വന്തം ബിഎംഡബ്ല്യു ഓടിക്കും എന്നായിരുന്നു അവരുടെ മറുപടി.

indian entrepreneur bmw gift from chinese women

അവര്‍ കാര്‍ സമ്മാനിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ് പ്രവീണ്‍ എക്‌സില്‍ കുറിച്ചത്. തമിഴ് പുതുവത്സരദിനത്തിന്റെ അന്ന് രാവിലെ വീചാറ്റില്‍ 'നിങ്ങളുടെ ഡ്രീം കാര്‍ റെഡിയാണ് വന്ന് എടുത്തോളൂ' എന്ന സുഹൃത്തിന്റെ മെസേജ് കണ്ടാണ് പ്രവീണ്‍ ഉറക്കമുണര്‍ന്നത്. സെക്‌സ് ടോയ് നിര്‍മാതാവായ തനിക്ക് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഏറെ അപമാനം നേരിട്ടിട്ടുണ്ടെന്നും വിജയം മാത്രമാണ് ഇതിനെല്ലാം മറുപടിയെന്നാണ് പ്രവീണ്‍ പറയുന്നത്.

ചൈനയിലെ ഡോങ്ഗുവാന്‍ നഗരത്തില്‍ പ്രവീണ്‍ ഒരു സെക്സ് ടോയ് ഫാക്ടറിയും അസംബ്ലി യൂണിറ്റും നടത്തുന്നുണ്ട്. ഈ കാര്‍ സമ്മാനിച്ച വ്യക്തി തന്റെ ബിസിനസ് പങ്കാളിയല്ലെന്നും അടുത്ത സുഹൃത്താണെന്ന് അദ്ദേഹം കമന്റ് സെക്ഷനില്‍ പറയുന്നുണ്ട്. ബിഎംഡബ്ല്യു iX1 ആണ് പ്രവീണിന് സമ്മാനമായി ലഭിച്ചത്. ഇലക്ട്രിക് എസ്യുവിയുടെ വില 30 ലക്ഷം രൂപ മാത്രമാണ്. വെറും 30 ലക്ഷം രൂപയ്ക്ക് ബിഎംഡബ്ല്യു എസ്‌യുവിയോ എന്ന് ചിന്തിക്കാന്‍ വരട്ടെ.

ഈ കാര്‍ ചൈനയില്‍ നിന്ന് വാങ്ങിയതിനാലാണ് 30 ലക്ഷം രൂപയ്ക്ക് കിട്ടിയത്. ഇന്ത്യയില്‍ ഇതേകാര്‍ സ്വന്തമാക്കാന്‍ ഏകദേശം അരക്കോടി രൂപ മുടക്കണം. പ്രവീണിന്റെ ബിഎംഡബ്ല്യു iX1 നിലവില്‍ ചൈനയിലാണുള്ളത്. ചൈനയില്‍ തന്റെ ബിസിനസ് വിപുലീകരിക്കുന്ന തിരക്കിലായതിനാല്‍ കാര്‍ അവിടെ നിലനിര്‍ത്താനാണ് പ്രവീണിന്റെ പദ്ധതി. അതുകൊണ്ട് തന്നെ ഈ കാര്‍ ചൈനയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ iX1 ബിഎംഡബ്ല്യു X1 മോഡലിന്റെ ഇലക്ട്രിക് പതിപ്പാണ്. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ ഐസിഇ പതിപ്പിന് സമാനമാണെങ്കിലും ഇവി നിര്‍ദിഷ്ഠ മാറ്റങ്ങള്‍ കാണാം. ബിഎംഡബ്ല്യു കാറില്‍ പ്രതീക്ഷിക്കുന്ന എല്ലാ പ്രീമിയം സവിശേഷതകളും ഇതിന് ലഭിക്കുന്നു. 66.4 kWh ബാറ്ററി പായ്ക്കും ഡ്യുവല്‍-മോട്ടോറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 313 PS പവറും 494 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഇവിക്ക്.

ഫുള്‍ചാര്‍ജില്‍ 440 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. 2023 മുതല്‍ ഈ കാര്‍ ഇന്ത്യയിലും വില്‍പ്പനക്കെത്തുന്നു. ഏതായാലും ഇത്രയും വില കൂടിയ കാര്‍ സമ്മാനിക്കാന്‍ തക്കവണ്ണമുള്ള സുഹൃത്തുക്കളെ സമ്പാദിക്കാന്‍ സാധിക്കുകയെന്നത് തന്നെ വലിയ കാര്യമാണ്. യഥാര്‍ത്ഥ സൗഹൃദത്തിന് അതിരുകളില്ലെന്ന് കൂടിയാണ് ഈ സംഭവം തെളിയിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Monday, June 2, 2025, 15:55 [IST]
English summary
Indian entrepreneur gets bmw ix1 as gift from chinese women on tamil new year
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X