നിറത്തിലും ലുക്കിലും അല്ല വർക്കിലാണ് കാര്യം, പിടിച്ച പടമെല്ലാം സൂപ്പർഹിറ്റാക്കിയ ഇങ്ങേരുടെ കാർ കളക്ഷൻ കണ്ടോ
തമിഴിലും ഹിന്ദിയിലും സിനിമ സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ഒരുപാട് സംവിധായകരെ നമ്മൾക്കറിയാം. ഇപ്പോൾ തിളങ്ങി നിൽക്കുന്ന തിരകഥാകൃത്തും സംവിധാനകനുമാണ് അറ്റ്ലി കുമാർ. എടുത്ത ഒറ്റ പടം പോലും തോൽവിയറിഞ്ഞിട്ടില്ല,100 ശതമാനം ഹിറ്റ് ഉറപ്പുള്ള സംവിധായകനാണ് അറ്റ്ലി. അടുത്തിടെ കപിൽ ശർമ്മയുമായുളള അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അദ്ദേഹത്തിൻ്റെ നിറവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്ന രീതിയിൽ ഒരു തമാശയാണ് കപിൽ പറഞ്ഞത്. അതിന് അറ്റ്ലിയുടെ മറുപടിയായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നമ്മൾ കൂടുതൽ വിവാദങ്ങളിലേക്ക് പോകുന്നില്ല കാര്യത്തിലേക്ക് വരാം. അറ്റ്ലിയുടെ കാർ കളക്ഷനിലേക്കാണ് നമ്മൾ പോകുന്നത്.
അറ്റ്ലിയുടെ ഗാരേജിൽ പുതിയ അതിഥി എന്ന് പറയുന്നത് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. സെലിബ്രിറ്റികളുടെയും പണക്കാരുടെയും ഇഷ്ടപ്പെട്ട റേഞ്ച് റോവര്‍ മോഡലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി (Range Rover Autobiography). ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.

ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മസാജ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ വരുന്ന കാര്‍ ആണിത്. അറ്റ്ലിയുടെ അടുത്ത വാഹം എന്ന് പറയുന്നത് ബിഎംഡബ്ല്യു i7 ആണ്. 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില.
കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. ടാക്സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ ഇറക്കുമ്പോൾ കാറിന് ഏകദേശം 2.14 കോടി രൂപയോളം വരും ഓൺ-റോഡ് വില. 101.7 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ലക്ഷ്വറി സെഡാന്റെ ഹൃദയം. 544 bhp പവറിൽ പരമാവധി 745 Nm torque നൽകുന്നതിനായി i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

അങ്ങനെ സിംഗിൾ ചാർജിൽ 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനംചെയ്യാനും i7 ഇവിക്ക് 239 കിലോമീറ്ററിന്റെ പരമാവധി വേഗതയുമുണ്ട്. വെറും 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇത്രയും വില കൂടിയ കാറായതിനാൽ തന്നെ എല്ലാത്തരത്തിലുള്ള ആഡംബരങ്ങളും കോർത്തിണക്കിയാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്യു തങ്ങളുടെ ഇലക്ട്രിക് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








