ഇവികളേ കടത്തി വെട്ടുമോ ഹൈബ്രിഡുകൾ? സർക്കാരിന്റെ ഈ നീക്കം നിർണ്ണായകം
ഇക്കോ-ഫ്രണ്ട്ലി ട്രാൻസ്പോർട്ടേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഹൈബ്രിഡ് കാറുകളുടെ ടാക്സ്/ നികുതി ഘടനയിൽ കുറവ് വരുത്തുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുകയാണ്. മാരുതി സുസുക്കി, ടൊയോട്ട എന്നിവയുൾപ്പെടെയുള്ള പ്രമുഖ കാർ നിർമ്മാതാക്കളിൽ നിന്നുള്ള നിരന്തരമായ അഭ്യർത്ഥനകളാണ് ഇത്തരം ഒരു നീക്കത്തിന് കാരണമായത്.
ഇലക്ട്രിക് കാർ മോഡലുകളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങൾക്ക് രാജ്യത്ത് കൂടുതൽ ബാലൻസ്ഡ് ടാക്സ് സമ്പ്രദായത്തിനായി നിർമ്മാതാക്കൾ വാദിച്ചു. നിലവിൽ, ഇന്ത്യയിലെ ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും, എന്നിവയെല്ലാം ചേർത്ത് മൊത്തം 43 ശതമാനം നികുതി നിരക്കുമാണ് ഉള്ളത്.

ഇതിനു വിപരീതമായി, ഇലക്ട്രിക് വാഹനങ്ങൾക്ക് 5.0 ശതമാനം ജിഎസ്ടിയുടെ ഗണ്യമായ കുറഞ്ഞ നികുതി നിരക്കാണ് ലഭിക്കുന്നക്, ഇത് ശ്രദ്ധേയമായ അസമത്വം സൃഷ്ടിക്കുന്നു. മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട സിറ്റി e:HEV, തുടങ്ങിയ ഹൈബ്രിഡ് മോഡലുകൾ ഈ നികുതി ബ്രാക്കറ്റിന് കീഴിൽ വരുന്നു, ഇത് വാങ്ങാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില പരിമിതപ്പെടുത്തുന്നു.
ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾക്ക് ഉയർന്ന നികുതി ചുമത്തുന്നത് സംബന്ധിച്ച് ആശങ്ക ഉയർത്തി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ഈ വിഷയത്തിൽ മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസിന് കത്ത് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ അപ്പീലുകളോടുള്ള സർക്കാരിന്റെ പ്രതികരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വെളിപ്പെടുത്തലുകൾ ഒന്നുമില്ല.

നിർദിഷ്ട നികുതി ഇളവ് നടപ്പാക്കിയാൽ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹൈബ്രിഡ് കാറുകൾ കൂടുതൽ താങ്ങാനാകുന്നതാക്കും എന്ന് നിസംശയം പറയാം. ഹൈബ്രിഡിന് 37 ശതമാനമായും ഫ്ലെക്സ് ഹൈബ്രിഡ് വാഹനങ്ങൾക്ക് 34 ശതമാനമായും നികുതി കുറയ്ക്കണമെന്ന് ടൊയോട്ട മുമ്പ് ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ആഗോള വാഹന ഭീമൻ ഹൈബ്രിഡുകളുടെ പരിസ്ഥിതി സൗഹൃദത്തിന് ഊന്നൽ നൽകുകയും പരമ്പരാഗത പെട്രോൾ കാറുകളെ അപേക്ഷിച്ച് എമിഷനുകളുടെ കാര്യത്തിൽ അവയുടെ കുറഞ്ഞ ഇംപാക്ടും കണക്കിലെടുത്ത് കൂടുതൽ ബാലൻസ്ഡ് ടാക്സ് ഘടന ആവശ്യപ്പെടുകയും ചെയ്തു. ഇവ പരിസ്ഥിതിയ്ക്കു മാത്രമല്ല ഇക്കണമിക്കും ഒരുപോലെ നല്ലതാണ്.

നികുതിയിളവിന്റെ സാധ്യതയുള്ള നേട്ടങ്ങൾ വ്യക്തിഗത കാർ ഉടമകൾക്ക് മാത്രമല്ല. കൂടുതൽ താങ്ങാനാവുന്ന ഹൈബ്രിഡ് വിപണിക്ക് പുതിയ ബ്രാൻഡുകളെ ആകർഷിക്കാനും ആരോഗ്യകരമായ മത്സരവും സാങ്കേതിക പുരോഗതിയും വളർത്തിയെടുക്കാനും കഴിയും. കൂടാതെ, വർധിച് തോതിലുള്ളച ഹൈബ്രിഡ് അഡപ്ഷൻ ഇന്ത്യയുടെ ചിരകാല സ്വപ്നമായ എമിഷൻ റിഡക്ഷൻ ലക്ഷ്യങ്ങളിലേക്ക് നേരിട്ട് സംഭാവന ചെയ്യും, ഇത് ക്ലീൻ ഫ്യൂച്ചറിലേക് വഴിയൊരുക്കും.
എന്നിരുന്നാലും, ചില വെല്ലുവിളികൾ പിന്നേയും അവശേഷിക്കുന്നു. പ്യുവർ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ഹൈബ്രിഡുകളെ പ്രോത്സാഹിപ്പിക്കുന്നത് ആ വഴിയിൽ നിന്ന് റിസോഴ്സുകളെ വഴിതിരിച്ചുവിടും എന്നും ചിലർ വാദിക്കുന്നു. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും, ഒരു ഹൈബ്രിഡ് ടാക്സ് വെട്ടിക്കുറവിന്റെ സാധ്യത കാർ നിർമ്മാതാക്കൾക്കും പരിസ്ഥിതി പ്രവർത്തകർക്കും പ്രതീക്ഷയുടെ ഒരു തിളക്കം നൽകുന്നു.

നന്നായി നടപ്പിലാക്കിയാൽ, ഈ നയമാറ്റം ഒരു വിൻ-വിൻ സിറ്റുവേഷനാകാം, ഇത് ഇന്ത്യയുടെ ഗ്രീൻ മൊബിലിറ്റി പുഷിനെ പവർ ചെയ്യും. ഹൈബ്രിഡ് കാറുകളെ ഇത്തരത്തിൽ സർക്കാർ കൂടെ പ്രോത്സാഹിപ്പിച്ചാൽ നമ്മുടെ പോക്കറ്റിനുള്ള ഭാരവും നന്നായി കുറയും. പ്രതിമാസം ഫ്യുവലിനുള്ള എക്സ്പെൻസിൽ ഒരു കുറവ് ലഭിക്കുക എന്നത് നമ്മുടെ എല്ലാവരുടേയും സ്വപ്നം തന്നെയാണ്. മികച്ച മൈലേജ് നൽകുന്ന ഹൈബ്രിഡ് കാറുകൾ കൂടുതൽ അഫോർഡബിൾ റേറ്റിൽ വന്നാൽ, ഇന്ത്യൻ ജനതയ്ക്ക് അത് വളരെ ആശ്വാസമായിരിക്കും.


Click it and Unblock the Notifications








