2000 കോടി മുടക്കുളള കേന്ദ്ര സർക്കാരിൻ്റെ ആപ്പ്; ഇവി ഉടമകൾക്ക് ധൈര്യമായിട്ട് വണ്ടിയുമായി കറങ്ങാം
എത്ര ആഡംബര ഇവിയാണെങ്കിലും റേഞ്ച്, അല്ലെങ്കിൽ ചാർജിങ്ങ് സ്റ്റേഷനുകളെ കുറിച്ചുള്ള ആശങ്കകൾ ഇതൊന്നും ഒരിക്കലും വിട്ടുമാറില്ല എന്നതാണ് സത്യം.എന്നാൽ ഇനി ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ 2000 കോടി മുടക്കിൽ ഒരു ആപ്പ് തയ്യാറാക്കുകയാണ്. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം കൃത്യമായി ഇവി ഉടമകളെ അറിയിക്കുന്നതിന് വേണ്ടിയാണിത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വേണ്ടിയുളള വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.കേരളത്തിലെ ഇലക്ട്രിക് വാഹനമുടമകൾ ഇവി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
പുതിയ നിയന്ത്രണമനുസരിച്ച് രാത്രിയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് കൂടുതൽ ചെലവ് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് പരിഷ്ക്കരിച്ച് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രിയിൽ ഇവികൾ ചാർജ് ചെയ്യുന്നതിന് 30 ശതമാനത്തോളം അധിക ചെലവ് വരും.

സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ ചാർജിംഗ് പ്രക്രിയയെ രണ്ട് സമയ മേഖലകളായി തിരിച്ച് ഉത്തരവായതാണ് ശ്രദ്ധേയം. ഇതിൽ 'സോളാർ പിരീഡ്' എന്ന് വിളിക്കുന്ന ആദ്യ സമയ മേഖല രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ്. ഈ സമയയത്ത് പബ്ലിക് ഇവി ചാർജിംഗ് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹന ഉപയോക്താക്കളിൽ നിന്നും സ്റ്റാൻഡേർഡ് നിരക്കുകളേക്കാൾ 30 ശതമാനം ബിൽ ഈടാക്കും. രണ്ടാമത്തേത് ' നോൺ സോളാർ പിരീഡ്' എന്ന് വിളിക്കപ്പെടുന്നതാണ്.
ഇതിൽ വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുകയാണെങ്കിൽ സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം കൂടുതൽ നൽകേണ്ടിവരും. താരിഫ് മാറ്റങ്ങൾ ഹോം ചാർജറുകൾക്കല്ല മറിച്ച് ചാർജിംഗ് സ്റ്റേഷനുകൾക്കാണ് ബാധകം കേട്ടോ. ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതിനെത്തുടർന്നാണ് റെഗുലേറ്ററി കമ്മീഷൻ നിരക്കുകൾ പരിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കേരളത്തിൽ മൂന്ന് സോണുകളാണ് ടിഒഡി ബില്ലിംഗിനായുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും, വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും, രാത്രി 10 മുതൽ രാവിലെ 6 വരെയുമാണ് ഈ സമയക്രമം. ഇതാണ് സോളാർ പിരീഡും നോൺ സോളാർ പിരീഡുമായി പരിഷ്ക്കരിക്കുന്നത്. സ്റ്റാൻഡേർഡ് നിരക്കിൽ വാഹനം ചാർജ് ചെയ്യാൻ 100 ചെലവഴിച്ചാൽ സോളാർ പിരീഡിൽ അത് 70 രൂപയായി കുറയും.
അതുപോലെ, നോൺ സോളാർ പിരീഡിൽ അതായത് രാത്രിയിൽ ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം അല്ലെങ്കിൽ 130 രൂപ അധികം മുടക്കേണ്ടതായും വരും. രാത്രിയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും സോളാർ പീരീഡ് ഉപയോഗിക്കാനുമാണ് ഈ നീക്കം. നിലവിൽ, സൗരോർജ്ജം ഉപയോഗിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നത് പകൽ സമയത്താണ്.
പൊതുവെ പകൽ സമയത്തെ കറക്കമെല്ലാം കഴിഞ്ഞ് ആളുകൾ രാത്രിയിലാണ് ഇവികൾ ചാർജ് ചെയ്യാനിടുന്നത്. ഇത്തരക്കാർക്ക് ഇനിയുള്ള ദിനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ പകൽ ചാർജ് ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് സോളാർ പിരീഡിലെ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. ഇത് അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കൂടുതൽ ലാഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








