'മെസി'ക്കൊപ്പം റോഡ് ട്രിപ്പടിച്ച് ഇന്ത്യയിലെത്തിയ നാടൻ സായിപ്പ്; ചെലവ് 90 ലക്ഷം

ഒരു റോഡ് ട്രിപ്പ് പോകാൻ നിങ്ങൾ റെഡിയാണോ എന്ന് ചോദിച്ചാൽവാ പോയേക്കാം എന്നായിരിക്കും എല്ലാവരുടേയും അഭിപ്രായം. എന്നാൽ ചിലവ് ഒരു 90 ലക്ഷം രൂപയാകും എന്ന് പറഞ്ഞാൽ കണ്ണുത്തളളി പുറത്ത് വരുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും ചിലവ് വരാൻ വല്ല അമേരിക്കയിലോട്ടും ആണോ പോകുന്നേ എന്ന് ചോദിച്ചാൽ ഉത്തരം അതേ എന്നാണ്. പക്ഷേ ചെറിയ ഒരു വ്യത്യാസം ഉണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കാണ് റോഡ് ട്രിപ്പ്. ആരാണ് ഇത്രയും കാശ് മുടക്കി ഇങ്ങോച്ച് വന്നതെന്ന് ആയിരിക്കും നിങ്ങൾ ആലോചിക്കുന്നത്.

ഗോവൻ സ്വദേശിയായ നവ്‌തേസ് ദദ്‌വാളാണ് അമേരിക്കയിൽ നിന്ന് തൻ്റെ സ്വന്തം മെർസിഡീസ് ജി വാഗണിൽ റോഡ് ട്രിപ്പ് നടത്തിയത്. ഇത്തരമൊരു റോഡ് ട്രിപ്പ് നടത്തണമെങ്കിൽ നല്ല ധൈര്യവും താൽപ്പര്യവും അത് പോലെ തന്നെ സാമ്പത്തികവും വേണം. കാരണം ഏതൊരു വാഹനമായിട്ടാണ് വരുന്നതെങ്കിലും അതിനുളള ചിലവ് അൽപ്പം കൂടുതലായിരിക്കും. 20 വർഷത്തോളമായി നവ്‌തേസ് അമേരിക്കയിൽ താമസമാക്കിയിട്ട്. ഒരു ജി വാഗൺ സ്വന്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം.

90

അതിനായി പണം സ്വരുക്കൂട്ടിയാണ് വാഹനം വാങ്ങിയത്. അതിന് ശേഷം ഇന്ത്യയിലേക്കുളള യാത്ര ആരംഭിക്കുകയായിരുന്നു. കാനഡ വരെ റോഡ് മാർഗം എത്തുകയും അവിടുന്ന് കപ്പൽമാർഗം യുകെയിലെത്തിച്ച് റോഡ് മാർഗം ഇന്ത്യയിലേക്ക് ഓടിച്ചു പോരുകയായിരുന്നു. മൊത്തത്തിൽ, 32 രാജ്യങ്ങളും 50 നഗരങ്ങളും ഉൾപ്പെടുന്ന 110 ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം 44,000 കിലോമീറ്ററിലധികം സഞ്ചരിച്ചു നാട്ടിലെത്തിയത്. അദ്ദേഹവുമായിട്ടുളള ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യാത്രയുടെ ചിലവുകളെ പറ്റി സംസാരിക്കുമ്പോൾ ഇന്ധനച്ചെലവ് ഏകദേശം 22 ലക്ഷം രൂപയായി എന്നാണ് അദ്ദേഹം പരാമർശിക്കുന്നത്. അതോടൊപ്പം തന്നെ ഹോട്ടലുകൾ, പാർക്കിംഗ്, ഭക്ഷണം, ടോൾ, കാർനെറ്റ്, ഇൻഷുറൻസ് മുതലായവയ്ക്ക് എല്ലാ നല്ലൊരു തുക ചിലവായിട്ടുണ്ട്. ഈ റോഡ് ട്രിപ്പിൻ്റെ മൊത്തം ചിലവ് എന്ന് പറയുന്നത് 90 ലക്ഷം രൂപയോളമാണ്. LEOMESI എന്ന് എഴുതിയിരിക്കുന്ന കാലിഫോർണിയ നമ്പർ പ്ലേറ്റുള്ള വാഹനത്തിൽ ലോകം മുഴുവൻ ചുറ്റിക്കറങ്ങുക എന്നതാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം.

ജി-വാഗൺ സീരീസിലെ ഏറ്റവും ചെലവേറിയതും പവർഫുള്ളുമായ വേരിയന്റാണ് എഎംജി പതിപ്പ്. 4.60 കോടി രൂപയോളമാണ് ഈ അത്യാഡംബര സ്പോർട്‌ യൂട്ടിലിറ്റി വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മെർസിഡീസ് ബെൻസ് G63 എഎംജി എസ്‌യുവിയുടെ ഹൃദയം.

ഇത് 577 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിന് 4.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേസമയം പരമാവധി വേഗം 240 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

90

G63 എഎംജിയിൽ ആദ്യമായി ലോഞ്ച് കൺട്രോൾ ഫീച്ചറും ബെൻസ് ചേർത്തിട്ടുണ്ട്. കൂടാതെ പുതിയ മോഡലിൽ എഎംജി ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷനും ബെൻസ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ഓഫ്-റോഡിംഗ് സമയത്ത് സുഗമമായ പെർഫോമൻസ് ഉറപ്പാക്കാൻ ആക്റ്റീവ് ഹൈഡ്രോളിക് റോൾ സ്റ്റബിലൈസേഷനും അഡാപ്റ്റീവ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡാമ്പിങ്ങും ഈ സസ്പെൻഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

90

More from DriveSpark

Article Published On: Monday, February 17, 2025, 16:05 [IST]
English summary
Indian guy drove his mercedes g wagon from the usa to india checkout the video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X