പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഇന്ത്യന്‍ ഹോക്കികണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് ധന്‍രാജ് പിള്ള. വിരമിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യന്‍ ഹോക്കിയില്‍ അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ ആളില്ലെന്ന് വേണം പറയാന്‍.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

15 വര്‍ഷം നീണ്ട തന്റെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ധന്‍രാജ് പിള്ളയ്ക്ക് കഴിഞ്ഞു. ക്യാപ്റ്റന്‍ ആയും കളിക്കാരനായും ഇന്ത്യന്‍ ഹോക്കി ടീമിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഒരു പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒളിമ്പിക് ഫൈനല്‍, ഏഷ്യന്‍ ഗെയിംസ്, 4 ലോകകപ്പ്, ചാമ്പ്യന്‍ ട്രോഫികള്‍ എന്നിവയില്‍ ധന്‍രാജ് പങ്കെടുത്തു. ഇന്ന് പിറന്നാള്‍ നിറവില്‍ നില്‍ക്കുമ്പോള്‍ മുന്‍ ക്യാപ്റ്റന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ജന്മദിനത്തിന് മധുരം കൂട്ടി ഒരു എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. എംജി മുംബൈ ഡയറക്ടര്‍ നിധി മോദി എസ്‌യുവിയുടെ താക്കോലുകള്‍ ധന്‍രാജ് പിള്ളയ്ക്ക് കൈമാറുന്നത് ഫോട്ടോയില്‍ കാണാം. റെഡ് നിറത്തിലുള്ള ഗ്ലോസ്റ്ററാണ് ധന്‍രാജ് തെരഞ്ഞെടുത്തത്.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഗ്ലോസ്റ്റര്‍ എംജി മോട്ടോറിന്റെ പ്രധാന വാഹനമാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

പ്രാരംഭ പതിപ്പായ സൂപ്പര്‍ വേരിയന്റിന് 29.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 6 സീറ്ററായി മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് വേരിയന്റുണ്ട്. 31.98 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ടോപ്പ് എന്‍ഡ് സാവി വേരിയന്റിന് തൊട്ടുതാഴെയാണ് ഷാര്‍പ്പ് വേരിയന്റ്. ഇത് 6 സീറ്റര്‍ അല്ലെങ്കില്‍ 7 സീറ്റര്‍ ആയി വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളുടെയും വില 35.38 ലക്ഷം രൂപയാണ്. ടോപ്പ് എന്‍ഡ് സാവി വേരിയന്റിന് 36.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഗ്ലോസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ടും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ്, ടര്‍ബോചാര്‍ജറിന്റെ കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ഒരേയൊരു വ്യത്യാസം.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ലോവര്‍ വേരിയന്റുകളായ അതായത് സൂപ്പര്‍, സ്മാര്‍ട്ട് എന്നിവ സിംഗിള്‍ ടര്‍ബോ എഞ്ചിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം ഷാര്‍പ്പ്, സ്മാര്‍ട്ട് എന്നിവ ഇരട്ട-ടര്‍ബോ സജ്ജീകരണത്തോടെ വാഗ്ദാനം ചെയ്യുന്നു.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഒരൊറ്റ ടര്‍ബോ കോണ്‍ഫിഗറേഷനോടുകൂടിയ 2.0 ലിറ്റര്‍ എഞ്ചിന്‍ 163 bhp പരമാവധി പവറും 375 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെ മാത്രമേ പവര്‍ പിന്‍ ചക്രങ്ങളിലേക്ക് അയയ്ക്കൂ.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍ എഞ്ചിന്‍ 218 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4x4 സിസ്റ്റവും അതേ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉപയോഗിച്ച് എല്ലാ ചക്രങ്ങളിലേക്കും പവര്‍ കൈമാറ്റം ചെയ്യപ്പെടുന്നു.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഗ്ലോസ്റ്റര്‍ നാല് ADAS സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ മുന്നില്‍ പോകുന്ന വാഹനത്തിന്റെ വേഗതയനുസരിച്ച് വേഗത വര്‍ധിപ്പിക്കാനും ബ്രേക്ക് ചെയ്യാനും കഴിയുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളിലാണ് ഇത് വരുന്നത്. അതിനാല്‍, നിങ്ങളുടെ മുന്നിലുള്ള വാഹനം ബ്രേക്ക് ചെയ്താല്‍ നിങ്ങളുടെ കാറും മന്ദഗതിയിലാകും, അത് ആക്‌സിലറേഷന്‍ നല്‍കുമ്പോള്‍ ഓടിതുടങ്ങുകയും ചെയ്യും.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

അതോടൊപ്പം തന്നെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗും ഉണ്ട്. നിങ്ങളുടെ മുന്നിലുള്ള വാഹനം വളരെ അടുത്തുവന്നിട്ടുണ്ടെങ്കില്‍ അത് യാന്ത്രികമായി ബ്രേക്കുകള്‍ പ്രയോഗിക്കുന്നു. നിങ്ങളുടെ ബ്ലൈന്റ് സ്‌പോട്ടില്‍ ഒരു വാഹനമുണ്ടോയെന്ന് ഗ്ലോസ്റ്ററിന് കണ്ടെത്താനാകുന്ന ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷനും ഇതിലുണ്ട്.

പിറന്നാള്‍ ദിനം ഇരിട്ടി മധുരമുള്ളതാക്കി ഹോക്കി ഇതിഹാസം ധന്‍രാജ് പിള്ള; എംജി ഗ്ലോസ്റ്റര്‍ സ്വന്തമാക്കി

ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റിനൊപ്പം ഗ്ലോസ്റ്ററില്‍ വരുന്നു. അതിനാല്‍, എസ്‌യുവിക്ക് സ്റ്റിയറിംഗ് വീല്‍ തന്നെ തിരിക്കാന്‍ കഴിയും, ഡ്രൈവര്‍ക്ക് ത്രോട്ടില്‍, ഗിയര്‍, ബ്രേക്ക് എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. ഇത്തരത്തില്‍ നിരവധി നൂതന സവിശേഷതകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Indian Hockey Player Dhanraj Pillay Bought MG Gloster SUV, Find Here All Details. Read in Malayalam.
Story first published: Friday, July 16, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X