നീ തന്നെയാണ് ഈ വാഹനത്തിൻ്റെ ഐശ്വര്യം; പുത്തൻ കാറിൽ പ്രിയതമയുടെ കാൽപ്പാട് പതിപ്പിച്ച് ഭർത്താവ്

പുതിയ വാഹനം വാങ്ങുമ്പോൾ സാധാരണ നമ്മൾ പ്രാർത്ഥനയോടെ ആയിരിക്കുമല്ലോ വാഹനം ഡെലിവറി എടുക്കുന്നത്. പല സ്ഥലത്ത് പല ആചാരങ്ങളാണല്ലോ. വ്യത്യസ്ത മതാനുഷ്ഠാനങ്ങൾ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. എന്നാൽ ഒരു നാരങ്ങ എങ്കിലും വയ്ക്കാതെ വാഹനം ഡെലിവറി എടുക്കാറില്ല. അത് പോലെ തന്നെ നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും പുത്തൻ വാഹനത്തിൽ പെൺകുട്ടികളുടെ കാലുകൾ കുങ്കുമത്തിൽ മുക്കിയതിന് ശേഷം ബോണറ്റിൽ കാൽപ്പടുകൾ പതിപ്പിക്കുന്നത്. അങ്ങനെ ഒരു ഡെലിവറി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കുടുംബം തങ്ങളുടെ പുതിയ സകോർപിയോ എൻ ഡെലിവറി എടുക്കാൻ വരുന്നതാണ് വീഡിയോയിൽ.

ഭർത്താവ് തൻ്റെ ഭാര്യയുടെ കാലുകൾ കുങ്കുമത്തിൽ മുക്കി ബോണറ്റിൽ വയ്ക്കുന്നതിന് വേണ്ടി ഭാര്യയെ എടുത്തുയർത്തുന്നത് കാണാം. ഭാര്യയായിരിക്കും അദ്ദേഹത്തിൻ്റെ എല്ലാ ഉയർച്ചകൾക്കും ഐശ്വര്യങ്ങൾക്കും കാരണം എന്നാണ് കമൻ്റുകളിൽ ആളുകൾ പ്രതികരിക്കുന്നത്. ഏത് ഡീലർഷിപ്പിലാണ് എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല.

husband placed wifes footprint on car

മഹീന്ദ്ര സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ സ്‌കോര്‍പിയോയുടെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 12.70 കിലോമീറ്റര്‍ മൈലേജ് തരുന്നതായാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ മൈലേജ് ലിറ്ററിന് 12.12 കിലോമീറ്റര്‍ ആയി കുറയുന്നു.

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുമ്പോള്‍ സ്‌കോര്‍പിയോ N എസ്‌യുവിയുടെ മൈലേജ് കൂടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷകളോടൊപ്പം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 15.42 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ പെട്രോള്‍ എഞ്ചിന്‍ പരമാവധി 203 PS പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ടോര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 370 Nm ഉം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 380 Nm ഉം ആണ്.

സ്‌കോര്‍പിയോയുടെ ജനപ്രിയമായ ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണിംഗ് സ്‌റ്റേറ്റുകളില്‍ വരുന്നു. ആദ്യത്തേത് 132 PS പവറും 300 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഹയര്‍ സ്‌റ്റേറ്റ് ഓഫ് ട്യൂണില്‍ വരുന്ന ഡീസല്‍ എഞ്ചിന്‍ 175 PS പവര്‍ സൃഷ്ടിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 370 Nm ടോര്‍ക്കും ഓട്ടോമാറ്റിക്കില്‍ 400 Nm ടോര്‍ക്കും നല്‍കുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ആക്റ്റീവ് കൂളിംഗ് ഉള്ള ഒരു വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, മറ്റ് ട്രിമ്മുകളുടെ അതേ ഹൈ-ഗ്ലോസ് ഫിനിഷ് എന്നിവ ഉപയോഗിച്ചാണ് റേഞ്ച്-ടോപ്പിംഗ് Z8 L ട്രിം മെച്ചപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കാറിന്റെ കളര്‍ പാലറ്റിലും മാറ്റമുണ്ട്. മുമ്പ് Z8 സെലക്ട് ട്രിമ്മല്‍ മാത്രം വാഗ്ദാനം ചെയ്തിരുന്ന മിഡ്നൈറ്റ് ബ്ലാക്ക് നിറം ഇപ്പോള്‍ എല്ലാ Z8 ട്രിമ്മുകളിലും ലഭ്യമാണ്.

husband placed wifes footprint on car

മൈലേജിനേക്കാള്‍ പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഇവ ജനപ്രിയമായി തുടരുന്നു. മഹീന്ദ്ര സ്‌കോര്‍പിയോയുടെ ബേസ് പെട്രോള്‍ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.85 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് Z8 L ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 24.54 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 3, 2025, 15:29 [IST]
English summary
Indian husband placed wifes footprint on new mahindra scorpio n video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X