കോവിഡ് കാലത്ത് തലവര മാറിയ മനുഷ്യന്‍! ബസ് ഓടിച്ച് നടന്ന സര്‍ദാര്‍ജി ഇന്ന് റോള്‍സ് റോയ്‌സ് മുതലാളി

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമടക്കമുള്ള (New Zealand) ദ്വീപ് രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. പഠനാവശ്യത്തിനും ജോലികള്‍ക്കുമായി കടല്‍ കടക്കുന്നവരാണ് കൂടുതല്‍. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ജന്മനാട് ഉപേക്ഷിച്ച് പോകുന്നവരില്‍ പലര്‍ക്കും തുടക്കകാലത്ത് നല്ല കഷ്ടതകള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. തുടക്കത്തില്‍ ചെറിയ ജോലികള്‍ ചെയ്ത ചിലര്‍ പിന്നീട് ഉയര്‍ന്ന നിലയില്‍ എത്തിയ നിരവധി ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. അത്തരത്തില്‍ ഒരാളാണ് എംഡി പ്രോജക്ട്സ് ലിമിറ്റഡിന്റെ (MD Projects NZ Ltd) സ്ഥാപകനായ മനീന്ദര്‍ സിങ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ ബസ് ഡ്രൈവറായിരുന്ന മനീന്ദര്‍ സിംഗ് ഇന്ന് റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഉടമയായ കഥ ആരെയും പ്രചോദിപ്പിക്കും. ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്കുള്ള വിജയഗാഥയിലെ സുപ്രധാന നാഴികക്കല്ലാണ് റോള്‍സ് റോയ്‌സ് കാര്‍. ഈ വര്‍ഷം ജൂലൈയിലാണ് മനീന്ദര്‍ സിംഗ് പുതിയ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയത്.

maninder singh bus driver buys rolls-royce

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അതിമനോഹരമായ നീല നിറത്തിലുള്ള റോള്‍സ് റോയ്‌സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. മനീന്ദര്‍ സിംഗ് സ്വന്തമാക്കിയത് സീരീസ് I (പ്രീ ഫെയ്‌സ്‌ലിഫ്റ്റ്) മോഡല്‍ ആണെന്നാണ് കരുതുന്നത്. കാറിന്റെ നിറത്തിന് അനുയോജ്യമായ തലപ്പാവ് ധരിച്ചാണ് സിംഗ് കുടുംബസമേതം ഈ ആഡംബര എസ്‌യുവി ഏറ്റുവാങ്ങിയത്. 'MD PRO' എന്ന് ആലേഖനം ചെയ്ത കാറിന്റെ നമ്പര്‍ പ്ലേറ്റ് സിംഗിന്റെ കമ്പനിയുടെ പേരായ എംഡി പ്രോജക്ട്സിനെ സൂചിപ്പിക്കുന്നു.

വാഹനത്തിന്റെ ഗ്രില്ലും സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും ഡാര്‍ക്ക് ക്രോം ഫിനിഷിലാണ് വരുന്നത്. ബ്ലൂ ആക്‌സന്റുകളോട് കൂടിയ ഓഫ് വൈറ്റ് അപ്‌ഹോള്‍സ്റ്ററിയാണ് കലിനന്‍ ബ്ലാക്ക് ബാഡ്ജിന്റെ അകത്തളത്തിലുള്ളത്. ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍, സെന്റര്‍ കണ്‍സോള്‍ എന്നിവിടങ്ങളിലും ബ്ലാക്ക് തീമിലുള്ള ഘടകങ്ങള്‍ കാണാം. റോള്‍സ് റോയ്‌സിന്റെ പ്രത്യേകതയായ 'സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനറും' ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

maninder singh bus driver buys rolls-royce

2008-ല്‍ ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയ സിംഗ് ആദ്യകാലങ്ങളില്‍ ഓക്ക്‌ലാന്‍ഡില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. കോവിഡ് മഹാമാരി ജീവിതത്തെ ബാധിച്ചതോടെ ശ്രദ്ധ മുഴുവനായി കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നിര്‍മാണ മേഖലയില്‍ വെന്നിക്കൊടി പടറിച്ച എംഡി പ്രൊജക്ട്‌സ് 2020-ന് ശേഷം 800-ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. കമ്പനി വളര്‍ന്നതിനൊപ്പം മനീന്ദര്‍ സിംഗ് തന്റെ ജീവിത നിലവാരവും ഉയര്‍ത്തിയിരിക്കുകയാണ്.

ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ കലിനന്‍ 2018 മെയിലാണ് പുറത്തിറങ്ങിയത്. രണ്ട് വര്‍ഷം കഴിഞ്ഞ് 2020-ലാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പ് വിപണിയിലെത്തിയത്. റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ അതേ 'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' പ്ലാറ്റ്‌ഫോമില്‍ പണിത കലിനന്‍ ഒരു ഭീമന്‍ എസ്‌യുവിയാണ്. ഇതിന് 5,341 മില്ലിമീറ്റര്‍ നീളവും 3,295 മില്ലിമീറ്റര്‍ വീല്‍ബേസുമുണ്ട്.

maninder singh bus driver buys rolls-royce

ഐക്കോണിക് ക്രോം ഹുഡ് ഓര്‍ണമെന്റ് മുതല്‍ സിസര്‍ ഡോറുകള്‍ വരെയുള്ള റോള്‍സ് റോയ്‌സിന്റെ എല്ലാ സിഗ്നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളും ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 22 ഇഞ്ച് വീലുകളിലാണ് ഇത് ഓടുന്നത്. ഡാര്‍ക്ക് ക്രോം ഫിനിഷുകളും മറ്റ് നിരവധി സിഗ്നേച്ചര്‍ സ്റ്റൈലിംഗ് പരിഷ്‌കാരങ്ങളുമായി വരുന്ന ബ്ലാക്ക് ബാഡ്ജ് പതിപ്പ് അധിക കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഫാന്റത്തിന് സമാനമായ ക്യാബിന്‍ ഡിസൈനാണ് ഇതില്‍ വരുന്നത്.

സൂക്ഷ്മമായ ഡീറ്റെയിലിംഗുകളും പ്രീമിയം സവിശേഷതകളുമായാണ് സീരീസ് I വന്നതെങ്കിലും സീരീസ് II ക്യാബിന്‍ അനുഭവം ഒരുപടി കൂടി ഉയര്‍ത്തി. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവതരിപ്പിച്ച ആദ്യത്തെ റോള്‍സ് റോയ്‌സ് കൂടിയായിരുന്നു സീരീസ് I കലിനന്‍. ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷില്‍ സ്റ്റൈലിഷ് ആയ ഒരു അനലോഗ് ക്ലോക്ക്, ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനായുള്ള റോട്ടറി സ്പിരിറ്റ് ഓഫ് എക്സ്റ്റസി കണ്‍ട്രോളര്‍ എന്നിവയും ഇതിനുണ്ടായിരുന്നു. 560 ലിറ്റര്‍ ആണ് ഇതിന്റെ ബൂട്ട് ശേഷി.

rolls-royce black badge

6.75 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് സീരീസ് I കലിനനിന്റെ ഹൃദയം. ഇത് 571 hp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം ബ്ലാക്ക് ബാഡ്ജ് പതിപ്പില്‍ ഈ മോട്ടോര്‍ 600 bhp പവറും 900 Nm ടോര്‍ക്കും നല്‍കുന്നു. ഇത് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് 29 bhp പവറും 50 Nm ടോര്‍ക്കും അധികം നല്‍കുന്നു.

റോള്‍സ് റോയ്‌സ് കലിനന്‍ ബ്ലാക്ക് ബാഡ്‌സ് സീരീസ് I മോഡലില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഫോര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ സ്റ്റിയറിംഗ് എന്നിവയും ഉണ്ടായിരുന്നു. എല്ലാ തരം റോഡുകളിലും ഭൂപ്രകൃതികളിലും യാത്രക്കാര്‍ക്ക് പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനായി ഒരു സെല്‍ഫ്-ലെവലിംഗ് എയര്‍ സസ്പെന്‍ഷന്‍ ഇതില്‍ സജ്ജീകരിച്ചിരുന്നു. 2024 വരെയാണ് കലിനന്‍ സീരീസ് I വില്‍പ്പനക്കുണ്ടായിരുന്നത്. നിലവില്‍ കലിനന്‍ സീരീസ് II പ്രവാസി മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, November 14, 2025, 14:10 [IST]
English summary
Indian man worked as bus driver in new zealand now owns rolls royce cullinan black badge
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X