ഇന്ത്യൻ നാവികസേന 'സീ ഹാരിയർ' വിമാനങ്ങൾക്ക് വിട ചൊല്ലി
1983 മുതല്‍ ഇന്ത്യയുടെ കരുത്തായിരുന്ന 'സീ ഹാരിയർ' യുദ്ധവിമാനങ്ങൾക്ക് നാവികസേന വിടചൊല്ലി. വെള്ളക്കടുവയെന്ന് വിശേഷിപ്പിക്കുന്ന ഈ വിമാനങ്ങൾ മൂന്നു പതിറ്റാണ്ട് കാലമായി ഇന്ത്യൻ സൈനത്തിന്റെ അവിഭാജ്യഘടകമായിരുന്നു. വിമാനങ്ങൾ കാലഹരണപ്പെട്ടതാണ് ഇവയെ നീക്കാനുള്ള കാരണം.
അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ ഇന്ത്യയിനി സ്വയം വഴികാട്ടിയാകും
ബുധനാഴ്ച ഗോവയിൽ വെച്ചാണ് വിമാനങ്ങളുടെ ഡീ കമ്മീഷന്‍ ചടങ്ങുകൾ നടന്നത്. സീ ഹാരിയര്‍ എന്ന യുദ്ധവിമാനങ്ങൾചരിത്രത്തിന്റെ ഭാഗമാകുന്നതോടൊപ്പം ഇന്ത്യൻ നാവിക ചരിത്രത്തിലെ ഒരു യുഗത്തിന് ഇതോടെ തിരശ്ശീല വീണു. റഷ്യന്‍ നിര്‍മ്മിത 'മിഗ് 29 കെ' വിമാനങ്ങളാണ് പകരക്കാരനായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാൻ പോകുന്നത്.

ഡീ കമ്മീഷൻ ചടങ്ങില്‍ നാവിക സേനാധിപന്‍ അഡ്മിറല്‍ റോബിന്‍ ധവാന്റെ അധ്യക്ഷതയിൽ രണ്ട് സീ ഹാരിയര്‍ വിമാനങ്ങളുടെ അവസാന പറക്കൽ നടത്തി. ഒപ്പം പുതിയ രണ്ട് മിഗ് വിമാനങ്ങളും ഉണ്ടായിരുന്നു.

വാസ്‌കോയിലെ ഐഎന്‍എസ് ഹന്‍സയിലാണ് വിടവാങ്ങൽ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

ഇവയുടെ അഭ്യാസപറക്കലിന് ശേഷം കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ പരസ്പരം ബാറ്റന്‍ കൈമാറി. ആറ് സീ ഹാരിയര്‍ വിമാനങ്ങളാണ് നിലവിൽ ഇന്ത്യൻ സേനയുപയോഗിക്കുന്നത്.

വിട വാങ്ങപ്പെട്ട വിമാനങ്ങളെ വിവിധ നാവിക ആസ്ഥാനങ്ങളിൽ പ്രദര്‍ശനത്തിന് വെയ്ക്കും. രണ്ട് വിമാനങ്ങളെ ഐഎന്‍എസ് വിരാടില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

മാർച്ചിൽ വിശാഖപട്ടണം കടലിലായിരുന്നു ഇവയെ അവസാനമായി ഉപയോഗിച്ചത്. ബ്രിട്ടീഷുകാരാണ് 1960കളിൽ സീ ഹാരിയർ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയുടെ ഐഎന്‍എസ് വിരാട്, ഐഎന്‍എസ് വിക്രാന്ത് എന്നീ യുദ്ധക്കപ്പലുകളിൽ വ്യനിസിച്ചിരുന്ന ഈ വിമാനങ്ങൾ യുദ്ധത്തിനും നിരീക്ഷണങ്ങൾക്കുമായാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്.

വ്യോമ മിസൈലുകളും മാത്ര മാജിക് മിസൈലുകളും കപ്പല്‍ വേധ മിസൈലുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉയരങ്ങളിൽ നിന്ന് ബോംബുകള്‍ വര്‍ഷിക്കാനുള്ള കഴിവും ഈ വിമാനങ്ങൾക്കുണ്ട്.

പറന്നുയരാനും കുത്തനെ നിലത്തിറങ്ങാനുമുള്ള കഴിവിന് പേരുകേട്ടവയായിരുന്നു ഇവ.

മാത്രമല്ല ഹെലികോപ്ടറുകളെ പോലെ വട്ടമിട്ട് പറക്കാൻ കഴിയുന്ന ഒരേയൊരു യുദ്ധവിമാനങ്ങളാണിവ.

നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

അതിർത്തിക്കാക്കുന്ന ഇന്ത്യൻ കരസേനയുടെ യുദ്ധവാഹനങ്ങൾ


Click it and Unblock the Notifications








