ഞങ്ങൾ എഥനോൾ പെട്രോൾ മാത്രമേ വിൽക്കുവെന്ന് IOC! നിങ്ങളുടെ വാഹനത്തിൽ പരീക്ഷിച്ച് നോക്കിയോ
രാജ്യത്ത് എഥനോൾ പെട്രോളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വ്യാജ വാർത്തകളും രാജ്യത്ത് അലയടിക്കുകയാണ്. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണ്. നിങ്ങളുടെ വാഹനത്തിൽ എഥനോൾ കലർന്ന പെട്രോൾ ഒഴിച്ചാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ അതിൽ ഒരു കഴമ്പുമില്ല എന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങൾ എഥനോൾ കലരാത്ത പെട്രോൾ വിൽക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എഥനോൾ പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനത്തിന് തകരാർ സംഭവിക്കുമെന്ന തരത്തിൽ ഒരു റിപ്പോർട്ടുകളും പുറത്ത് വന്നിട്ടില്ല.
E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.
ഇന്ധനത്തില്‍ എഥനോളിന്റെ അളവ് കൂടുന്നത്, പ്രത്യേകിച്ച് 25 ശതമാനത്തില്‍ കൂടുതലാകുന്നത് എഞ്ചിന്‍ കാര്യക്ഷമതയെയും ഇന്ധനക്ഷമതയെയും ബാധിച്ചേക്കാം. മാത്രമല്ല, E20 കംപ്ലയിന്റ് അല്ലാത്ത പഴയ വാഹനങ്ങള്‍ക്ക് എഥനോളിന്റെ സ്വഭാവം കാരണം കൂടുതല്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് ഈര്‍പ്പം ആഗിരണം ചെയ്യുന്നതിലൂടെ ഇന്ധന ടാങ്കുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍, ഫ്യുവല്‍ ലൈനുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട് എന്നാണ് രാജ്യത്ത് പ്രചരിക്കുന്ന വാർത്തകൾ.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ 2030 ആകുമ്പോഴേക്കും 30 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 30 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന പുതിയ ലക്ഷ്യത്തിലെത്താന്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം E30 പെട്രോള്‍ പുറത്തിറക്കുന്നതിനുള്ള തന്ത്രങ്ങള്‍ വിലയിരുത്തി വരികയാണ്.
E30 പെട്രോളിയം കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ ലക്ഷ്യത്തിനൊപ്പം ഈ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് വിശ്വസിക്കാം. നിശ്ചയിച്ച സമയത്തിന് മുമ്പേ തന്നെ ഇന്ധനത്തില്‍ 20 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന ലക്ഷ്യം മറികടന്നത് കൂടുതല്‍ സുസ്ഥിരമായ ഇന്ധനങ്ങളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ കാണിക്കുന്നു. 2030 ആകുമ്പോഴേക്കും പെട്രോളില്‍ എഥനോള്‍ മിശ്രിതം 30 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഘട്ടം ഘട്ടമായാണോ അതോ ഒറ്റയടിക്കോ ഈ നടപ്പിലാക്കുകയെന്നാണ് ഇനി അറിയേണ്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








