ജിൻഡാലിന്റെ വാഗ്ദാനം ഫോഗട്ടിനും കിട്ടുമോ? വിനേഷിന്റെ ഗരാജിലെത്തുമോ എംജി ഇവി? ഗുസ്തി താരത്തിന്റെ കാർ കളക്ഷൻ ഇതാ

2024 പാരീസ് ഒളിമ്പിക്സിൽ നേരിട്ട അപ്രതീക്ഷിതമായ തിരിച്ചടിയ്ക്കു തൊട്ടു പിന്നാലെ ഗുസ്തിയോട് ഗുഡ്ബൈ പറഞ്ഞ് നമ്മെ ഒന്നടങ്കം സങ്കടത്തിലാക്കിയിരിക്കുകയാണ് വിനേഷ് ഫോഗട്ട്. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ പ്രവശിച്ച താരത്തിന് അവസാന നിമിഷമാണ് വിധി വില്ലനായത്. 2001-2024 വരെയുള്ള തന്റെ ഗുസ്തി കരിയറാണ് വിനേഷ് ഇതോടെ സാക്ഷാൽ ഗുസ്തിക്കു മുന്നിൽ അടിയറ വെച്ചിരിക്കുന്നത്. ഹരിയാനയിലെ ചാർഖി ദാദ്രിയിൽ 1994 ഓഗസ്റ്റ് 25 -നാണ് വിനേഷ് ഫോഗട്ട് ജനിച്ചത്.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരി എന്നത് ഉൾപ്പെടെ നിരവധി നാഴികക്കല്ലുകൾ താരം തൻ്റെ കരിയറിൽ നേടിയിട്ടുണ്ട്. കൂടാതെ, ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയാണ് ഫോഗട്ട് എന്നതും ശ്രദ്ധേയമാണ്.

2019 -ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റും വിനേഷ് തന്നെ. ഗുസ്തിക്കൊപ്പം വളരെ ചെറിയ ഒരു കാർ ശേഖരവും താരത്തിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിൻ്റെ ഏകദേശ ആസ്തി എന്നത് 36.5 കോടി രൂപയാണ്. താരത്തിന്റെ വരുമാനം എന്നത് ഗുസ്തി കരിയർ, ബ്രാൻഡ് റെക്കഗ്നിഷനുകൾ, യുവജനകാര്യ, കായിക മന്ത്രാലയത്തിൽ നിന്നുള്ള ശമ്പളം എന്നിവയിൽ നിന്നാണ്.

മന്ത്രാലയത്തിൽ നിന്ന് 50,000 രൂപ പ്രതിമാസ ശമ്പളമാണ് ഫോഗട്ടിന് ലഭിക്കുന്നത്. ഹരിയാനയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വിനേഷ് ഫോഗട്ടിന് ഒരു ആഡംബര വില്ലയുണ്ട്. അതോടൊപ്പം മറ്റ് സ്വത്തുക്കളും ഉണ്ട്, അവയെക്കുറിച്ച് പ്രത്യേക വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ചില ഹൈ -എൻഡ് മോഡലുകൾ ഉൾപ്പെടുന്ന ആകർഷകമായ കാർ ശേഖരം വിനേഷ് ഫോഗട്ടിനുണ്ട്.

ഇക്കൂട്ടത്തിൽ ആദ്യം ഒരു എളിയ ടൊയോട്ട ഇന്നോവ എംപിവിയാണ്. താരം തന്റെ ദൈനംദിന യാത്രകൾക്കും എയർപ്പോർട്ട് ട്രിപ്പുകൾക്കും എല്ലാം ഈ കാർ ഉപയോഗിക്കുന്നു. പലപ്പോഴും അത്ലറ്റുകൾക്ക് ധാരാളം ലഗേജും മറ്റും ഉണ്ടാവുന്നതിനാൽ വളരെ സ്പെഷ്യസും വിശാലവും അതോടൊപ്പം തന്നെ കംഫർട്ടഭിളുമായ ഇന്നോവ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.

വിനേഷിന്റെ ഇന്നോവ കൃത്യമായി ഏത് മോഡലാണ് എന്ന് ഞങ്ങൾക്ക് വ്യക്തമല്ല, എന്നിരുന്നാലും ഇപ്പോഴും ഇന്ത്യൻ വിപണിയിൽ വളരെയധികം ആരാധകരുള്ളതും അതോടൊപ്പം തന്നെ മികച്ച കംഫർട്ട് വാഗ്ദാനം ചെയ്യുന്ന എംപിവി മോഡൽ എന്ന നിലയിൽ ഇതിനെ വെല്ലാൻ ഒന്നുമില്ല എന്ന് തന്നെ പറയാം.

അടുത്തതായി ലിസ്റ്റിലുള്ളതും ഒരു ടൊയോട്ട മോഡൽ തന്നെയാണ്, ഇന്ത്യയിൽ ഇന്നോവയ്ക്കു മുകളിൽ സ്ഥാനം പിടിക്കുന്ന ഫോർച്ച്യൂണർ പ്രീമിയം എംപിവിയാണ് രണ്ടാമത്. ടൊയോട്ടയുടെ ഈ ഭീമന് സെലിബ്രിറ്റികൾക്ക് ഇടയിലേക്കാൾ രാഷ്ട്രീയ നേതാക്കൾക്കിടയിലാണ് പ്രിയം. നിലവിൽ 33.43 ലക്ഷം രൂപ മുതൽ 51.44 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

അടുത്തതായി വിനേഷ് ഫോഗട്ടിന്റെ ഗരാജിലുള്ളത് ഒരു മെർസിഡീസ് ബെൻസ് GLE ആഡംബര എസ്‌യുവിയാണ്. താരത്തിന്റെ ഇഷ്ട കാറാണിത്. ഇന്ത്യൻ വിപണിയിൽ ഏറെ കുറെ 1.8 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ ലക്ഷ്യറി എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. വളരെ സ്പെഷ്യൽ അല്ലെങ്കിൽ പ്രധാനപ്പെട്ട് ഇവന്റുകൾക്കാണ് ഗുസ്തി താരം ഈ മോഡൽ ഉപയോഗിക്കുന്നത്. ഇവ മൂന്നും ചേർത്താൽ ആകെ മൊത്തം രണ്ട് രണ്ടേകാൽ കോടി രൂപയുടെ വാഹനങ്ങളാണ് ഫോഗട്ടിന്റെ കളക്ഷനിലുള്ളത്.

ഇനി വിനേഷ് ഫോഗട്ടിന്റെ ഗരാജിലേക്ക് എംജിയുടെ പുത്തൻ വിൻഡ്സർ ഇവി എത്തുമോ എന്ന കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്ക് നിലവിൽ ഒരു ആശങ്കയുള്ളത്, എന്തെന്നാൽ ഒളിമ്പിക്സിൽ മെഡൽ നേടുന്ന എല്ലാ ഇന്ത്യൻ അത്ലറ്റുകൾക്കും ഈ കാർ സമ്മാനമായി നൽകുന്ന എന്ന് JSW ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൾ പ്രഖ്യാപിച്ചിരുന്നു.

ഫൈനലിൽ എത്തുന്നതു വരെയുള്ള വിനേഷിന്റെ പ്രകടനത്തിൽ നമുക്ക് ആർക്കും ഒരു സംശയവുമില്ല, ലോത്തിലെ ഭൂരിഭാഗം ജനങ്ങളും കായിക താരങ്ങളും ഫോഗട്ടിന് അർഹമായ സ്ഥാനം നൽകണം എന്ന് ആവശ്യപ്പെടുമ്പോൾ, ഇന്ത്യയിലും അതിൽ ഉപരിയായിട്ടുള്ള ഒരു സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

More from DriveSpark

Article Published On: Friday, August 9, 2024, 8:30 [IST]
English summary
Indian olympian vinesh phogat car collection and assests explained
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X