ബിസിസിഐയുടെ വക 7 കോടി, മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത് 11 കോടി! ബൂംറയുടെ കാര്‍ ശേഖരവും ലോകോത്തരം

ലോകം ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മാച്ച്. നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പരമ്പരകള്‍ നടക്കാത്തതിനാല്‍ ചിരവൈരികള്‍ തമ്മിലുള്ള മത്സരം കാണണമെങ്കില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് വിരുന്നെത്തേണ്ടതായിട്ടുണ്ട്. ലോകകപ്പ് പോലുള്ള വേദിയില്‍ കൂടിയാകുമ്പോള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് വീറും വാശിയും കൂടും. ഞായറാഴ്ച ഇത്തരത്തില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് കൂടി ഐസിസി പുരുഷ ട്വന്റി20 ലോകകപ്പ് വേദിയായി. ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനില്‍ നിന്ന് വിജയം പിടിച്ച് വാങ്ങുകയായിരുന്നു.

വൈറ്റ്ബാള്‍ ക്രിക്കറ്റില്‍ ഇന്ത്യ സൃഷ്ടിച്ചെടുത്ത മികച്ച ബൗളര്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ജസ്പ്രീത് ബൂംറ പുറത്തെടുത്തത്. 19 ഓവറില്‍ ഇന്ത്യയെ 119 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന്‍ അനായാസ ജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചായിരുന്നു പാഡ് കെട്ടി ഇറങ്ങിയത്. എന്നാല്‍ വിന്‍പ്രെഡിക്ഷനുകള്‍ കാറ്റില്‍ പറത്തി ഇന്ത്യ ആറ് റണ്‍സിന്റെ ആവേശകരമായ വിജയം നേടി. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ പിഴുത് ബൂറ കളിയിലെ താരമാകുകയും ചെയ്തു.

jasprit bumrah

ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖാര്‍ അഹമദ് എന്നിവരെ പുറത്താക്കിയ ബൂംറയെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ക്രിക്കറ്റിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ ബൂംറയും കാറുകളോട് ക്രേസ് കാത്തുസൂക്ഷിക്കുന്നുണ്ട്. ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രാക്ടുള്ള ബൂംറക്ക് 7 കോടിയാണ് വാര്‍ഷിക വരുമാനം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 11 കോടി രൂപയിലധികം പ്രതിഫലമായി നല്‍കുന്നു. ഈ അവസരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് കുന്തമുനയുടെ ഗരാജിലെ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് കണ്ണോടിച്ച് നോക്കിയോലോ?.

റേഞ്ച് റോവര്‍ വെലാര്‍: ബൂംറയുടെ ഗരാജിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍. പെട്രോളിലും ഡീസലിലും എസ്യുവി ലഭ്യമാണ്. 201 bhp കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റാണ് ബൂംറ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ ലക്ഷ്വറി എസ്‌യുവി വെറും 8.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

range rover velar

മണിക്കൂറില്‍ 210 കിലോമീറ്റര്‍ ആണ് ഈ കാറിന്റെ പരമാവധി വേഗത. റേഞ്ച് റോവര്‍ വെലാറിന്റെ പെട്രോള്‍ പതിപ്പിന് 246 bhp കരുത്തുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 7.5 സെക്കന്‍ഡിനുള്ളില്‍ ഇത് 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 217 kmph ആണ് പരമാവധി വേഗത. 87.90 ലക്ഷം രൂപ മുതലാണ് വെലാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മെര്‍സിഡീസ് മെയ്ബാക്ക് S560: ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമായ മെര്‍സിഡീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു വാഹനവും ബൂംറയുടെ കാര്‍ ശേഖരത്തിലുണ്ട്. S-ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള മെയ്ബാക്ക് S560-ന് 4-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനൊപ്പം 48V മൈല്‍ഡ് ഹൈബ്രിഡ് ടെക് ലഭിക്കുന്നു. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

മെര്‍സിഡീസ് മെയ്ബാക്ക് S560 ആഡംബര സെഡാന്‍ വെറും 4.8 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് പറയപ്പെടുന്നാണ് ജർമൻ കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 2.72 കോടി രൂപ മുതലാണ് മെര്‍സിഡീസ് മെയ്ബാക്ക് S560-യുടെ എക്സ്‌ഷോറൂം വില തുടങ്ങുന്നത്.

നിസാന്‍ GT-R: ഗോഡ്സില്ല എന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് ഈ ഡ്രൈവിംഗ് മോണ്‍സ്റ്ററിനെ വിശേഷിപ്പിക്കുന്നത്. 565 bhp കരുത്തും 637 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 3.8 ലിറ്റര്‍ V6 ട്വിന്‍-ടര്‍ബോ എഞ്ചിനാണ് നിസാന്‍ GT-R-ന് തുടിപ്പേകുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് ഈ കാറിന്റെ പ്രത്യേകത. 2.45 കോടിയായിരുന്നു നിസാന്‍ GT-R കാറിന്റെ വില.

toyota innova crysta

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: ഇന്ത്യക്ക് ബൂംറ എന്താണോ അതാണ് ടൊയോട്ടക്ക് ഇന്നോവ. തങ്ങളുടെ മേഖലകളില്‍ ഏറ്റവും മികച്ചവര്‍. ബൂംറ ബൗളിംഗില്‍ കിംഗ് ആകുമ്പോള്‍ ഇന്നാവ എംപിവി വിഭാഗത്തിലെ സിംഹാസനം അലങ്കരിക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ഏറ്റവും വിശ്വാസ്യതയുള്ള എംപിവിയായി തിളങ്ങുന്ന ഇന്നോവയും ബൂംറ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം തലമുറ മോഡലായ ഇന്നോവ ഹൈക്രോസ് പുറത്തിറങ്ങിയിട്ടും ക്രിസ്റ്റ ടൊയോട്ട നിര്‍ത്തലാക്കിയിട്ടില്ല.

ഇന്നോവ ക്രിസ്റ്റ ആദ്യം പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. 148 bhp പവറും 343 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 7-സീറ്റര്‍, 8-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വില്‍പ്പനക്ക് ലഭ്യമാണ്. 20 ലക്ഷം രൂപ മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Monday, June 10, 2024, 13:42 [IST]
English summary
Indian pace bowler jasprit bumrah impressive car collection
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X