19-കാരന് പിറന്നാള്‍ സമ്മാനമായി 2 കോടിയുടെ കാര്‍! കൈതെളിയുന്നതിന് മുമ്പേ ഇത് വേണമായിരുന്നോ?

സമ്മാനം കിട്ടാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് അവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുക എന്നത്. ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ മക്കള്‍ക്കും അവര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ജന്മദിനത്തിന് ഒരു കുടുംബം 19-കാരന് നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണ ഗതിയില്‍ മാതാപിതാക്കള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചയുടന്‍ മക്കള്‍ക്ക് വില കൂടിയ കാറുകള്‍ വാങ്ങി നല്‍കാറില്ല. ഒരു സാധാരണ കാറില്‍ 'കൈ തെളിഞ്ഞ' ശേഷമാണ് അവര്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങള്‍ വാങ്ങി നല്‍കാറ്.

എന്നാല്‍ ഇവിടെ ഒരു കുടുംബം കൗമാരക്കാരനായ മകന് ഔഡി RS e-ട്രോണ്‍ GT കാര്‍ മോഡലാണ് സമ്മാനിച്ചത്. 2 കോടി രൂപയാണ് വില. ഔഡി RS e-ട്രോണ്‍ GT ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കൂപ്പെ കാര്‍ മോഡലാണ്. 2021-ലാണ് ജര്‍മാന്‍ ബ്രാന്‍ഡ് ഈ കാര്‍ പുറത്തിറക്കിയത്. ഔഡി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ഓള്‍ ഇലക്ട്രിക് കാര്‍ ആയിരുന്നു ഇത്. വിലയെ ന്യായീകരിക്കുന്ന പെര്‍ഫോമന്‍സ് തന്നെയാണ് ഈ കാറിനെ ജനപ്രിയമാക്കുന്ന ഘടകം.

dad gifts 19 year old son audi rs e-tron

636 bhp പവറും 830 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഔഡി RS e-ട്രോണ്‍ GT ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ കരുത്ത്. വെറും 2.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഇത്രയും പെര്‍ഫോമന്‍സുള്ള കാറാണ് കുടുംബം കൗമാരക്കാരന് പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.

സ്വരന്‍ജിത് സിംഗ് ബജാജ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതുസംബന്ധിച്ച വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അക്കൗണ്ടില്‍ കബീര്‍ എന്ന് പേരുള്ള 19-കാരന്റെ പിറന്നാള്‍ ആഘോഷത്തിന്റെയും പിന്നീട് യെല്ലോ ഷെയ്ഡിലുള്ള ഔഡി കാര്‍ ഡെലിവറിയെടുക്കുന്നതിന്റെയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കട്ട ഔഡി ഫാന്‍ ആയി കൗമാരക്കാരന്‍ പിറന്നാളിന്റെ അന്നും കാര്‍ ഡെലിവറിയെടുക്കുന്ന സമയത്ത് പോലും ഔഡിയുടെ ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.

dad gifts 19 year old son audi rs e-tron

രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ സ്വന്തം വീട്ടിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ത്തിയാക്കിയ അതേ യെല്ലോ ഷെയ്ഡിലുള്ള ഇലക്ട്രിക് സ്‌പോര്‍ട്‌സ് കൂപ്പെയാണ് ഔഡിയില്‍ നിന്ന് കുടുംബം വാങ്ങിയിരിക്കുന്നത്. ഏതായാലും അത്യാവശ്യം സമ്പന്നരായ കുടുംബം തന്നെയാണ് ഇവര്‍ എന്ന് പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ മനസിലാകും. കുടുംബത്തിന് ഇതിനകം തന്നെ നിരവധി സൂപ്പര്‍, ആഡംബര കാര്‍ മോഡലുകള്‍ സ്വന്തമായുണ്ട്.

മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍,ബിഎംഡബ്ല്യു 5-സീരീസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മഹീന്ദ്ര ഥാര്‍ റോക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ അണിനിരക്കുന്ന ഗരാജിലേക്കാണ് ഇപ്പോള്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന പുതിയ ഔഡി ഇലക്ട്രിക് സൂപ്പര്‍ കാര്‍ ചേര്‍ത്തിരിക്കുന്നത്. 93 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഔഡി പവര്‍ എടുക്കുന്നത്.

dad gifts 19 year old son audi rs e-tron

ഔഡി RS e-ട്രോണ്‍ GT ഫുള്‍ ചാര്‍ജില്‍ 481 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മികച്ച റേഞ്ചും പെര്‍ഫോമന്‍സുമുള്ള ഇവി ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, ഷിഫ്റ്റ്-ബൈ-വയര്‍ ഫീച്ചര്‍ എന്നിവ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രീമിയം സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ആക്റ്റീവ് റിയര്‍ സ്പോയിലര്‍, കാര്‍ബണ്‍ സെറാമിക് ബ്രേക്ക്, മാട്രിക്സ് എല്‍ഇഡി ലൈറ്റ്, 20 ഇഞ്ച് അലോയ് വീല്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഏതായാലും കൗമാരക്കാരന് ഇത്രയും വിലയും പെര്‍ഫോമന്‍സുമുള്ള കാര്‍ സമ്മാനമായി നല്‍കാനുള്ള കുടുംബത്തിന്റെ തീരുമാനത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Saturday, January 18, 2025, 9:04 [IST]
English summary
Indian parents gifts 19 year old son audi rs e tron gt worth rs 2 crore viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X