വിമാനം വാങ്ങിയാലും പൂജ മുഖ്യം, അത് വിദേശത്തായാലും ശരി! വൈറലായി പ്രവാസിയുടെ വീഡിയോ

ഒരാള്‍ ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്ന് വന്ന പ്രതീതിയാണ്. അതുകൊണ്ട് തന്നെ പുതിയ വാഹനം വാങ്ങിയതിന് പിന്നാലെ പരമ്പരാഗത ആചാരങ്ങളോടെയാണ് അതിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വാഹന പൂജയടക്കമുള്ള കര്‍മങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ല. വിദേശരാജ്യങ്ങളില്‍ വസിക്കുന്ന ഇന്ത്യക്കാരിൽ പലയാളുകളും വാഹനം വാങ്ങുമ്പോള്‍ ഇത്തരം ആചാരങ്ങള്‍ പിന്തുടര്‍ന്ന് പോരുന്നു. കാറോ ടൂവീലറോ വാങ്ങുമ്പോള്‍ ആണ് പൊതുവേ ആളുകള്‍ പൂജയടക്കമുള്ള കര്‍മങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു ഇന്ത്യക്കാരന്‍ താന്‍ പുതുതായി വാങ്ങിയ ലൈറ്റ് എയര്‍ക്രാഫ്റ്റിനായി പൂജാ ചടങ്ങ് നടത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.

മുദിത് ആനന്ദ് എന്നയാളുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് താമസിക്കുന്ന ആനന്ദിന്റെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു വിമാനം. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്ത ആനന്ദ് ഒടുവില്‍ അത് എത്തിപ്പിടിച്ചു. താന്‍ പുതിയതായി വാങ്ങിയ വിമാനത്തിന് മുന്നില്‍ വിപുലമായ പൂജാ ചടങ്ങുകള്‍ നടത്തുന്നതാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലുള്ളത്.

indian buys piper cherokee airplane

വൈറലായ വീഡിയോ ഇതിനോടകം 1.2 ദശലക്ഷം ആളുകള്‍ കണ്ട് കഴിഞ്ഞു. 42000-തതിലധികം ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്തു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ യുവാവിന് കമന്റ് ബോക്‌സ് വഴി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. വീഡിയോ പരിശോധിക്കുമ്പോള്‍ ഹാംഗറിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനത്തിന് മുന്നില്‍ മുദിത് ആനന്ദ് തേങ്ങ ഉടയ്ക്കുന്നത് നമുക്ക് കാണാം. വീലുകളുടെ മുന്നില്‍ ചെറുനാരങ്ങ സ്ഥാപിച്ചിട്ടുണ്ട്.

എയര്‍ക്രാഫ്റ്റിന്റെ നോസിലും ക്യാബിനിനകത്തും സ്വാസ്തിക ചിഹ്‌നം വരക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് സ്വസ്തിക ചിഹ്‌നം കണക്കാക്കപ്പെടുന്നത്. പൂജാകര്‍മങ്ങള്‍ പൂര്‍ത്തിയ ശേഷം ഉടമ വിമാനം സ്റ്റാര്‍ട്ടാക്കി പറക്കാന്‍ തുടങ്ങി. വീഡിയോ വിമാനത്തിന്റെ ക്യാബിന്‍ കാഴ്ചയും അവിടെ നിന്നുള്ള ആകാശദൃശ്യങ്ങളും കാണിച്ചുതരുന്നു.

indian buys piper cherokee airplane

ഫ്‌ലൈറ്റ് പരിശീലനത്തിനും എയര്‍ ടാക്സിക്കും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പൈപ്പര്‍ ചെറോക്കി 140 വിമാനം ആണ് ഇന്ത്യക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ സിംഗിള്‍ പ്രൊപ്പല്ലര്‍ ലൈറ്റ് എയര്‍ക്രാഫ്റ്റ് 1964-ലാണ് ലോഞ്ച് ചെയ്തത്. പരിശീലനത്തിനായി രൂപകല്‍പ്പന ചെയ്ത ഈ വിമാനം തുടക്കത്തില്‍ 2 സീറ്റര്‍ പതിപ്പില്‍ മാത്രമായിരുന്നു പുറത്തിറക്കിയത്.

150 PS പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നു ഇതിന്റെ എഞ്ചിന്‍. 1971-ല്‍ ഇതിന്റെ 4 സീറ്റര്‍ പതിപ്പും അവതരിപ്പിച്ചു. ഇന്ത്യക്കാരന്‍ വിദേശത്ത് വെച്ച് സ്വന്തമാക്കിയ ഈ എയര്‍ക്രാഫ്റ്റിന്റെ കൃത്യമായ വില അറിയില്ല. എങ്കിലും ഒരു യൂസ്ഡ് പൈപ്പര്‍ ചെറോക്കി 140 എയര്‍ക്രാഫ്റ്റിന് ശരാശരി 57 ലക്ഷം രൂപ വില വരും.

indian buys piper cherokee airplane

ഏതായാലും ഈ വിമാനത്തിന് എത്ര രൂപ മുടക്കിയെന്ന കാര്യം ഉടമ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ആചാരങ്ങള്‍ മുമ്പും അരങ്ങേറിയിട്ടുണ്ടെന്ന കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ. കഴിഞ്ഞ വര്‍ഷം ഹൈദരാബാദുകാരനായ വ്യവസായി താന്‍ പുതുതായി വാങ്ങിയ എയര്‍ബസ് ACH-135 ഹെലികോപ്റ്റര്‍ പൂജാ കര്‍മങ്ങള്‍ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത് വലിയ വാര്‍ത്തയായിരുന്നു.

മാത്രമല്ല ഇന്ത്യയില്‍ വില കൂടിയ സൂപ്പര്‍കാറുകള്‍ വാങ്ങുന്ന പലരും ഇതേ മാതൃകയില്‍ വാഹനം ക്ഷേത്രങ്ങളില്‍ എത്തിച്ച് പൂജിക്കാറുണ്ട്. ലംബോര്‍ഗിനി ഹുറാകാന്‍ STO, ബെന്റ്ലി ബെന്റയ്ഗ തുടങ്ങിയ കാറുകള്‍ എല്ലാം ഇത്തരത്തില്‍ പൂജക്കെത്തിച്ചിരുന്നു. വൈറൽ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. അത് കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, June 12, 2024, 19:08 [IST]
English summary
Indian performed pooja rituals after purchasing light aircraft abroad
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X