ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വിഭാഗങ്ങളിലൊന്നാണ് രാഷ്ട്രീയക്കാർ. ലോകത്തിലെ ഏറ്റവും ചെലവേറിയതും സുരക്ഷിതവുമായ ചില എസ്‌യുവികളിലാണ് ഇവരിൽ പലരും ഉപയോഗിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

പല രാഷ്ട്രീയക്കാരും തങ്ങളുടെ ദൈനംദിന യാത്രാമാർഗത്തിനായി ഉയർന്ന നിലവാരമുള്ള ആഢംബര സെഡാനുകൾ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ വലിയ എസ്‌യുവികളെയാണ് ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ എസ്‌യുവികളെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരും അവരുടെ എസ്‌യുവികളും:

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

നരേന്ദ്ര മോദി

ടൊയോട്ട ലാൻഡ് ക്രൂസർ

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബിഎംഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റിയിൽ നിന്ന് ലാൻഡ് റോവർ റേഞ്ച് റോവർ സെന്റിനലിലേക്ക് മാറിയിരുന്നു. എന്നാൽ നിലവിൽ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അദ്ദേഹം ഒരു കവചിത ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയാണ് ഉപയോഗിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

പ്രധാനമന്ത്രി മോദി ഉപയോഗിക്കുന്ന കറുത്ത നിറമുള്ള ടൊയോട്ട ലാൻഡ് ക്രൂസർ വെടിയുണ്ടകൾക്കും ചെറിയ ബോംബുകൾക്കുമെതിരെ ചെറുത്തു നിൽക്കാൻ കവചിതമാണ്. ഈ വാഹനം അടുത്തിടെയാണ് പ്രധാനമന്ത്രിയുടെ കോൺ‌വോയിയുടെ ഭാഗമായിത്തീർന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

സോണിയ ഗാന്ധി

ലാൻഡ് റോവർ റേഞ്ച് റോവർ

ഇന്ത്യയിലെ പ്രമുഖ നേതാക്കളിലൊരാളായ സോണിയ ഗാന്ധി ഒരു കറുത്ത ലാൻഡ് റോവർ റേഞ്ച് റോവറാണ് ഉപയോഗിക്കുന്നത്. മിക്കവാറും ഈ വാഹനം ഡെൽഹിയിൽ തന്നെയാണുള്ളത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ എത്താൻ അവർ എസ്‌യുവി പതിവായി ഉപയോഗിക്കുന്നു. പട്ടണത്തിന് പുറത്ത് യാത്ര ചെയ്യുമ്പോൾ, ഒരു ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരിയാണ് കോൺഗ്രസ് അധ്യക്ഷ ഉപയോഗിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

രാജ് താക്കറെ

ടൊയോട്ട ലാൻഡ് ക്രൂസർ

ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് രാജ് താക്കറെ. രാജ്യത്തെ ഏറ്റവും ആകർഷകമായ ചില വാഹനങ്ങളാണ് താക്കറെ കുടുംബം ഉപയോഗിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

രാജ് താക്കറെയ്ക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയാണ് നഗരത്തിൽ ചുറ്റിക്കറങ്ങുന്നതിനായി അദ്ദേഹം ഉപയോഗിക്കുന്നത്. ലാൻഡ് ക്രൂയിസറാണ് അദ്ദേഹം മിക്കപ്പോഴും ഓടിക്കുന്നത്. രാജ് താക്കറിയുടെ ഗാരേജിലെ മറ്റ് വാഹനങ്ങളിൽ മെഴ്‌സിഡസ് ബെൻസ് S-ക്ലാസ് ഉൾപ്പെടെ നിരവധി വാഹനങ്ങളുണ്ട്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

രാഹുൽ ഗാന്ധി

ടൊയോട്ട ലാൻഡ് ക്രൂസർ

കരുത്തുറ്റതും അജയ്യവുമായ ലാൻഡ് ക്രൂയിസർ എസ്‌യുവിയിൽ വിശ്വാസം അർപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വളരെയധികം സഞ്ചരിക്കുന്നു.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

വെളുത്ത നിറമുള്ള ലാൻഡ് ക്രൂസറിൽ നിരവധി തവണ അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരിയിലും അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

നവജോത് സിംഗ് സിദ്ധു

ടൊയോട്ട ലാൻഡ് ക്രൂസർ

ലാൻഡ് ക്രൂസർ ഉപയോഗിക്കുന്ന മറ്റൊരു പ്രശസ്ത രാഷ്ട്രീയക്കാരനാണ് നവജോത് സിംഗ് സിദ്ധു. മറ്റു പല രാഷ്ട്രീയക്കാരെയും പോലെ സിദ്ധുവും ഒരു വെളുത്ത നിറത്തിലുള്ള വാഹനമാണ് ഉപയോഗിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

മുൻ ക്രിക്കറ്റ് താരം പല അവസരങ്ങളിൽ നിരവധി തവണ തന്റെ ലാൻഡ് ക്രൂയിസർ പാർലമെന്റിൽ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്. മറ്റ് പല രാഷ്ട്രീയക്കാരെയും പോലെ നവജോട്ടും ഈ എസ്‌യുവിയെ സ്നേഹിക്കുന്നു.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

ഒമർ അബ്ദുള്ള

ലാൻഡ് റോവർ റേഞ്ച് റോവർ

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് തന്റെ വാഹനങ്ങളെ വളരെ ഇഷ്ടമാണ്. കുറച്ച് ആഡംബര വാഹനങ്ങളും എസ്‌യുവികളും ഇദ്ദേഹത്തിനുണ്ട്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

എന്നിരുന്നാലും, മിക്കപ്പോഴും, കറുത്ത നിറമുള്ള ആഢംബര റേഞ്ച് റോവർ എസ്‌യുവിയിൽ അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്. തന്റെ വാഹനങ്ങൾ ഒമർ സ്വയം ഓടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

കിരൺ ബേഡി

മെഴ്‌സിഡസ് ബെൻസ് GL- ക്സാസ്

നിലവിൽ പുതുച്ചേരി ഗവർണറായി സേവനമനുഷ്ഠിക്കുന്ന കിരൺ ബേദിയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ്. അവൾ ഒരു ആഢംബര മെഴ്‌സിഡസ് ബെൻസ് GL -ക്ലാസിലാണ് സഞ്ചരിക്കുന്നത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

ഇതൊരു പഴയ വാഹനമാണ്, മെഴ്‌സിഡസ് ബെൻസ് ഈ മോഡലിന്റെ പേര് മാറ്റിയിരുന്നു. GL -ക്ലാസിന്റെ നിലവിലെ പതിപ്പ് GLS എന്നറിയപ്പെടുന്നു.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

ഹേമ മാലിനി

മെഴ്‌സിഡസ് ബെൻസ് ML- ക്ലാസ്

മെഴ്‌സിഡസ് ബെൻസ് ML-ക്ലാസ് ബാഡ്ജ് നിർത്തലാക്കി, GLE നാമകരണത്തിലുള്ള ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഉടൻ തന്നെ ഇന്ത്യയിലെ ഈ ആഢംബര എസ്‌യുവിയെ മാറ്റിസ്ഥാപിക്കും.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

നടിയും, രാഷ്ടീയ നേതവും, ധർമേന്ദ്രയുടെ രണ്ടാം ഭാര്യയുമായ ഹേമമാലിനിക്ക്, ജനപ്രിയ ആഢംബര എസ്‌യുവിയുടെ ML-ക്ലാസ് എസ്‌യുവിയുടെ വിപണിയിൽ നിന്ന് പിൻ വാങ്ങുന്ന തലമുറയിൽ പെടുന്ന പതിപ്പാണുള്ളത്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

രജനികാന്ത്

ബിഎംഡബ്ല്യു എക്സ് 5

ഇന്ത്യ നിർമ്മിച്ച ഏറ്റവും മികച്ചതും വലുതുമായ സിനിമാതാരങ്ങളിലൊന്നാണ് രജനികാന്ത്, അദ്ദേഹത്തെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും അറിയപ്പെടാൻ കാരണവും ഇതു തന്നെയാണ്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

തമിഴ് ചലച്ചിത്ര വ്യവസായ പ്രമുഖൻ-രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ യാത്ര ഇപ്പോൾ ഒരു ബി‌എം‌ഡബ്ല്യു X5 -ലാണ്. പഴയ തലമുറ ടൊയോട്ട ഇന്നോവ എംപിവി തുടങ്ങി നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

പവൻ കല്യാൺ

മെഴ്‌സിഡസ്-AMG G55

അറിയപ്പെടുന്ന തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാൺ ഇന്ത്യയിൽ മെഴ്‌സിഡസ് G-വാഗൺ സ്വന്തമാക്കിയ മറ്റൊരു താരമാണ്. രൺബീറിന്റെ ഉടമസ്ഥതയിലുള്ളത് പോലെ ഇദ്ദേഹത്തിന്റെ എസ്‌യുവിക്കും വെള്ള നിറമാണ്.

ദേശീയ നേതാക്കന്മാരുടെ ആഢംബര എസ്‌യുവികൾ

G63 AMG-യുടെ മുൻഗാമിയായിരുന്നു G55 AMG. 5.4 ലിറ്റർ V8 എഞ്ചിനാണ് മെഴ്‌സിഡസ് AMG G55 ന്റെ ഹൃദയം. ഇത് 507 bhp കരുത്തും 700 Nm torque ഉം പുറപ്പെടുവിക്കുന്നു. നടൻ തന്റെ കാർ വിറ്റതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Indian Politicians and their SUVs. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X