അയ്യനെ കാണാൻ രാഷ്ട്രപതി 'ഗൂർഖയിൽ' എത്തും; വാഹനത്തിൽ മലകയറുന്ന ആദ്യ തീർത്ഥാടകയായി ദ്രൗപതി മുർമു

കേരളത്തിലെ ഏറ്റവും പ്രശസ്തമായ അമ്പലമാണ് ശബരിമല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട് ശബരിമല, കാരണം എന്താണെന്ന് അല്ലേ. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനത്തിനെത്തുകയാണ് ഈ മാസം 22-ന്. സാധാരണ കാൽനടയായിട്ടും, ആരോഗ്യപ്രശ്നങ്ങളുളളവർക്ക് വേണ്ടി ചൂരൽ കസേരയിൽ കൊണ്ടുപോകുന്ന ഡോളി സർവീസ് എന്നിവയൊക്കെയാണ് ഉളളത്. എന്നാൽ രാഷ്ട്രപതിയുടെ ആരോഗ്യപ്രശ്നവും സുരക്ഷാ കാരണങ്ങൾ കൊണ്ടും രാഷ്ട്രപതി ഫോഴ്സ് ഗൂർഖയിലായിരിക്കും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രാഷ്ട്രപതിയുടെ മാളികപ്പുറമായിട്ടായിരിക്കും മല കയറുന്നത്. 1973-ൽ അന്നത്തെ രാഷ്ട്രപതി വി.വി ഗിരി ശബരിമലയിൽ എത്തിയപ്പോൾ ഡോളി സർവീസിലായിരുന്നു സന്നിധാനത്തേക്ക് എത്തിയത്. ഫോഴ്സ് ഗൂർഖയിൽ ദ്രൗപതി മുർമു സന്നിധാനത്തേക്ക് എത്തുന്നതെങ്കിൽ വാഹനത്തിൽ മലകയറുന്ന ആദ്യ തീർത്ഥാടകയായിട്ടും വിഐപി ആയിട്ടും ദ്രൗപതി മുർമു മാറുമെന്നതാണ് പ്രധാന കാര്യം.

president droupadi murmur sabarimala temple visit

ശബരിമലയിൽ ചരക്ക് നീക്കത്തിനായി പ്രധാനമായിട്ടും ഉപയോഗിക്കുന്നത് ട്രാക്ടറുകളാണ്. ഓഫ്റോഡിങ്ങ് കഴിവുള്ള ഫോഴ്സ് ഗൂർഖയിൽ രാഷ്ട്രപതി ശബരിമല കയറുന്നതോടെ സെഗ്മെൻ്റിലെ മറ്റ് വാഹനങ്ങളേക്കാൾ അൽപ്പം ജാട ഗൂർഖയ്ക്ക് കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഗൂര്‍ഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം ആണ് മുന്നിലെ ഹൈലൈറ്റുകൾ.

ഒപ്പം 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍ എന്നിവയും ഫോഴ്‌സ് ഗൂർഖയുടെ പ്രധാന ഹൈലൈറ്റുകളാണ്.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ കാര്യങ്ങളോടെയാണ് എസ്‌യുവിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്.

president droupadi murmur sabarimala temple visit

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഓഫ്-റോഡർ എസ്‌യുവിയുടെ ഹൈലൈറ്റാണ്. 140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗൂർഖയുടെ ഹൃദയം. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തുറ്റ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

എസ്‌യുവിയില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ലഭിക്കുമെന്നതിനാൽ എവിടെയും ധൈര്യമായി കൊണ്ടുപോവാനാവും. സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി ഇത് നിയന്ത്രിക്കാനാകും. എന്നാൽ മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് ഗൂർഖയിൽ നിലവിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതുവരെ ഫോഴ്‌സ് മോട്ടോർസ് വാഹനത്തിലേക്ക് നൽകിയിട്ടില്ല.

president droupadi murmur sabarimala temple visit

ക്ലച്ച്ലെസ് മോഡലുകൾക്ക് ഇന്നത്തെ കാലത്ത് ലഭിക്കുന്ന ഡിമാന്റ് അറിയാമായിരുന്നിട്ടും കമ്പനി പിൻമാറി നിൽക്കുന്നത് ആളുകൾക്ക് എന്നുമൊരു അത്ഭുതമാണ്. മികച്ച ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസ് 233 മില്ലീമീറ്റർ, 4×4 ഇലക്ട്രോണിക് ഷിഫ്റ്റ്, എയർ ഇൻടേക്ക് സ്‌നോർക്കൽ, രണ്ട് ആക്‌സിലുകളിലും മെക്കാനിക്കലി ആക്‌ച്വേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയാണ് ഫോഴ്‌സ് ഗൂർഖയെ ഓഫ്-റോഡിംഗിൽ വേറിട്ടു നിർത്തുന്ന കാര്യങ്ങൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 18, 2025, 20:20 [IST]
English summary
Indian president droupadi murmu sabarimala temple visit on force gurkha details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X