പഠിച്ചല്ല ഇത് കളിച്ചുണ്ടാക്കിയ കാശ്! പുത്തൻ 3 സീരീസ് സ്വന്തമാക്കി PUBG ഗെയിമർ

സ്വപ്ന കാർ സ്വന്തമാക്കുക എന്നത് നമ്മിൽ പലരുടേയും ജീവിതാഭിലാഷമാണ്, എന്നാൽ വളരെ കഷ്ടപ്പെട്ട് വളരെ ഇഷ്ടപ്പെട്ട കാർ സ്വന്തമാക്കിയിട്ട് അത് ഓടിക്കാൻ അറിയില്ല എങ്കിൽ എന്ത് വലിയ നഷ്ടമാണല്ലേ? എന്തോ ഇന്നത്തെ തലമുറ വേറിട്ട ചിന്താഗതിക്കാരാണല്ലോ! സ്വന്തമായി ആഡംബര കാർ വാങ്ങിയിട്ട് അതിൽ ഓടിക്കാൻ പഠിക്കുക എന്നതും മാസ് തന്നെയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ മാസ് കാട്ടിയിരിക്കുകയാണ് ജനപ്രിയ PUBG ഗെയിമർ കാശ്വി ഹിരാനന്ദാനി. അടുത്തിടെ തന്റെ സ്വപ്ന കാർ സ്വന്തമാക്കാനെടുത്ത പ്രയത്നങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഗെയിമർ തന്റെ വ്ലോഗിൽ പരാമർശിച്ചു.

അടുത്തിടെയാണ്, തന്റെ ചാനലിൽ ഗെയിമർ ഇത് പങ്കുവെച്ചത്. ഒരു BMW 3 -സീരീസ് ലക്ഷ്വറി കാറാണ് കാശ്വി സ്വന്തമാക്കിയത്. അതേ വ്ലോഗിൽ തന്നെ, തനിക്ക് നിലവിൽ ഡ്രൈവ് ചെയ്യാൻ അറിയില്ലെന്നും താൻ യഥാർത്ഥത്തിൽ ഒരു "പാസഞ്ചർ രാജകുമാരി" ആണെന്നും താരം പരാമർശിക്കുന്നു.

3 PUBG

പുതുതായി താൻ വാങ്ങിയ BMW 3 -സീരീസിന്റെ ഡെലിവറി വ്ലോഗും യൂട്യൂബിൽ തന്റെ വ്ലോഗ് ചാനലിൽ കാശ്വി ഹിരാനന്ദാനി പങ്കിട്ടു. തന്റെ ആദ്യ കാറിന്റെ ഡെലിവറി എക്സ്പീരിയൻസ് താൻ പങ്കിടും എന്ന് ഗെയിമർ പെൺകുട്ടി പരാമർശിക്കുന്നതോടെയാണ് ഈ വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.

ഈ ആമുഖത്തിന് ശേഷം, താരം BMW ഡീലർഷിപ്പിൽ എത്തുന്നതിന്റെ ക്ലിപ്പും നമുക്ക് ഇതിൽ കാണാം. എത്തിയ ശേഷം, അവൾ പുതുതായി വാങ്ങിയ BMW 330 Li ആഡംബര സെഡാന്റെ മൂടുപടം അഴിച്ചുമാറ്റി വാഹനം വെളിപ്പെടുത്തുന്നു. ഡീലർഷിപ്പിൽ ചില പൂജകളും ആചാരങ്ങളും നടത്തുന്നതും വീഡിയോയിൽ കാണാം.

3 PUBG

തുടർന്ന് ഗെയിമർ തന്റെ പുതിയ കാറിന്റെ താക്കോൽ കൈപ്പറ്റുന്നു, ഇതിനുശേഷം, വീട്ടിലേക്ക് പോകുന്നതിനുമുമ്പ്, കാർ വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതു കാണാം. താൻ സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചുള്ള ആദ്യത്തെ വലിയ പർച്ചേസാണിത് എന്ന് പരാമർശിക്കുന്നു. ഈ വെളിപ്പെടുത്തലിനിടെ, തനിക്ക് ഇപ്പോൾ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് അറിയില്ലെന്നും കാശ്വി പറയുന്നു.

എന്നാൽ കാർ വാങ്ങിക്കഴിഞ്ഞതിനാൽ, താൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങുമെന്നും അവർ പരാമർശിക്കുന്നു. വേഗത്തിൽ ഡ്രൈവിംഗ് പഠിക്കാൻ എല്ലവരുടേയും സപ്പോർട്ട് ആവശ്യമാണെന്നും അതിനാൽ തന്റെ വീഡിയോകളിൽ അഭിപ്രായം പറയാനും ഡ്രൈവിംഗ് പഠിക്കാൻ ഓർമ്മിപ്പിക്കാനും ഗെയിമർ തന്റെ കാഴ്ചക്കാരോട് അഭ്യർത്ഥിക്കുന്നു. ഇതിനുശേഷം, അടുത്ത ദിവസം, തന്റെ കാമുകനായ ജനപ്രിയ ഗെയിമർ സ്കൗട്ടിനെ സ്വീകരിക്കാൻ താരം വിമാനത്താവളത്തിലേക്ക് പോകുന്നുതും വീഡോ വ്ലോഗിൽ ഉണ്ട്.

ഇനി വാഹനത്തെക്കുറിച്ച് പറഞ്ഞാൽ BMW 330 Li ഗ്രാൻ ലിമോസിൻ M സ്‌പോർട് പ്രോ എഡിഷൻ എന്ന മോഡലാണ് കാഷ്വി തിരഞ്ഞെടുത്തത്. തന്റെ ആഡംബര സെഡാന് വേണ്ടി ഗെയിമർ സ്‌കൈസ്‌ക്രാപ്പർ ഗ്രേ മെറ്റാലിക്കിന്റെ വളരെ ക്ലാസി ഷേഡാണ് തിരഞ്ഞെടുത്തത്. ബ്ലാക്ക്ഡ് -ഔട്ട് കിഡ്‌നി ഗ്രില്ല്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് റിയർ ഡിഫ്യൂസർ എന്നിവ ഇതിൽ ജർമ്മൻ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

ഡാർക്ക് ഷാഡോ മെറ്റാലിക് ഫിനിഷിൽ പൂർത്തിയാക്കിയ ഫ്രണ്ട് ബമ്പർ ട്രിം ഇതിൽ വരുന്നുണ്ട്. M -സ്‌പെസിഫിക് ഇൻസേർട്ടുകളുള്ള ഒരു കിടിലൻ കീ, മുന്നിലും പിന്നിലും M -ഡോർ സിൽ ഫിനിഷറുകൾ, ഒരു M -സ്‌പെസിഫിക് എയ്‌റോ പാക്കേജ് എന്നിവയും ഇതിന് ലഭിക്കുന്നു.

കർവ്വ്ഡ് ഡിസ്‌പ്ലേയും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളുമാണ് 330 Li ഗ്രാൻ ലിമോസിൻ M സ്‌പോർട് പ്രോ എഡിഷനിന്റെ അകത്തളത്തിൽ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്. ഈ സെഡാനിൽ M -സ്പെക്ക് ആന്ത്രാസൈറ്റ് ഹെഡ്‌ലൈനർ അപ്ഹോൾസ്റ്ററി, BMW 8.5 OS, വയർലെസ് ചാർജർ, പാർക്ക് അസിസ്റ്റന്റ് പ്ലസ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും ഇതിലുണ്ട്.

330 Li ഗ്രാൻ ലിമോസിൻ M സ്‌പോർട് പ്രോ എഡിഷന് കരുത്ത് പകരുന്നത് ഒരു 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്, ഇത് 254 bhp പരമാവധി കരുത്തും 400 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 12, 2025, 16:18 [IST]
English summary
Indian pubg gamer kaashvi hiranandani gifts herself a bmw 3 series luxury car
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X