ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

68,000 കിലോമീറ്ററിലധികം റൂട്ട് ദൈർഘ്യമുള്ള ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ റെയിൽ‌വേ ശൃംഖലയാണ് ഇന്ത്യൻ റെയിൽ‌വേ. രാജ്യത്തിന്റെ മിക്കവാറും എല്ലാ കോണുകളും റെയിൽ‌വേയുമായി ബന്ധിപ്പിച്ചിരിക്കുന്നു, മാത്രമല്ല യാത്രനിരക്ക് കുറവായതിനാൽ ധാരാളം ആളുകൾ ഈ ഗതാഗതമാർഗത്തെ ആശ്രയിക്കുന്നു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

ട്രെയിൻ യാത്ര കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കാലാകാലങ്ങളിൽ അധികാരികൾ പ്രസക്തമായ മാറ്റങ്ങൾ വരുത്തുന്നു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

ചെലകുറഞ്ഞതും സുരക്ഷിതവുമായതിനാൽ പല കാർ നിർമ്മാതാക്കളും തങ്ങളുടെ പ്ലാന്റിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കാൻ റെയിൽ‌വേയെ ആശ്രയിക്കുന്നു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

അതിന്റെ ഭാഗമായി, ട്രാക്ക് മെയിന്റനൻസ് ജോലികളും അതിവേഗ ട്രെയിനുകളുടെ അവതരണവും സമയാസമയങ്ങളിൽ നടക്കുന്നു. ട്രെയിനുകളും റെയിൽ പാതകളും ഇന്ത്യയിൽ എത്രമാത്രം സുഗമമായിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിൽ പങ്കിട്ടു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

കോച്ചിനുള്ളിൽ ഒരു മേശപ്പുറത്ത് വച്ചിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം വീഡിയോയിൽ കാണിക്കുന്നു. ഗ്ലാസ് വക്കോളം നിറഞ്ഞിരിക്കുകയാണ്, എന്നാൽ ഇതിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും തുളുമ്പി പോകുന്നില്ല എന്നതാണ് അതിശയകരം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

കർണാടകയിലെ ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് വീഡിയോ ചിത്രീകരിച്ചത്. ഈ വിഭാഗത്തിന്റെ വിപുലമായ അറ്റകുറ്റപ്പണികൾ‌ നടത്തിയിരുന്നു, ഇത്‌ സുഗമമായ യാത്രയ്ക്ക്‌ കാരണമായി.

130 കിലോമീറ്റർ നീളമുള്ള ബെംഗളൂരു മുതൽ മൈസൂരു വരെയുള്ള ട്രാക്കിൽ നവീകരണ ജോലികളും അറ്റകുറ്റപ്പണികളും അധികൃതർ നടത്തി. പണി പൂർത്തിയാക്കാൻ ഏകദേശം ആറ് മാസമെടുത്തു, ഈ ജോലിയുടെ ആകെ ചെലവ് 40 കോടി രൂപയാണ്. നവീകരണത്തിന്റെ ഭാഗമായി ബലാസ്റ്റ് ഇൻസേർഷനുകൾ, ട്രാക്കുകളുടെ ടാമ്പിംഗ്, അതിരുകളുടെ ശക്തിപ്പെടുത്തൽ എന്നിവയെല്ലാം ചെയ്തു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

കാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയേർസ് (CCEA) കഴിഞ്ഞ മാസം ബെംഗളൂരുവിൽ 184 കിലോമീറ്റർ സബർബൻ റെയിൽ‌വേ പദ്ധതിക്ക് റെയിൽ‌വേ ബോർഡ് അനുമതി നൽകിയിരുന്നു. 13,926 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ഈ പുതിയ പദ്ധതിയെക്കുറിച്ച് റെയിൽവേ മന്ത്രി കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

നാല് കൊറിഡോറുകൾ ഇതിൽ ഉൾപ്പെടും. ആദ്യ കൊറിഡോർ KSR ബംഗളൂരു സിറ്റിയെ- യെലഹങ്ക - ദേവനഹള്ളി എന്നിവയുമായി കണക്ട് ചെയ്യും, രണ്ടാമത്തെ ബൈപ്പനഹള്ളി- യശ്വന്ത്പൂർ - ഛിക്കബനവര എന്നിവയെ ബന്ധിപ്പിക്കും, മൂന്നാമത്തേത് കെൻഗേരി- കന്റോൺമെന്റ് എന്നിവയും, അവസാനത്തേത് ഹീലാലിഗെ- യെലഹങ്ക - രജനുകുംതെ എന്നിവ ബന്ധിപ്പിക്കുന്നു.

ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

ഇതൊരു വലിയ പ്രോജക്ടാണ്, ഈ പദ്ധതി മുഴുവൻ പൂർത്തിയാക്കാൻ ഒരു ദശകത്തിലേറെ സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. വ്യക്തിഗത കൊറിഡോറുകളുടെ പ്രവർത്തനത്തിന് കുറച്ച് സമയമെടുക്കും. ഇന്ത്യൻ റെയിൽ‌വേ തീർച്ചയായും മെച്ചപ്പെടുന്നു, മാത്രമല്ല യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിന് തീർച്ചയായും ശ്രമിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Indian Railway Conducts Spill Test To Demonstrate Smooth Trains And Rail Tracks. Read in Malayalam.
Story first published: Friday, November 6, 2020, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X