ഇനി ജനറൽ ടിക്കറ്റ് എടുക്കാൻ യുപിഐ പേയ്മെൻ്റ്, ഇന്ത്യൻ റെയിൽവേ ഹൈടെക് തന്നെ

യാത്രക്കാർക്ക് വേണ്ടി എപ്പോഴും പുതിയ പുതിയ പരിഷ്കാരങ്ങളും നിയമങ്ങളും കൊണ്ടുവരുന്നവരാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ എല്ലാ ജനപ്രിയ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോം വഴി ക്വിക്ക്-റെസ്‌പോൺസ് ഉപയോഗിച്ച് ജനറൽ ടിക്കറ്റുകൾക്കായി പണമടയ്ക്കാൻ ഉളള സംവിധാനം ഒരുക്കിയിരിക്കുകയാണ് റെയിൽവേ. ഏപ്രിൽ 1 മുതൽ, UPI പേയ്‌മെൻ്റ് മോഡ് ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ ജനറൽ ക്ലാസ് ട്രെയിൻ ബുക്കിംഗുകൾക്കായി നിങ്ങൾക്ക് പണമടയ്ക്കാനാകും, ഇത് യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ്ങിന് കൂടുതൽ എളുപ്പമാക്കും.

ഇതോടെ റെയിൽവേ നെറ്റ്‌വർക്കിൽ ഒരു ജനറൽ ട്രെയിൻ ടിക്കറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിംഗിന് പണമായി നൽകാതെ ഗൂഗിൾ പേ പോലുള്ള ക്യുആർ അധിഷ്‌ഠിത യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്‌ക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. റെയിൽവേ സ്റ്റേഷനുകളിലെ റിസർവ് ചെയ്യാത്ത ടിക്കറ്റ് കൗണ്ടറുകളിൽ ഓൺലൈൻ ടിക്കറ്റ് സൗകര്യം റെയിൽവേ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

റെയിൽവേയുടെ മറ്റ് അനുബന്ധ വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ 2027-ഓടെ നിലവിലുള്ള ട്രെയിനുകളോട് ഏകദേശം 3,000 ട്രെയിനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതായത് 2027 -ൽ ഒരാൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ആകാനുളള സംവിധാനം ഒരുക്കും. ഇന്ത്യൻ റെയിൽവേ അതിന്റെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ 10,186 ൽ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയർത്തിയിരുന്നു.

പ്രതിദിനം ട്രെയിൻ ഓപ്പറേഷൻ 13,0000 ആയി ഉയർത്തുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 800 കോടിയിൽ നിന്ന് 1000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. ട്രെയിനിന്റെ എൻജിനിൽ 'വിജിലൻസ് കൺട്രോൾ ഡിവൈസ്' റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർ ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഈ ഉപകരണം പ്രവർത്തിക്കുന്നു, തുടർന്ന് 17 സെക്കൻഡിനുള്ളിൽ ഒരു ഓഡിയോ-വിഷ്വൽ സിഗ്നൽ ആരംഭിക്കും.

ഒരു ബട്ടൺ അമർത്തി ഡ്രൈവർ അത് സ്വീകരിച്ചില്ല എങ്കിൽ 17 സെക്കൻഡിനും ശേഷം ട്രെയിൻ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും. ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

ട്രെയിനുകളെയും അവയുടെ നിരവധി സേവനങ്ങളെയും കുറിച്ചുള്ള രസകരമായ വസ്തുതകളും വിവരങ്ങളും മന്ത്രാലയം പങ്കിടുന്നത് പതിവാണ്. ഇത്തവണ, വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഒരു ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാൻ്റിൽ വൃത്തിയാക്കുന്നത് കാണിക്കുന്ന വീഡിയോ മന്ത്രാലയം പങ്കിട്ടിരുന്നു. ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത് പ്രകാരം, 73 സ്ഥലങ്ങളിൽ കോച്ച് വാഷിംഗ് പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് വെള്ളത്തിൻ്റെയും അമിത ഉപയോഗം കുറയ്ക്കുന്നു. ഏകദേശം 15-20 മിനിറ്റിനുള്ളിൽ 24 കോച്ചുകളുടെ പുറംഭാഗം കഴുകാൻ ഈ പ്ലാൻ്റുകൾ കൊണ്ട് സാധിക്കുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ, ട്രെയിനുകൾ വേഗത്തിൽ വൃത്തിയാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ '14 മിനിറ്റ് ഓഫ് മിറാക്കിൾ' എന്ന ആശയം അവതരിപ്പിച്ചിരുന്നു.

ജപ്പാനിലെ ഒസാക്ക, ടോക്കിയോ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബുള്ളറ്റ് ട്രെയിനുകൾ വൃത്തിയാക്കി ഏഴ് മിനിറ്റിനുള്ളിൽ മറ്റൊരു യാത്രയ്ക്ക് തയ്യാറെടുക്കുന്ന '7 മിനിറ്റ് വണ്ടർ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. 2027-ഓടെ നിലവിലുള്ള ട്രെയിനുകളോട് ഏകദേശം 3,000 ട്രെയിനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

More from DriveSpark

Article Published On: Tuesday, March 26, 2024, 8:30 [IST]
English summary
Indian railway new facility for payment in general tickets details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X