കൽക്കരിയും ഡീസലും മാത്രമല്ല ഇനി കറണ്ടും വേണ്ട...ഇനി ട്രെയിൻ ഓടിക്കാൻ പോകുന്നത് ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഗതാഗത സംവിധാനമാണ് റെയിൽവേ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. പണ്ട് കൽക്കരിയിലോടിയിരുന്ന തീവണ്ടിയൊക്കെ പിന്നീട് കറണ്ടിൽ ഓടുന്നു, പിന്നെ ഇനി ഭാവിയിലേക്ക് പുതിയ ടെക്നോളജിയുടെ കണ്ടുപിടിത്തത്തോടെ പുതിയ സംവിധാനങ്ങൾ നിലവിൽ വരും എന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ എന്തായാലും ഇന്ത്യൻ റെയിൽവേ പുതിയ സംവിധാനം ആവിഷ്കരിക്കാനുളള പദ്ധതിയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ഇന്ത്യൻ റെയിൽവേയുടെ യാത്ര ആരംഭിച്ചത് ആവി എഞ്ചിനുകളിൽ നിന്നാണ്, കൽക്കരിയിലേക്കും പിന്നീട് ഡീസലിലേക്കും നീങ്ങി.
രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ വലിയൊരു ഏട് ആകാൻ പോകുന്ന കാര്യത്തിലേക്കാണ് ഇന്ത്യൻ റെയിൽവേ കടക്കാൻ പോകുന്നത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുമായി ഇന്ത്യൻ റെയ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്, ഇത് രാജ്യത്തിൻ്റെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ സാങ്കേതികവിദ്യ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടെ, നീരാവിയും വെള്ളവും മാത്രം പുറത്തുവിടും.

ഈ ഹൈഡ്രജൻ ട്രെയിനിൻ്റെ പൈലറ്റ് പ്രോജക്റ്റ് 2024 ഡിസംബറിൽ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്, മണിക്കൂറിൽ ഏകദേശം 40,000 ലിറ്റർ വെള്ളം ഉപയോഗിച്ച്, അതിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി സമർപ്പിത ജലസംഭരണ സൗകര്യങ്ങൾ നിർമ്മിച്ചിരിക്കുകയാണ്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 35 ട്രെയിനുകൾ രാജ്യത്തുടനീളം അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.
ഓരോ ഹൈഡ്രജൻ ട്രെയിനിനും ഏകദേശം 80 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ നിന്ന് വ്യക്തമാകുന്നത്. ഈ അത്യാധുനിക ട്രെയിൻ ഡീസൽ ട്രെയിനുകളേക്കാൾ 60 ശതമാനം നിശ്ശബ്ദമായിരിക്കും, അതോടൊപ്പം തന്നെ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നതുമാണ്. ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വ് ചെയ്ത് വെക്കാറുണ്ട്. അത്തരക്കാരെ ബാധിക്കുന്ന ഒരു പുതിയ മാറ്റം ഇപ്പോള്‍ റെയില്‍വേ കൊണ്ടുവന്നിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്ക് 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ ഐആര്‍സിടി സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 60 ദിവസമായി കുറയ്ക്കാന്‍ റെയില്‍വേ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ ആക്‌സസ് ചെയ്യാനാണ് പുതിയ തീരുമാനം വഴി റെയില്‍വേ ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നു മുതല്‍ അടുത്ത 60 ദിവസത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ അപ്ഡേറ്റ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവിനെ ബാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ, ഗോമതി എക്സ്പ്രസ്, താജ് എക്സ്പ്രസ് തുടങ്ങിയ അഡ്വാന്‍സ്‌സ് റിസര്‍വേഷന്‍ പീരിയഡ് (എആര്‍പി) കുറവുള്ള ട്രെയിനുകളെ ഈ മാറ്റം ബാധിക്കില്ല.ടിക്കറ്റ് റിസര്‍വേഷന്റെ കാര്യത്തില്‍ റെയില്‍വേ നടത്തിയ ഈ പരിഷ്‌കാരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം ഗണ്യമായ കുറക്കുമെന്ന് പറയപ്പെടുന്നു. മുന്‍കൂര്‍ ബുക്കിംഗ് കാലയളവ് പകുതിയാക്കി കുറയ്ക്കുന്നതും വെയിറ്റിംഗ് ലിസ്റ്റും തമ്മില്‍ എന്താണ് ബന്ധമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ട്.
120 ദിവസം എന്നത് ഏകദേശം നാല് മാസത്തോളം വരും. നാല് മാസം കഴിഞ്ഞ് പോകേണ്ട യാത്രക്ക് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യുന്ന അത്രയും പ്ലാനിംഗ് ഉള്ളവരുടെ എണ്ണം വളരെ കുറവായിരിക്കാം. എന്നാല്‍ യാത്ര നടക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തില്‍ ബുക്ക് ചെയ്യുന്ന ഒത്തിരി പേര്‍ കാണും. അഥവാ അവസാന നിമിഷം യാത്ര റദ്ദായാലും ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മതിയെല്ലോ എന്നായിരിക്കും അവര്‍ ചിന്തിക്കുക.


Click it and Unblock the Notifications








