ഇനി കൺഫ്യൂഷനില്ല; സ്റ്റേഷനുകളുടെ പേരിലെ ആശയക്കുഴപ്പം മാറ്റാൻ റെയിൽവേ

രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പം തിരിച്ചറിയാനായി അടുത്തുളള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേരുമായി പുനർനാമകരണം ചെയ്യാനുളള പദ്ധതിയിലാണ് ഇന്ത്യൻ റെയിൽവേ. വെബ്സൈറ്റിലും ഓൺലൈനിലും യാത്രക്കാർ വലിയ സ്റ്റേഷനുകളുടെ പേര് തിരയുമ്പോൾ അതിന് താഴെയായി കാണാൻ സാധിക്കും. റെയിൽവേയുടെ ആപ്പിലും ഈ മാറ്റം കാണാൻ സാധിക്കും.

ഇനി അഥവാ ചെറിയ സ്റ്റേഷനുകളുടെ പേര് തിരയമ്പോൾ ലഭിച്ചില്ല എങ്കിലും അടുത്തുളള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേര് തിരഞ്ഞാൽ അതിനൊടൊപ്പം തന്നെ കാണാൻ സാധിക്കും. പല തവണകളായി അറിയപ്പെടാത്ത പ്രദേശങ്ങളിലെ സ്റ്റേഷനുകളുടെ പേര് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 175 നഗരങ്ങിലെ 725 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പേര് മാറ്റാൻ റെയിൽവേ പദ്ധതിയിട്ടിരുന്നു.

ഇനി കൺഫ്യൂഷനില്ല; സ്റ്റേഷനുകളുടെ പേരിലെ ആശയക്കുഴപ്പം മാറ്റാൻ റെയിൽവേ

വിനോദസഞ്ചാര പ്രാധാന്യമുളള പല പ്രദേശങ്ങൾക്കും ഇതുകൊണ്ട് വളരെ ഗുണം ചെയ്യുമെന്നും അവിടേക്ക് എത്തിച്ചേരാൻ എളുപ്പമാകുമെന്നും റെയിൽവേ അധികൃതർ അഭിപ്രായപ്പെടുന്നത്. എപ്പോഴും നമ്മൾ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് തന്നെ വിദേശികൾക്ക് ഇത് വളരെ എളുപ്പമായിരിക്കും.

കാരണം നമ്മുടെ രാജ്യം കൂടുതലും നമ്മളേക്കാൾ അറിഞ്ഞിരിക്കുന്നത് അവരാണ് എന്ന് പറയാം. അത് മറ്റൊന്നും കൊണ്ടല്ല, നമ്മൾ വിദേശ രാജ്യത്തേക്ക് പോകാൻ ധൃതി കാണിക്കുമ്പോൾ നമ്മുടെ രാജ്യത്തെ നമ്മൾ പോലും അറിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങൾ നമ്മൾ അറിയുന്നത് ചിലപ്പോൾ അവരിലൂടെയാണ്. അവർ നമ്മുടെ രാജ്യത്തെ അത് പോലെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇനി കൺഫ്യൂഷനില്ല; സ്റ്റേഷനുകളുടെ പേരിലെ ആശയക്കുഴപ്പം മാറ്റാൻ റെയിൽവേ

അധികം അറിയപ്പെടാത്ത പല സ്ഥലങ്ങളും കണ്ടെത്തുന്നത് യാത്രകളിലൂടെയാണ്. അത് വിദേശികളാണെങ്കിലും സ്വദേശികളാണെങ്കിലും അങ്ങനെ തന്നെ. ഒരു ദിവസം ട്രിപ്പടിക്കാം എന്ന് പറഞ്ഞു പോകുമ്പോഴായിരിക്കും പല സ്ഥലങ്ങളും നമ്മളുടെ ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെ ആണല്ലോ പല സ്ഥലങ്ങളും കണ്ടെത്തുന്നത്. ട്രെയിനിൽ യാത്ര ചെയ്ത് ഇറങ്ങേണ്ട സ്റ്റേഷനുകൾ മാറിപോയി കുഴയാതിരിക്കാൻ എന്തായാലും റെയിൽവേയുടെ ഈ തീരുമാനം വളരെ മികച്ചത് തന്നെയാണ്.

ട്രെയിനുകളെല്ലാം യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ പുറത്തിറക്കാനുളള പദ്ധതിയിലാണ് റെയിൽവേ ഇപ്പോൾ. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ വിജയത്തിന് ശേഷം നവീകരിച്ച സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ്, സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ട്രെയിന്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ട്രെയിനിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുകയാണ് ഈ ട്രെയിന്‍ കൊണ്ട് റെയില്‍വേ പ്രാഥമികമായി ലക്ഷ്യമിടുന്നത്.

വന്ദേ ഭാരത് എക്‌സ്പ്രസിലെ സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിന്‍ സെറ്റില്‍ നിന്ന് വ്യത്യസ്തമായി പുതിയ ട്രെയിന്‍ ലോക്കോ ഹാള്‍ഡ് ആയിരിക്കുമെന്നതാണ് പ്രത്യേകത. രണ്ടറ്റത്തും ലോക്കോമോട്ടീവുകളുടെ സാന്നിധ്യം കൂടിയാണ് ഈ ട്രെയിനിനെ വ്യത്യസ്തമാക്കുക. ഇന്ത്യന്‍ റെയില്‍വേയുടെ മിക്ക ട്രെയിനുകളിലും ഒരു ലോക്കോമോട്ടീവ് മാത്രമാണുള്ളത്. വേഗത്തിലുള്ള ആക്സിലറേഷനായി പുഷ് പുള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഇരുവശങ്ങളിലുമുള്ള ലോക്കോമോട്ടീവുകളുടെ സാന്നിധ്യം കൊണ്ട് സാധിക്കും.

അവസാനത്തെ സ്റ്റേഷനിലെ ലോക്കോമോട്ടീവ് റിവേഴ്സല്‍ പ്രക്രിയ ഒഴിവാക്കാമെന്നതും മറ്റൊരു മെച്ചമാണ്. ഇതുവഴി സമയം ഒത്തിരി ലാഭിക്കാം. 2 സെക്കന്‍ഡ് ലഗേജ്, ഗാര്‍ഡ് ഭിന്നശേഷി സൗഹൃദ കോച്ചുകള്‍, 8 സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രെയിന്‍. സാധാരണക്കാരുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്ന തരത്തില്‍ എല്ലാ കോച്ചുകളും നോണ്‍ എസി ആയിട്ടായിരിക്കും വരിക.

ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ (CLW) വെച്ചാണ് പുതിയ ട്രെയിനിന്റെ ലോക്കോമോട്ടീവ് നിര്‍മ്മിക്കുക. അതേസമയം ട്രെയിന്‍ കോച്ചുകള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ICF) നിര്‍മ്മിക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ നിര്‍മ്മാണ ചുമതലയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഏക കോച്ച് ഫാക്ടറിയാണ് ICF. പുതിയ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, July 22, 2023, 11:45 [IST]
English summary
Indian railway planning to change name of railway stations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X