വെയ്റ്റിങ്ങ് ലിസ്റ്റ് ഒക്കെ പഴങ്കഥകളാകും; റെയിൽവേയുടെ കിടിലൻ പദ്ധതി വരുന്നു
ട്രെയിൻ യാത്രയ്ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്നത് ടിക്കറ്റ് വെയ്റ്റിങ്ങ് ലിസ്റ്റിൽ ആണെന്ന് അറിയുമ്പോഴാണ്. എന്നാൽ ഇനി അങ്ങനെ ഒരു ഭയം വേണ്ട എന്നാണ് ഇന്ത്യൻ റെയിൽവേ അറിയിക്കുന്നത്. 2027-ഓടെ നിലവിലുള്ള ട്രെയിനുകളോട് ഏകദേശം 3,000 ട്രെയിനുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതായത് 2027 -ൽ ഒരാൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ആകാനുളള സംവിധാനം ഒരുക്കും. ഇന്ത്യൻ റെയിൽവേ അതിന്റെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ 10,186 ൽ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയർത്തിയിരുന്നു. പ്രതിദിനം ട്രെയിൻ ഓപ്പറേഷൻ 13,0000 ആയി ഉയർത്തുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 800 കോടിയിൽ നിന്ന് 1000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

ട്രെയിനിന്റെ എൻജിനിൽ 'വിജിലൻസ് കൺട്രോൾ ഡിവൈസ്' റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർ ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഈ ഉപകരണം പ്രവർത്തിക്കുന്നു, തുടർന്ന് 17 സെക്കൻഡിനുള്ളിൽ ഒരു ഓഡിയോ-വിഷ്വൽ സിഗ്നൽ ആരംഭിക്കും. ഒരു ബട്ടൺ അമർത്തി ഡ്രൈവർ അത് സ്വീകരിച്ചില്ല എങ്കിൽ 17 സെക്കൻഡിനും ശേഷം ട്രെയിൻ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും.
ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.
തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.

പക്ഷേ എല്‍ഇഡി സിഗ്‌നലുകൾ എല്ലായിടത്തും പ്രാവർത്തികവുമായിട്ടില്ല. ട്രെയിനുകളുടെ അമിത വേഗത മൂലം ഉണ്ടാകുന്ന അപകടങ്ങൾ, സിഗ്നലുകളുടെ തകരാര്‍, എന്നിവ പരിഹരിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സംവിധാനങ്ങളിലേക്ക് നീങ്ങാനുള്ള പദ്ധതിയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം, ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം എന്നിവയിയുടെ പ്രവര്‍ത്തനങ്ങളാണ് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷനിലേക്ക് മാറുന്നത്.
മറ്റൊരു പ്രധാന കാര്യം എന്നത്, ഇന്ത്യൻ റെയിൽവേയിലെ യാത്രക്കാർക്ക് ഇപ്പോൾ ഒരു ഡ്യൂപ്ലിക്കേറ്റ് റെയിൽ ടിക്കറ്റ് ഫീസ് അടച്ച് ലഭിക്കും. റിസർവേഷൻ ചാർട്ട് പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് സ്ഥിരീകരിച്ചതോ ആർഎസി ടിക്കറ്റിന്റെയോ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ, രണ്ടാമത്തെയും സ്ലീപ്പർ ക്ലാസിലെയും യാത്രക്കാർക്ക് 50 രൂപയും മറ്റെല്ലാ ക്ലാസുകൾക്കും 100 രൂപയും അടച്ചാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകുമെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.


Click it and Unblock the Notifications








