ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ കിടിലൻ ആപ്പുമായി ഇന്ത്യൻ റെയിൽവേ, വിശദമായി അറിയാൻ വായിക്കുക
രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. ലക്ഷകണക്കിന് ആളുകളാണ് ദിനംപ്രതി ട്രെയിൻ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ റെയിൽവേ എന്നും മുന്നിൽ തന്നെയാണ്. ഇന്ത്യൻ റെയിൽവേ സൂപ്പർ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന സംയോജിത മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്ക് ചെയ്യൽ, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ എന്നിവ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട ഒന്നിലധികം സർവീസുകൾ അടങ്ങിയ ആപ്പ് ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുക്കുന്ന വരാനിരിക്കുന്ന മൊബൈൽ ആപ്പ്, യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നതിനായി നിരവധി റെയിൽവേ സേവനങ്ങളെ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുകയാണ്. പുതിയ ആപ്പിലൂടെ ഒരു വരുമാന മാർഗം കൂടിയാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സൂപ്പർ ആപ്പ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സംയോജിപ്പിക്കുകയും ചെയ്യും.

ട്രെയിനിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ നമ്മുടെ രാജ്യത്തെ ട്രെയിനുകളുടെ മൈലേജും ശ്രദ്ധേയമാണ്. ഒരു ട്രെയിൻ ഒരു കിലോമീറ്റർ ഓടിക്കാൻ എത്ര ഡീസൽ വേണമെന്ന കാര്യത്തിലേക്ക് കടക്കാം ഇനി. ഇപ്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് വരുന്ന കാര്യമായിരിക്കും ഇത് ഇലക്ട്രിക് കരുത്തിലല്ലേ ഓടുന്നതെന്ന്. എന്നാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വിവിധ തരം ലോക്കോമോട്ടീവുൾ ഇന്ത്യൻ റെയിൽവേയുടെ കീഴിലുണ്ടെന്നതാണ് ഇതിനുള്ള ഉത്തരമായി പറയാനുള്ളത്.
ഈ ട്രെയിനുകൾ അവയുടെ വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത മൈലേജ് കണക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതുപോലെ ഭാരം, പവർ, യാത്ര ചെയ്ത ദൂരം തുടങ്ങിയ ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 12 കോച്ചുകളുള്ള ഒരു പാസഞ്ചർ ട്രെയിനിന് ഒരു കിലോമീറ്റർ ഓടാൻ 6 ലിറ്റർ ഇന്ധനമാണ് ആവശ്യമായി വരുന്നത്. അതുപോലെ 24 കോച്ചുകളുള്ള ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിന് പോലും ഒരു കിലോമീറ്റർ മൈലേജ് ലഭിക്കാൻ 6 ലിറ്റർ ഡീസൽ വേണ്ടിവരും.
12 കോച്ചുകളുള്ള ഒരു എക്‌സ്പ്രസ് ട്രെയിനിന് അതിൻ്റെ പ്രവർത്തനത്തിന് കിലോമീറ്ററിന് 4.5 ലിറ്റർ ഇന്ധനം മാത്രമേ ആവശ്യമുള്ളൂ. ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യൻ റെയിൽവേയിലെ ഒരു ട്രെയിനും നിലവിൽ ഒരു ലിറ്റർ ഡീസലിന് ഒരു കിലോമീറ്റർ മൈലേജ് നൽകില്ലെന്നതും രസകരമായ കാര്യമാണ്. ഒരു ട്രെയിനിലെ കോച്ചുകളുടെയോ കമ്പാർട്ട്‌മെൻ്റുകളുടെയോ എണ്ണം അതിൻ്റെ മൈലേജിനെ കാര്യമായി സ്വാധീനിക്കുന്നു ഘടകമാണെന്നും ഓർമിക്കണേ.
കുറച്ച് കമ്പാർട്ടുമെൻ്റുകളുള്ള ട്രെയിനുകൾ എഞ്ചിനിൽ കുറഞ്ഞ ഭാരമാണ് ചെലുത്തുന്നത്. ഇത് കുറഞ്ഞ ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നു എന്നതുപോലെ മൈലേജിലും മിടുക്കനായിരിക്കും. മാത്രമല്ല കാറുകളേയും ബൈക്കുകളേയും പോലെ തന്നെ ട്രെയിനിൻ്റെ ഇന്ധനക്ഷമതയും അതിന്റെ തരം അനുസരിച്ചായിരിക്കും ഇരിക്കുക. ഉദാഹരണത്തിന്, പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് അല്ലെങ്കിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ കൂടുതൽ ഇന്ധനം ഉപഭോഗമുള്ളവയാണ്.
പാസഞ്ചർ ട്രെയിനുകൾ അവരുടെ റൂട്ടുകളിൽ കൂടുതൽ സ്റ്റോപ്പുകളുള്ളതിനാൽ ഇടയ്ക്കിടെ നിർത്തേണ്ടി വരും. ആയതിനാൽ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. ഇടയ്ക്കിടെ സ്റ്റോപ്പുകൾ ചെയ്യേണ്ടതിൻ്റെ ആവശ്യകത, ഉയർന്ന വേഗത കൈവരിക്കാനുള്ള ലോക്കോമോട്ടീവിൻ്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ആക്സിലറേറ്ററിൻ്റെയും ബ്രേക്കിൻ്റെയും വർധിച്ച ഉപയോഗത്തിലേക്ക് നയിക്കുന്നു. തൽഫലമായി ഇന്ധന ഉപഭോഗം വർധിക്കുകയും മൈലേജ് കുറയുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ഊഹിക്കാല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








