പിള്ളേരെല്ലാം വലിഞ്ഞ് മുകളിൽ കയറിക്കോ, ട്രെയിനിലെ ലോവർ ബെർത്ത് ഇനി ഇവർക്ക് മാത്രം!

ട്രെയിനിലെ യാത്ര എന്നത് വലിയ ഒരു അനുഭവം തന്നെയാണ്. അത് ചെറുതായിക്കോട്ടെ നീണ്ട യാത്ര ആയിക്കോടെ ഒരു പ്രത്യേക അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. പക്ഷേ കുടുംബത്തിലെ പ്രായമാവർക്ക് ട്രെയിൻ യാത്ര ചിലപ്പോൾ ദുരിതപൂർണമായേക്കാം. അത് മറ്റൊന്നും കൊണ്ടല്ല. ട്രെയിനിലെ സീറ്റിങ്ങുകൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. ലോവർ,മിഡിൽ,അപ്പർ ബെർത്തുകളാണ് ഉളളത്. എന്നാൽ പ്രായമായ വ്യക്തികൾക്ക് മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടായത് കൊണ്ട് ലോവർ ബെർത്തിലുളളവരോട് സംസാരിച്ച് ബെർച്ച് കൈമാറ്റം നടത്തേണ്ടതായിട്ടുണ്ട്. ബുക്കിങ്ങ് സമയത്ത് ലോവർ ബെർത്ത് തെരഞ്ഞെടുത്താലും ചിലപ്പോൾ കിട്ടണമെന്നില്ല.

ഇനി അത്തരത്തിലൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.അതാണ് ഓട്ടോമാറ്റിക് അലോട്ട്മെൻ്റ്. അതായത് ഇനി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പ്രായമനുസരിച്ച് മുതിർന്നവർക്കും,പ്രായമായവർക്കും,ഭിന്നശേഷിക്കാർക്കും ഓട്ടോമാറ്റിക്കായി ലോവർ ബെർത്ത് ലഭിക്കുന്ന സംവിധാനമാണ് ഇത്.

ട്രെയിനിലെ ഓരോ കോച്ചുകളിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കാനാണ് റെയിൽവേ പദ്ധതി ഇടുന്നത്. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിലെ കാര്യങ്ങൾ നോക്കിയാൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി മാറ്റി വയ്ക്കും.

അത് പോലെ തന്നെ തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ ഇന്ത്യൻ റെയിലവേ തീരുമാനമെടുത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ലോവർ ബെർത്ത് ലഭിക്കുക. യാത്രയ്ക്കിടയിൽ പോലും ലോവർ ബെർത്തുകൾ ഒഴിവ് വന്നാൽ പ്രായമാവർക്കായിരിക്കും മുൻഗണന ലഭിക്കുക.

ഇന്ത്യൻ റെയിൽവേയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജവും നൽകുന്നതിന് വേണ്ടി ഹൈഡ്രജന്‍ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുകയാണ്. ഇതോടെ ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.

1,200 bhp കരുത്തുള്ള എഞ്ചിൻ ഘടിപ്പിച്ച ഈ ഹൈഡ്രജൻ ട്രെയിൻ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ആഗോളതലത്തിൽ ട്രെയിനുകളുടെ കാര്യക്ഷമതയ്ക്ക് തുല്യവുമായിരിക്കുമെന്നുമാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങളിൽ പരമാവധി അഞ്ച് കോച്ചുകൾ മാത്രമേയുള്ളൂവെങ്കിലും ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൽ 10 കോച്ചുകൾ ഉണ്ടായിരിക്കും.

140 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈഡ്രജൻ ട്രെയിൻ. 2,638 യാത്രക്കാരെ വഹിക്കാൻ കഴിയുള്ള തരത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നതും. ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. ഓരോ ട്രെയിനും 80 കോടി രൂപ നിർമാണ ചെലവാണ് വേണ്ടി വരിക.

2030 ഓടെ ഇന്ത്യൻ റെയിൽവേയെ കാർബൺ-ന്യൂട്രലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. 2300 കോടി രൂപ ചെലവിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സെൻട്രൽ റെയിൽവേ ബോർഡിന്റെ ആശയമാണ് ഹൈഡ്രജൻ ട്രെയിൻ എന്ന പദ്ധതി. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഈ സംരംഭം പ്രഖ്യാപിക്കുന്നതെങ്കിലും ഐസിഎഫ് ഫാക്ടറി നിലവിൽ 80 ശതമാനം ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 24, 2025, 18:00 [IST]
English summary
Indian railway to set aside lower berths for senior citizens details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X