ട്രെയിനിലെ ഈ എസി കംപാര്‍ട്ട്‌മെന്റില്‍ ഇനി യാത്ര ചെയ്യാന്‍ പറ്റില്ല; ടിക്കറ്റ് ബുക്കിംഗ് ശ്രദ്ധിച്ച് മതി

ട്രെയിനുകളിലെ എസി 3E കോച്ച് സര്‍വീസില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 14 മാസം മുമ്പ് ആരംഭിച്ച സര്‍വീസാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇവ സാധാരണ മൂന്നാം ക്ലാസ് എസി കോച്ചുകളാക്കി മാറ്റും.

റെയില്‍വേയുടെ ട്രെയിനുകളില്‍ മൂന്ന് തരം കോച്ചുകളാണ് സേവനത്തിലുണ്ട്. മൂന്നാം ക്ലാസ് എസി, രണ്ടാം ക്ലാസ് എസി, ഒന്നാം ക്ലാസ് എസി എന്നിങ്ങനെയാണത്. താങ്ങാവുന്ന തരത്തിലാണ് 14 മാസം മുമ്പ് 3E ക്ലാസ് എസി അവതരിപ്പിച്ചത്.

ട്രെയിനിലെ ഈ എസി കംപാര്‍ട്ട്‌മെന്റില്‍ ഇനി ഒരിക്കലും യാത്ര ചെയ്യാന്‍ പറ്റില്ല; ടിക്കറ്റ് ബുക്കിംഗ് ശ്രദ്ധിച്ച് മതി

എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളില്‍ ഇവ ഉള്‍പ്പെടുത്താറുണ്ട്. ഈ കമ്പാര്‍ട്ടുമെന്റിനെ ഇക്കണോമി മൂന്നാം ക്ലാസ് എസി (3E) ആയി അവതരിപ്പിച്ചു. രാത്രിയില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാണ് ഈ കോച്ചുകള്‍ ചേര്‍ത്തത്. സൈഡ് ബെര്‍ത്ത് ഭാഗത്താണ് ഇത് 3 ബെര്‍ത്തുകളും നല്‍കുന്നത്. സൈഡ് ഏരിയയില്‍ സാധാരണയായി 2 ബെര്‍ത്തുകള്‍ മാത്രമേ നല്‍കൂ. ഇതേ സ്ഥാനത്ത് 3 യാത്രക്കാരെ കൂടി ട്രെയിനില്‍ കൊണ്ടുപോകാം.

കുറഞ്ഞ നിരക്കില്‍ എസി ടിക്കറ്റുകള്‍ നല്‍കാമെന്നതിനാലാണ് ഈ ഇക്കോണമി എസി കോച്ചുകള്‍ കൊണ്ടുവന്നത്. ഇതിന്റെ നിരക്ക് മൂന്നാം ക്ലാസ് എസിയെക്കാള്‍ 6-7 ശതമാനം കുറവായിരുന്നു. ഐആര്‍സിടിസി ഈ കമ്പാര്‍ട്ടുമെന്റിനായി ഒരു പ്രത്യേക വിഭാഗം സൃഷ്ടിച്ച് ടിക്കറ്റ് ബുക്കിംഗ് സൗകര്യം കൊണ്ടുവന്നു. ഇക്കണോമി മൂന്നാം ക്ലാസ് എസി വിഭാഗത്തിന് കീഴില്‍ ഇന്ത്യയില്‍ ആകെ 463 കോച്ചുകള്‍ നിര്‍മ്മിച്ചു.

ട്രെയിനിലെ ഈ എസി കംപാര്‍ട്ട്‌മെന്റില്‍ ഇനി ഒരിക്കലും യാത്ര ചെയ്യാന്‍ പറ്റില്ല; ടിക്കറ്റ് ബുക്കിംഗ് ശ്രദ്ധിച്ച് മതി

എന്നാല്‍ ഈ എസി കോച്ചുകള്‍ ഘടിപ്പിക്കുന്ന ട്രെയിനുകളില്‍ കാര്യമായ മാറ്റമില്ല. യാത്രക്കാര്‍ക്ക് ആശ്വാസത്തിന് പകരം ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് നിരക്കും 6-7 ശതമാനം കുറവായിട്ടും പലരും ഈ ഇക്കോണമി എസി ക്ലാസ് വേണ്ടെന്ന് വെച്ച് സാധാരണ മൂന്നാം ക്ലാസ് എസി കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

ഇതനുസരിച്ച് മൂന്നാം ക്ലാസ് ഇക്കണോമി എസി കോച്ചുകള്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കാനും നിലവിലെ ഇക്കണോമി എസി കോച്ചുകള്‍ സാധാരണ മൂന്നാം ക്ലാസ് എസി കോച്ചുകളാക്കി മാറ്റാനും റെയില്‍വേ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

രണ്ട് കോച്ചുകളുടെയും ലയനം അടുത്ത നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മൊത്തം 11,277 മൂന്നാം ക്ലാസ് എസി കോച്ചുകളും 463 എസി മൂന്നാം ക്ലാസ് ഇക്കോണമി കോച്ചുകളുമാണുള്ളത്. അതിനാലാണ് ഇത് യാത്രക്കാര്‍ക്ക് കാര്യമായ വ്യത്യാസം വരുത്താത്തത്.

ഇന്ത്യയിലെ ഒരു ട്രെയിനിലും ഇനി മൂന്നാം ക്ലാസ് ഇക്കോണമി എസി കോച്ച് ഉണ്ടാകില്ല. റെയില്‍വേ മാനേജ്മെന്റിന്റെ പുതിയ ആശയം വന്‍ പരാജയമാകുകയായിരുന്നു. ഈ കോച്ചിന് ഏകദേശം എസി കോച്ചിന്റെ നിരക്ക് തന്നെ നല്‍കേണ്ടതിനാല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടി ട്രെയിനില്‍ യാത്ര ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഇതാണ് പദ്ധതി പരാജയപ്പെടാനുള്ള പ്രധാന കാരണമായി നിരവധി ട്രെയിന്‍ യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്ലീപ്പര്‍ ക്ലാസിനും എസി ക്ലാസിനും ഇടയില്‍ പാകത്തിനുള്ള നിരക്കില്‍ കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ സ്ലീപ്പര്‍ ക്ലാസില്‍ നിന്ന് ഒരു മാറ്റം വേണമെന്ന് കരുതുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നു. ടിക്കറ്റ് വിലയാണ് ഈ പദ്ധതിയുടെ പോരായ്മയായി പരിഗണിക്കപ്പെടുന്നത്. ഇതിനൊപ്പം യാത്രക്കാര്‍ക്ക് UTS മൊബൈല്‍ ആപ്പ് വഴി സബര്‍ബന്‍ മേഖലകളില്‍ അല്ലാത്ത ഒരു സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ വരെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് പ്രഖ്യാപിച്ചു.

സബര്‍ബന്‍ മേഖലകളിലെ ദൂരവും മുമ്പത്തെ 2 കിലോമീറ്ററില്‍ നിന്ന് 5 കിലോമീറ്ററായി ഉയര്‍ത്തി. പ്രതിദിന പാസഞ്ചര്‍ ട്രെയിനുകളിലും ദീര്‍ഘദൂര ട്രെയിനുകളിലും ജനറല്‍ കോച്ചുകളില്‍ കയറുന്ന യാത്രക്കാരുടെ ദീര്‍ഘകാല അഭ്യര്‍ത്ഥന മാനിച്ചാണ് നവംബര്‍ ഏഴിന് റെയില്‍വേ ബോര്‍ഡ് ഈ പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഈ പരിഷ്‌കാരങ്ങള്‍ക്ക് മുമ്പ് സബര്‍ബന്‍ മേഖലകളല്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം ആപ്പ് ഉപയോഗിച്ച് ഒരു സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, പ്രതിമാസ പാസുകള്‍, സീസണ്‍ ടിക്കറ്റുകള്‍ എന്നിവ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ആര്‍-വാലറ്റ്, പേടിഎം, മൊബിക്വിക് എന്നിവയിലൂടെയോ ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ് ഉപയോക്താവിനെ അനുവദിക്കുന്നു.

Most Read Articles

Malayalam
English summary
Indian railways disbands ac 3 economy coaches this is how it affect passengers
Story first published: Tuesday, November 22, 2022, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X