കാർനീക്കം വേഗത്തിലാക്കാൻ'ഓട്ടോ എക്സ്പ്രസു'മായി റെയിൽവെ
വാഹന നീക്കത്തിൽ 25 ശതമാനം വിഹിതം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവെ നിശ്ചിത സമയക്രമം പാലിച്ചുള്ള ഒരു ചരക്കുവണ്ടിക്ക് തുടക്കംകുറിച്ചു. 'ഓട്ടോ എക്സ്പ്രെസ് ' എന്ന പേരിൽ വാഹന നിർമാണ കേന്ദ്രമായ ഗുഡ്ഗാവിനെ ബംഗ്ലൂരുവിന് സമീപത്തായുള്ള നിദ്വാന്തയുമായി ബന്ധിപ്പിച്ചാണ് ഈ ചരക്കവണ്ടി സർവീസ് നടത്തുന്നത്.
ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്
ഇന്ത്യയിലെ ജനപ്പെരുപ്പം പോലെതന്നെ ദിനംപ്രതി റോഡിലെത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ച് വരുന്നുവെന്ന് വീഡിയോ കോൺഫറെൻസ് വഴി ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു.

വാസ്തവത്തിൽ വാഹനമേഖല വളർന്നുക്കൊണ്ടിരിക്കുന്നൊരു സാമ്പത്തിക വ്യവസ്ഥയായതിനാൽ വാഹന കടത്തിലിൽ കൂടുതൽ വിഹിതം നേടാൻ കഴിഞ്ഞാൽ റെയിൽവെയ്ക്കൊരു വൻ നേട്ടമായിരിക്കുമെന്നും ഉദ്ഘാടന വേളയിൽ ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ സംരംഭം ഇന്ത്യൻ റെയിൽവെയിലുള്ള വാഹനമേഖലയുടെ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാനഘടകമായി തീരാമെന്നും റെയിൽവെ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നിശ്ചിത സമയക്രമത്തിൽ വളരെ വേഗത്തിൽ വാഹനകടത്തലുകൾ സാധ്യമാക്കുന്ന 'ഓട്ടോ എക്സ്പ്രെസ് ' എന്ന ചരക്കുസർവീസിനാണ് റെയിൽവെ തുടക്കം കുറിച്ചിരിക്കുന്നത്.

ഒരു നിശ്ചിത സമയക്രമം പാലിച്ചുള്ള ഒരു ട്രെയിൻ സർവീസ് ഇത് റെയിൽവെയുടെ തന്നെ ആദ്യ സംരംഭമാണ്.

നിർദ്ദിഷ്ട സമയം പാലിക്കുമെന്നതിനാൽ വാഹനങ്ങൾ യഥാസമയം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഓട്ടോ എക്സ്പ്രസിന് സാധിക്കുമെന്നാണ് റെയിൽവെ മന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവിൽ ഓരോ മാസവും 2,000 കാറുകളാണ് ഗുഡ്ഗാവിൽ നിന്ന് നിദ്വാന്തയിലേക്ക് കയറ്റിവിടുന്നത്. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ അത് 6,000കാറുകൾ എന്നാക്കി ഉയർത്താനാകുമെന്ന പ്രതീക്ഷയാണ് റെയിൽവെയ്ക്കുള്ളത്.

പുതിയ ചരക്ക്‌വണ്ടി സർവീസ് ആരംഭിക്കുന്നതോടെ റെയിൽമാർഗമുള്ള കാർ കടത്തലിൽ ഗണ്യമായ വർധനവും ഉണ്ടായിരിക്കുന്നതാണ്.

മണിക്കൂറിൽ 100കി.മി വേഗതകൈവരിക്കാൻ കഴിയുന്ന പ്രത്യേക വാഗണുകളാണ് ഓട്ടോ എക്സ്പ്രസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതുവഴി നിലവിൽ നിദ്വാന്തയിലേക്കുള്ള യാത്രാസമയം 70 മണിക്കൂർ എന്നതിൽ നിന്ന് 57 ആയി കുറയ്ക്കാൻ സാധിക്കും.

ഈ ചരക്ക് വണ്ടിയുടെ സർവീസ് ഉടൻ ആരംഭിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് റെയിൽവെ.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

വീണ്ടുമൊരു അതിവേഗ ബുള്ളറ്റ് ട്രെയിൻ യാഥാര്‍ത്ഥ്യമാവുന്നു


Click it and Unblock the Notifications








