'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ വരവായി
'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകളുടെ പരീക്ഷണാടിസ്ഥനത്തിലുള്ള ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യന്‍ റെയിൽവെയുടെ ആദ്യത്തെ റേക്ക് മോഡലാണിത്. ഭോപാലിലുള്ള കോച്ച് റിഹാബിലിറ്റേഷന്‍ വർക്കഷോപ്പിലാണ് ഈ കോച്ചുകൾ നിര്‍മ്മിച്ചത്. വളരെ വൈകാതെ ഇവ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകും. തീവണ്ടിയിലും എയർക്രാഫ്റ്റിലുള്ളത് പോലുള്ള ആഡംബര യാത്ര സാധ്യമാകും എന്ന് തെളിയിച്ചിരിക്കുകയാണ്.
ഈ കോച്ചുകൾ ട്രെയിൻ യാത്ര സുഖകരവും സുരക്ഷിതവുമാക്കി തീർക്കുമെന്നതിൽ സംശയമില്ല. പുതിയ ആഡംബര കോച്ചുകളുടെ പ്രത്യേകതകള്‍ എന്തോക്കെയെന്ന് നോക്കാം.

ഭംഗിയുള്ള ഇന്റീരിയറും ജെർക്ക് ലെസ് സീറ്റുകളുമാണ് ഈ കോച്ചുകളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സംഭവിക്കാനിടയുള്ള കുലുക്കം പരമാവധി ഒഴിവാക്കുന്ന വിധത്തിലാണ് കോച്ചുകളുടെ നിർമാണം.

സ്ഥിരമായുള്ള നീല, ചുവപ്പ് നിറങ്ങൾ നല്‍കാതെ പർപ്പിൾ ഷെയിഡാണ് ഈ ബർത്തുകൾക്ക് നൽകിയിരിക്കുന്നത്. ഇത് ഹൈക്ളാസ്സ് ലുക്ക് നൽകുമെന്ന് ഇന്ത്യൻ റെയിൽവെ അഭിപ്രായപ്പെടുന്നു.

ഈ കോച്ചുകൾ വളരെ സ്പേഷ്യസാണ്. മാത്രമല്ല ഇതിന്റെ സൈഡ് ബെർത്തിന് നല്ല വലുപ്പവുമുണ്ട്.

എല്‍ഇഡി റീഡീംഗ് ലൈറ്റുകൾ, സ്‌നാക് ടേബിൾ,ബയോ ടോയലറ്റ് സിസ്റ്റം, വലിപ്പമേറിയ ബെർത്തുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ കംപാർട്ടുമെന്റുകൾക്കും പ്രത്യേകമായി മൊബൈൽ, ലാപ്ടോപ്പ് ചാർജിംഗ് പോയിന്റുകൾ നൽകിയിട്ടുണ്ട്.

ആകെ 111 കോച്ചുകളാണ് നിർമിച്ചിട്ടുള്ളത്.ഇവയിൽ 87 എണ്ണം നോൺ ഏസിയും, 17 എണ്ണം ഏസി 3 ടയറും, 5 എണ്ണം ഏസി 2 ടയറുമാണ്.

ഏസി കോച്ചുകൾ 70 ലക്ഷത്തിനും, സ്ളീപ്പർ കോച്ചുകൾ 49 ലക്ഷത്തിനുമാണ് നിർമിച്ചിട്ടുള്ളത്.

രാജധാനി എക്സ്‌പ്രസ്സ് തുടങ്ങിയ തീവണ്ടികളിലാണ് ഈ കോച്ചുകൾ ആദ്യം ഘടിപ്പിക്കുക.

ഇതിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം എക്സിക്യുട്ടീവ് ക്ളാസ് ചെയർകാർ കോച്ചുകൾ ശതാബ്ദി എക്സ്പ്രെസിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നിർമാണ കമ്പനി.


Click it and Unblock the Notifications








