പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

ട്രാക്കിൽ മെയ്യാൻ എത്തുന്ന മൃഗങ്ങളെ കൊണ്ട് ഇന്ത്യൻ റെയിൽവേ ആകെ മൊത്തം നട്ടം തിരിഞ്ഞിരിക്കുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം ഒക്ടോബറിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ 200 ട്രെയിനുകളെ കന്നുകാലികൾ മൂലമുണ്ടായ അപകടങ്ങൾ സാരമായി ബാധിച്ചു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

ഈ വർഷം ഇതുവരെ 4,000 ട്രെയിനുകളുടെ വരെ സർവ്വീസിനെ ഇത് ബാധിച്ചിട്ടുണ്ട്. അടുത്തിടെ, മുംബൈ-ഗാന്ധിനഗർ വന്ദേ ഭാരത് ട്രെയിൻ, ട്രാക്കിൽ കന്നുകാലികളെ ഇടിച്ച് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ പ്രശ്നം കൂടുതൽ വഷളായിരുന്നു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

അതിനാൽ ട്രാക്ക് ശൃംഖലയിൽ മൃഗങ്ങൾ അധികമായിട്ടുള്ള മേഖലകളിൽ അടുത്ത ആറുമാസത്തിനുള്ളിൽ 1,000 കിലോമീറ്റർ അതിർത്തി മതിലുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

അതിർത്തി മതിലുകൾ നിർമ്മിക്കുന്ന കാര്യത്തിൽ തങ്ങൾ ഗൗരവമായി പ്രവർത്തിക്കുകയാണ് എന്നും, ഇതിനായി രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് നിലവിൽ പരിഗണിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

ഉറപ്പുള്ള ഒരു മോഡൽ തങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ ഡിസൈന് കാര്യപ്രാപ്തി ഉണ്ടോ എന്ന് നിർണ്ണയിക്കാൻ വിഭാഗങ്ങളിലുടനീളം അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ, 1,000 കിലോമീറ്ററോളം ഇത്തരം മതിലുകൾ നിർമ്മിക്കാൻ തങ്ങൾ പദ്ധതിയിടുന്നു എന്ന് വൈഷ്ണവ് പറഞ്ഞു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

പരമ്പരാഗത അതിർത്തി മതിലുകൾക്ക് കന്നുകാലികൾ ട്രാക്കിലെത്തുന്ന പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും എന്നാൽ അത് പ്രദേശത്തെ ഗ്രാമീണരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

എന്നാൽ, കന്നുകാലികളെ റെയിൽവേ ട്രാക്കുകളിൽ നിന്ന് അകറ്റി നിർത്താനും മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനും പാകത്തിന് ദൃഢതയുള്ള അതിർത്തി ഭിത്തികൾ നിർമിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലിനെ കുറിച്ച് മന്ത്രി യാതൊരു വിവരവും നൽകിയില്ല. കന്നുകാലികൾ മൂലമുണ്ടാവുന്ന അപകടങ്ങളിൽ ട്രെയിനുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കാനും, പാളം തെറ്റാൻ, സർവ്വീസ് വൈകാനും സാധ്യതയുണ്ട്.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

ഒക്‌ടോബർ ഒന്നിന് ആരംഭിച്ച മുംബൈ-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ നോസിന് ഒക്ടോബർ മാസത്തിന്റെ ആദ്യ ഒമ്പത് ദിവസത്തിനുള്ളിൽ കന്നുകാലികളുമായിട്ടുള്ള അപകടം കാരണം കേടുപാടുകൾ സംഭവിച്ചു.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

PTI ആക്‌സസ് ചെയ്‌ത വിവരങ്ങൾ അനുസരിച്ച്, 2020-21 -ൽ 26,000 കന്നുകാലി അപകട കേസുകളിൽ 6,500 -ലധികം കേസുകൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് നോർത്ത് സെൻട്രൽ റെയിൽവേ.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

ഇത് 3,000 കിലോമീറ്റർ ട്രാക്കുകളും ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളുടെ ഭാഗങ്ങളും ഉൾക്കൊള്ളുന്നു. ആഗ്ര, ഝാൻസി, പ്രയാഗ്‌രാജ് തുടങ്ങിയ ഡിവിഷനുകൾ ഇതിൽ ഉൾപ്പെടുന്നു. കിഴക്ക് നിന്നുള്ള ട്രെയിനുകൾ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള കവാടമാണിത്.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

നോർത്ത് സെൻട്രൽ റെയിൽവേയിലെയും നോർത്തേൺ റെയിൽവേയിലെയും ഭാഗങ്ങളാണ് അതിർത്തി ഭിത്തികൾ പണിയുന്നതിനായി കണ്ടെത്തിയിരിക്കുന്നത് -- ഝാൻസി ഡിവിഷനിൽ വിരംഗന ലക്ഷ്മിഭായി-ഗ്വാളിയാർ സെക്ഷനും, പ്രയാഗ്‌രാജ് ഡിവിഷനിൽ പിടി ദീൻ ദയാൽ ഉപാധ്യായ-പ്രയാഗ്‌രാജ് സെക്ഷനും, ആലം നഗറിനും ഷാജഹാൻപൂരിനും ഇടയിലുള്ള മൊറാദാബാദ് ഡിവിഷനും, ആലം നഗറിനും ലഖ്‌നൗവിനും ഇടയിലുള്ള ലഖ്‌നൗ ഡിവിഷനുമാണ് ഇതിൽ പെടുന്നത്.

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല! മൃഗങ്ങൾ ട്രാക്കിലേക്ക് കടക്കാതിരിക്കാൻ അതിർത്തി മതിലുകൾ കെട്ടാൻ റെയിൽവേ

2022-ൽ ഉത്തർപ്രദേശിലെ മൊറാദാബാദ്, ലഖ്‌നൗ, പഞ്ചാബിലെ ഫിറോസ്പൂർ, ഹരിയാനയിലെ അംബാല, ഡൽഹി എന്നീ ഡിവിഷനുകളിലായി 6,800 -ഓളം കന്നുകാലി അപകടങ്ങൾ നോർത്തേൺ റെയിൽവേ സോണിൽ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

More from DriveSpark

Article Published On: Thursday, November 17, 2022, 13:12 [IST]
English summary
Indian railways planning to build boundary walls to prevent cattle and animals entering track
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X