വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കുറയും! ടിക്കറ്റ് റിസര്‍വേഷനില്‍ സുപ്രധാന മാറ്റവുമായി റെയില്‍വേ
രാജ്യത്ത് ദീര്‍ഘദൂര യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന യാത്രാമാര്‍ഗമാണ് ട്രെയിന്‍. കുറഞ്ഞ ചെലവില്‍ സുഖകരമായി ക്ഷീണമില്ലാതെ യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമായതിനാല്‍ ഇന്ത്യയിലെ ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിന്‍ യാത്രകളാണ് തെരഞ്ഞെടുക്കുന്നത്. മറ്റെല്ലാ വാഹനങ്ങളിലെന്ന പോലെയും ട്രെയിനുകളില്‍ യാത്ര ചെയ്യാനും ടിക്കറ്റുകള്‍ നിര്‍ബന്ധമായും വേണം. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളിലൂടെയും ഐആര്‍സിടിസി (IRCTC) പ്ലാറ്റ്‌ഫോം വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ഐആര്‍സിടിസി സൈറ്റില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വ് ചെയ്ത് വെക്കാറുണ്ട്. അത്തരക്കാരെ ബാധിക്കുന്ന ഒരു പുതിയ മാറ്റം ഇപ്പോള്‍ റെയില്‍വേ കൊണ്ടുവന്നിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്ക് 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ ഐആര്‍സിടി സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 60 ദിവസമായി കുറയ്ക്കാന്‍ റെയില്‍വേ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ ആക്‌സസ് ചെയ്യാനാണ് പുതിയ തീരുമാനം വഴി റെയില്‍വേ ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നു മുതല്‍ അടുത്ത 60 ദിവസത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ അപ്ഡേറ്റ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവിനെ ബാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ, ഗോമതി എക്സ്പ്രസ്, താജ് എക്സ്പ്രസ് തുടങ്ങിയ അഡ്വാന്‍സ്‌സ് റിസര്‍വേഷന്‍ പീരിയഡ് (എആര്‍പി) കുറവുള്ള ട്രെയിനുകളെ ഈ മാറ്റം ബാധിക്കില്ല.ടിക്കറ്റ് റിസര്‍വേഷന്റെ കാര്യത്തില്‍ റെയില്‍വേ നടത്തിയ ഈ പരിഷ്‌കാരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം ഗണ്യമായ കുറക്കുമെന്ന് പറയപ്പെടുന്നു. മുന്‍കൂര്‍ ബുക്കിംഗ് കാലയളവ് പകുതിയാക്കി കുറയ്ക്കുന്നതും വെയിറ്റിംഗ് ലിസ്റ്റും തമ്മില്‍ എന്താണ് ബന്ധമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ട്.

120 ദിവസം എന്നത് ഏകദേശം നാല് മാസത്തോളം വരും. നാല് മാസം കഴിഞ്ഞ് പോകേണ്ട യാത്രക്ക് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യുന്ന അത്രയും പ്ലാനിംഗ് ഉള്ളവരുടെ എണ്ണം വളരെ കുറവായിരിക്കാം. എന്നാല്‍ യാത്ര നടക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തില്‍ ബുക്ക് ചെയ്യുന്ന ഒത്തിരി പേര്‍ കാണും. അഥവാ അവസാന നിമിഷം യാത്ര റദ്ദായാലും ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മതിയെല്ലോ എന്നായിരിക്കും അവര്‍ ചിന്തിക്കുക.
അഥവാ യാത്ര വിചാരിച്ച പോലെ നടന്നാല്‍ കുഴപ്പമൊന്നുമില്ല താനും. ഇങ്ങനെ ബുക്ക് ചെയ്ത് ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നത് വഴി ബുദ്ധിമുട്ടിലാകുക യഥാര്‍ത്ഥ യാത്രക്കാരാണ്. അവര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലോ റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് ക്യന്‍സലേഷനിലോ (ആര്‍എസി) ആയിരിക്കും ടിക്കറ്റ് കിട്ടുക. മുന്‍കൂര്‍ ബുക്കിംഗ് കാലയളവ് 60 ദിവസമായി കുറച്ചാല്‍ അടുത്ത രണ്ട് മാസത്തേക്കുള്ള യാത്ര മാത്രമേ പ്ലാന്‍ ചെയ്യാനാകൂ. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബ്ലോക്കാക്കുന്ന പ്രവണത കുറയും.
ഇതുവഴി യഥാര്‍ത്ഥ യാത്രക്കാര്‍ മാത്രമേ ബള്‍ക്കായി ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യൂ. സമയം കുറവായത് കാരണം അവസാന നിമിഷം അടിയന്തര കാരണം നിമിത്തം യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ മാത്രമേ ടിക്കറ്റ് റദ്ദാക്കൂ. അതിനാല്‍ യഥാര്‍ത്ഥ യാത്രക്കാര്‍ വെയിറ്റിംഗ് ലിസ്റ്റിയിപ്പോകുന്ന സാഹചര്യം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്കിടയില്‍ മാറിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്രവണത മനസ്സിലാക്കി റെയില്‍വേ ഭരണകൂടം കൈക്കൊണ്ട ഈ തീരുമാനം കൈയ്യടി അര്‍ഹിക്കുന്നു.
വെയിറ്റിംഗ് ലിസ്റ്റില്‍ ഇരിക്കാതെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. രണ്ട് മാസം മുമ്പ് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ എന്ന തീരുമാനം കാരണം ഐആര്‍സിടിസി സൈറ്റിലെ ട്രാഫിക്ക് കൂടുമോ എന്ന കാര്യവും തീര്‍ച്ചയില്ല. ഇപ്പോള്‍ തന്നെ ഐആര്‍സിടിസി സൈറ്റില്‍ ടിക്കറ്റ് എടുക്കാന്‍ പാടാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഏതായാലും റെയില്‍വേയുടെ പുതിയ തീരുമാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








