റെയില്‍വേയുടേത് കാഞ്ഞ ബുദ്ധി തന്നെ! 'റിട്ടയറായ' കോച്ചുകള്‍ കാണിച്ച് വെച്ചിരിക്കുന്നത് നോക്കൂ...

ഇന്നത്തെ കാലത്ത് ആളുകളുടെ ഭക്ഷണ സംസ്‌കാരം മൊത്തത്തില്‍ മാറിയിട്ടുണ്ട്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഒരു റെസ്‌റ്റോറന്റിലെ ഭക്ഷണത്തിന്റെ രുചി മാത്രമല്ല ജനങ്ങള്‍ പരിഗണിക്കുന്നത്. അവിടുത്തെ മൊത്തത്തിലുള്ള അന്തരീക്ഷം അല്ലെങ്കില്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ആമ്പിയന്‍സ് കൂടി പരിഗണിച്ചാണ് ആളുകള്‍ ഭക്ഷണശാലകള്‍ തെരഞ്ഞെടുക്കുന്നത്.

ഈ സാഹചര്യത്തിലാണ് തീം-സ്‌റ്റൈല്‍ സെ്‌റ്റോറന്റുകളും ട്രെന്‍ഡിംഗായത്. തീം സ്‌റ്റൈല്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നത് ഒരു അദ്വിതീയ അനുഭവമാണെന്ന് ആളുകള്‍ കരുതുന്നതിനാല്‍ തന്നെ ഇത്തരം ഭക്ഷണശാലകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസി പഴയ ബസുകള്‍ ഭക്ഷണശാലകളും കോഫി ഷോപ്പുകളുമെല്ലാമാക്കി മാറ്റിയ ഉദാഹരണം നാം കണ്ടുകഴിഞ്ഞതാണ്.

rail coach restaurant

ട്രെയിനിന്റെയും വിമാനത്തിന്റെയും വരെ തീമിലുള്ള സെ്‌റ്റോറന്റുകളുണ്ട്. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിന്റെ തീമിലുള്ള റെസ്‌റ്റോറന്റ് ഉണ്ടാക്കാനായി ഒരു പഴയ വിമാനം ഹൈദരാബാദിലേക്ക് ട്രെയിലറില്‍ കയറ്റി കൊണ്ടുപോയ സംഗതി വലിയ വാര്‍ത്തയായിരുന്നു. ഇനി തീവണ്ടിയുടെ ഊഴമാണ്. ഇതിനോടകം തന്നെ ഇന്ത്യയിലെ ചില റസ്റ്ററന്റുകളും ഒരു ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കുന്ന അനുഭവം സമ്മാനിക്കുന്നതിനായി അവരുടെ ഡൈനിംഗ് ഹാള്‍ ഒരു തീവണ്ടി കോച്ചിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ഇതേ ഐഡിയ പ്രവര്‍ത്തികമാക്കാന്‍ സാക്ഷാല്‍ ഇന്ത്യന്‍ റെയില്‍വേയും തീരുമാനിച്ചിരിക്കുന്നത്. അന്ത്യശ്വാസം വലിക്കാറായ ട്രെയിന്‍ കോച്ചുകളെ തീം സ്‌റ്റൈല്‍ റെസ്‌റ്റോറന്റുകളാക്കാനാണ് റെയില്‍വേയുടെ തീരുമാനം. 'ബ്യൂട്ടിഫുള്‍ റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്' എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ജമ്മുവിലും കത്താറയിലും രണ്ട് റെയില്‍ കോച്ച് റെസ്‌റ്റോറന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

rail coach restaurant

ഇതനുസരിച്ച് ഏകദേശം 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ ഭക്ഷണശാലയും നിര്‍മിക്കുക. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണശാലകള്‍ സ്വകാര്യ പാര്‍ട്ടികള്‍ക്കായി വാടകയ്ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അവരുടെ ഡിസൈനില്‍ സ്‌റ്റേറ്റ് ഓഫ് ദ ആര്‍ട്ട് റെസ്‌റ്റോറന്റുകള്‍ സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കും. 'റിട്ടയറായ' കോച്ചുകള്‍ റെസ്‌റ്റോറന്റുകള്‍ സ്ഥാപിക്കാന്‍ സൗകര്യങ്ങളുള്ളവയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍.

ഈ രണ്ട് ഭക്ഷണശാലകളും ഇന്ത്യന്‍ റെയില്‍വേയ്ക്ക് 50 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേയുടെ ജമ്മു ഡിവിഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ പ്രതീക് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വരുംദിവസങ്ങളില്‍ ഈ മാതൃകയില്‍ നിരവധി നിരവധി റെസ്റ്റോറന്റുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ രണ്ട് റെസ്റ്റോറന്റുകളില്‍ ഒന്നിന് അന്നപൂര്‍ണ എന്നും മറ്റൊന്നിന് മാ ദുര്‍ഗ എന്നുമാണ് പേരിടുന്നത്.

rail coach restaurant

ഈ വരുന്ന ഡിസംബറില്‍ ആദ്യ റെസ്‌റ്റോറന്റ് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ഒരു സാധാരണ തീവണ്ടിയുടെ കോച്ച് ഒരു ഭക്ഷണശാലയാക്കി മാറ്റാന്‍ 90 ദിവസം വരെ എടുക്കും. റെസ്‌റ്റേറന്റ് നടത്താനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇതിലുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്തരത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി 9 മുതല്‍ 10 റസ്റ്ററന്റുകള്‍ വരെ ഇതിനോടകം തുറന്നിട്ടുണ്ട്.

ഈ പരിപാടി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ റെയില്‍വേയുടെ തീരുമാനം. ജബല്‍പൂര്‍, ഭോപ്പാല്‍, ലഖ്നൗ, വാരണാസി തുടങ്ങി വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം റെസ്‌റ്റോറന്റുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റെസ്‌റ്റോറന്റുകളായിരിക്കും ജമ്മു, കത്ര റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നത്. ഇവിടെ നോണ്‍ വെജ് ഭക്ഷണവും വിളമ്പുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പോലുള്ള വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംഭരങ്ങള്‍ വളരെ വിജയകരമാകുമെന്നാണ് പ്രതീക്ഷ.

ട്രെയിനിന്റെ കോച്ചുകള്‍ നിര്‍മിക്കാന്‍ വളരെയേറെ ചെലവുണ്ടെന്ന് നമുക്കറിയാം. കാലഹരണപ്പെട്ട ട്രെയിന്‍ കോച്ചുകള്‍ ഇതുപോലുള്ള നൂതന പദ്ധതികളിലൂടെ ഉപയോഗപ്പെടുത്തുക വഴി റെയില്‍വേക്ക് അധിക വരുമാനം നേടാന്‍ സാധിക്കുന്നു. ഏതായാലും അധികം വൈകാതെ ട്രെയിന്‍ തീമിലുള്ള റസ്റ്ററന്റുകള്‍ കേരളത്തിലുമെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭക്ഷണപ്രിയരായ മലയാളികള്‍ ഏതായാലും അവ നെഞ്ചിലേറ്റുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Thursday, October 12, 2023, 12:40 [IST]
English summary
Indian railways set to convert abandoned coaches into theme based restaurants details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X