ചുമ്മാ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് കയറാൻ പറ്റില്ല; കൺഫേം ടിക്കറ്റില്ലെങ്കിൽ കടക്ക് പുറത്തെന്ന് റെയിൽവേ
റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യാത്ര അയക്കാൻ പോകുമ്പോൾ 10 രൂപയുടെ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറുന്ന പതിവുണ്ട്. ട്രെയിൻ വരുന്നത് വരെ വർത്തമാനം പറഞ്ഞ് ചായ കുടിച്ച് ഇരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ആ പതിവ് വേണ്ട എന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. കൺഫേം ടിക്കറ്റ് ഇല്ലാത്തവർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് , അതായത് പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം ഇല്ല. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽവേ സ്റ്റേഷൻ്റെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കണമെന്നാണ് റെയിവേ പുറപ്പെടുവിച്ച നിയമത്തിൽ വ്യക്തമായി പറയുന്നത്.
തുടക്കത്തിൽ രാജ്യത്തെ പ്രധാന 60 റെയിൽവേ സ്റ്റേഷനുകളിലാണ് ഇത് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ സ്റ്റേഷന്റെ സ്ഥല പരിമിധി, ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കായിരിക്കും പ്രവേശനം എന്നത് തീരുമാനിക്കുന്നത് സ്റ്റേഷൻ ഡയറക്ടർക്കായിരിക്കുമെന്നും നിയമത്തിൽ പറയുന്നുണ്ട്. അനാവശ്യ ആൾത്തിരക്ക് ഒഴിവാക്കുകയെന്നതാണ് പുതിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.

റെയിൽവേയുടെ മറ്റൊരു നിയമത്തെ കുറിച്ച് കൂടി വിശദീകരിക്കാം. ബുക്കിങ്ങ് സമയത്ത് പ്രായമായവർക്ക് ലോവർ ബെർത്ത് തെരഞ്ഞെടുത്താലും ചിലപ്പോൾ കിട്ടണമെന്നില്ല.ഇനി അത്തരത്തിലൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.അതാണ് ഓട്ടോമാറ്റിക് അലോട്ട്മെൻ്റ്.
അതായത് ഇനി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പ്രായമനുസരിച്ച് മുതിർന്നവർക്കും,പ്രായമായവർക്കും,ഭിന്നശേഷിക്കാർക്കും ഓട്ടോമാറ്റിക്കായി ലോവർ ബെർത്ത് ലഭിക്കുന്ന സംവിധാനമാണ് ഇത്. ട്രെയിനിലെ ഓരോ കോച്ചുകളിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കാനാണ് റെയിൽവേ പദ്ധതി ഇടുന്നത്. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിലെ കാര്യങ്ങൾ നോക്കിയാൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി മാറ്റി വയ്ക്കും.

അത് പോലെ തന്നെ തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ ഇന്ത്യൻ റെയിലവേ തീരുമാനമെടുത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ലോവർ ബെർത്ത് ലഭിക്കുക. യാത്രയ്ക്കിടയിൽ പോലും ലോവർ ബെർത്തുകൾ ഒഴിവ് വന്നാൽ പ്രായമാവർക്കായിരിക്കും മുൻഗണന ലഭിക്കുക.
ഇന്ത്യൻ റെയിൽവേയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജവും നൽകുന്നതിന് വേണ്ടി ഹൈഡ്രജന്‍ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുകയാണ്. ഇതോടെ ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.
1,200 bhp കരുത്തുള്ള എഞ്ചിൻ ഘടിപ്പിച്ച ഈ ഹൈഡ്രജൻ ട്രെയിൻ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ആഗോളതലത്തിൽ ട്രെയിനുകളുടെ കാര്യക്ഷമതയ്ക്ക് തുല്യവുമായിരിക്കുമെന്നുമാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങളിൽ പരമാവധി അഞ്ച് കോച്ചുകൾ മാത്രമേയുള്ളൂവെങ്കിലും ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൽ 10 കോച്ചുകൾ ഉണ്ടായിരിക്കും.
140 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈഡ്രജൻ ട്രെയിൻ. 2,638 യാത്രക്കാരെ വഹിക്കാൻ കഴിയുള്ള തരത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നതും. ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. ഓരോ ട്രെയിനും 80 കോടി രൂപ നിർമാണ ചെലവാണ് വേണ്ടി വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








