അതിവേഗ ടാൽഗോ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി
സ്പാനിഷ് നിർമിത അതിവേഗ ട്രെയിൻ ടാൽഗോയുടെ ആദ്യഘട്ട പരീക്ഷണയോട്ടം വിജയകമായി പൂർത്തീകരിച്ചു. ഉത്തര്‍പ്രദേശിലെ ബരേലിക്കും മൊറാദാബാദിനും ഇടയിൽ ഒമ്പത് കോച്ചുകൾ അടങ്ങുന്ന ട്രെയിനാണ് പരീക്ഷണയോട്ടം നടത്തിയത്.
അങ്ങനെ ആദ്യത്തെ സോളാർ ട്രെയിനും പാളത്തിലിറങ്ങുന്നു
4,500 എച്ച്പി ഡീസല്‍ എഞ്ചിൻ ഘടിപ്പിച്ച് മണിക്കൂറിൽ 80 - 115 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ ടാൽഗോ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയിരിക്കുന്നത്.

ടാൽഗോ കോച്ചുകൾക്ക് ഭാരം കുറവായതിനാൽ വളവുകളിൽ വേഗത കുറയ്ക്കാതെ തന്നെ ഓടിക്കാനാകുമെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.

ബരേലി മുതൽ മൊറാദാബാദ് വരെയുള്ള 90 കിലോമീറ്റർ റെയിൽവേ ലൈനിൽ രണ്ടാഴ്ചത്തേക്കുള്ള പരീക്ഷണ ഓട്ടമാണ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.05ന് ബരേലിയിൽ നിന്ന് പുറപ്പെട്ട ട്രെയിന്‍ 80-115 കിലോമീറ്റര്‍ വേഗതയില്‍ 10.15 ഓടെ മൊറാദാബാദിലെത്തുകയായിരുന്നു.

നിലവില്‍ 85 കിലോമീറ്റര്‍ വേഗതയുള്ള രാജാധാനി എക്‌സ്പ്രസാണ് ഏറ്റവും വേഗതയില്‍ ഓടുന്നത്.

യാത്രാസമയം കുറയ്ക്കാന്‍ മാത്രമല്ല ഭാരംകുറഞ്ഞ കോച്ചുകള്‍ക്ക് കഴിയുക 30 ശതമാനം വൈദ്യുതിയും ലാഭിക്കാനാകുമെന്നാണ് റെയിൽവെ നൽകിയ റിപ്പോർട്ട്.

നാല് ചെയര്‍കാര്‍സ്, എക്‌സിക്യൂട്ടിവ് ക്ലാസ് കാര്‍സ്, പവര്‍കാര്‍, കഫേറ്റീരിയ, ടെയില്‍ എന്‍ഡ് കോച്ച് എന്നിവയടക്കം 9 കോച്ചുകളാണ് ടാല്‍ഗോ ട്രെയിനിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ട്രെയിന്റെ പരമാവധി വേഗത 200 കിലോമീറ്ററാണ്. ബാഴ്‌സലോണയില്‍ നിന്ന് ടാല്‍ഗോ കോച്ചുകള്‍ ഏപ്രിലിലായിരുന്നു മുംബൈയിലെത്തിയത്.

മൂന്ന് പരീക്ഷണയോട്ടം കഴിഞ്ഞാൽ മാത്രമെ ടാൽഗോ ട്രെയിൻ ഇന്ത്യയിൽ എത്ര വിജയകരമാണെന്ന് പറയാൻ സാധിക്കൂ എന്നാണ് റെയിൽവെ അഭിപ്രായപ്പെട്ടത്.

പരീക്ഷണയോട്ടത്തിന്റെ രണ്ടാംഘട്ടം മധുര - പാൽവാൽ റൂട്ടിലും, മൂന്നാംഘട്ടം മുംബൈ - ദില്ലി പാതയിലുമായിരിക്കും നടത്തുക.

ദില്ലി - മുംബൈ റൂട്ടിൽ യാത്രക്കിപ്പോൾ 17 മണിക്കൂറാണ് ആവശ്യമായിട്ടുള്ളത്. ടാൽഗോ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടു കൂടി യാത്രാസമയം 12 മണിക്കൂറായി കുറയ്ക്കാനാകും.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

എൻജിൻഡ്രൈവർമാരുടെ നരകയാതന ഒഴിയുന്നു;163 വർഷങ്ങൾക്ക് ശേഷം


Click it and Unblock the Notifications








